നേർക്ക് നേർ പോരാടാൻ അയ്യപ്പനും കോശിയും
Sunday, February 2, 2020 3:57 PM IST
സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യു​ടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി ഏഴിന് തീയറ്ററുകളിലെത്തും. പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.പ​ട്ടാ​ള​ത്തി​ൽ 16വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ ഹ​വി​ൽ​ദാ​റാ​യി പൃ​ഥ്വി​രാ​ജും അ​ട്ട​പ്പാ​ടി​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി ബി​ജു മേ​നോ​നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.ര​ഞ്ജി​ത്, രേ​ഷ്മ രാ​ജ​ൻ, സാ​ബു മോ​ൻ, ഷാ​ജു ശ്രീ​ധ​ർ, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, അ​നു മോ​ഹ​ൻ, ഗൗ​രി ന​ന്ദ, ജോ​ണി ആ​ന്‍റ​ണി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു,ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജി​ത്, പി.​എം. ശ​ശി​ധ​രൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.