മാസായി സു​രേ​ഷ് ഗോ​പി; പാ​പ്പ​ന്‍ വരുന്നു
Wednesday, July 6, 2022 2:27 PM IST
സു​രേ​ഷ് ഗോ​പി-​ജോ​ഷി കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം 'പാ​പ്പ​ൻ' ചിത്രത്തിന്‍റെ റി​ലീ​സിം​ഗ് തി​യ​തി പു​റ​ത്തു​വി​ട്ടു. ചി​ത്രം ജൂ​ലൈ 15-ന് ​തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. ഫ്രൈ​ഡേ മാ​റ്റി​നി​യു​ടെ ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് റി​ലീ​സ് തി​യ​തി പു​റ​ത്തു​വി​ട്ട​ത്.ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത് ആ​ര്‍.​ജെ.​ഷാ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി. എ​ഡി​റ്റിം​ഗ് ശ്യാം ​ശ​ശി​ധ​ര​ന്‍. സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്. സ​ലാം കാ​ശ്മീ​രിനു ശേ​ഷം ജോ​ഷി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് പാ​പ്പ​ന്‍. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'എ​ബ്ര​ഹാം മാ​ത്യൂ​സ് പാ​പ്പ​ന്‍ ഐ​പി​എ​സ്' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​രേ​ഷ് ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക്രൈം ​ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന ചി​ത്ര​ത്തി​ല്‍ നീ​ത പി​ള്ള, നൈ​ല ഉ​ഷ, ആ​ശ ശ​ര​ത്ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്, വി​ജ​യ​രാ​ഘ​വ​ന്‍, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ന്‍ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.