അ​റി​വിന്‍റെ ക​രു​ത്തി​ന് ഇ​നി "ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി'
Saturday, August 7, 2021 8:25 PM IST
ഫ്‌​ള​വേ​ഴ്‌​സ് ടി​വി യു​ടെ ലോ​കോ​ത്ത​ര സ്റ്റേ​ജ് ഫോ​ർ​മാ​റ്റ്‌ മി​ക​വി​ലെ​ത്തു​ന്ന ടോ​ക്ക് ഷോ "ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി'​ ഓ​ഗ​സ്റ്റ് എട്ടിന് ​സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കും. ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ രാ​ത്രി ഒമ്പതിനാണ് ഷോ. ​ഒ​രി​ട​വേ​ള​ക്കു ശേ​ഷം ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ഫ്‌​ള​വേ​ഴ്‌​സ് വി​നോ​ദ ചാ​ന​ലി​ൽ കേ​ന്ദ്ര അ​വ​താ​രക​നാ​യ് എ​ത്തു​ന്നു എ​ന്ന സ​വി​ശേ​ഷ​ത ഈ ​പ്രോ​ഗ്രാ​മി​നുണ്ട്.

അ​റി​വിന്‍റെ​യും വി​ജ്ഞാ​ന​ത്തിന്‍റെയും ​ക​രു​ത്തി​ൽ വി​ജ​യ​ത്തിന്‍റെ ഒ​രു കോ​ടി​യി​ലെ​ത്താ​ൻ ചി​ല​പ്പോ​ൾ ഇ​വി​ടെ ഒ​റ്റ ചോ​ദ്യം മ​തി. ഒ​പ്പം ചോ​ദ്യോ​ത്തര​ങ്ങ​ൾ പ​ല റൗ​ണ്ടുക​ളി​ലൂ​ടെ ക​ട​ന്ന് അ​വി​ടെ കാ​ണു​ന്ന അ​റി​വും വാ​ക്ചാ​തു​ര്യ​വു​മൊ​ക്കെ​യാ​ണ് വി​ജ​യ​ത്തി​ന്‍റെ അ​ള​വുകോ​ലാ​യി മാ​റു​ന്ന​ത്.



തി​ക​ച്ചും അ​വി​ശ്വ​സ​നീ​യ വെ​ളി​ച്ച വി​താന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​ബോ​ട്ടി​ക് ടെ​ക്നോ​ള​ജി​യും ര​സം പി​ടി​പ്പി​ക്കു​ന്ന അ​വ​ത​ര​ണ മി​ക​വും കൂ​ടി​ച്ചേ​രു​മ്പോ​ൾ ഒ​രു അ​സൽ മി​നി സ്ക്രീ​ൻ ക​ളിക്കളം ത​ന്നെയാ​യി മാ​റും "ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി'. ചാ​ന​ലി​ന്‍റെ ചീ​ഫ് പ്രൊ​ഡ്യൂ​സ​റായ രാ​ഗേ​ഷ് പ​ന​യാ​ൽ ആ​ണ് ഷോ ​ഡ​യ​റ​ക്ട​ർ.

പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ താത്പര്യമു​ള്ള​വ​ർ ക​ള​ർ ഫോ​ട്ടോ അ​ട​ങ്ങി​യ ബയോ​ഡാ​റ്റ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും ചാ​ന​ൽ കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക്‌ ത​പാ​ൽ വ​ഴി​യും അ​യ​ക്കാം. തെര​ഞ്ഞെ​ടു​ക്കപ്പെടുന്ന​വ​ർ ഓ​ഡി​ഷ​നി​ലൂ​ടെയാ​ണ് മ​ത്സ​ര​ത്തിന്‍റെ ഭാഗ​മാ​കു​ന്ന​ത്.

പ്രേം ​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.