ഒരു സൂപ്പർസ്റ്റാർ, ഒരു ആരാധകൻ; ഡ്രൈവിംഗ് ലൈസൻസ് വരുന്നു
Wednesday, December 18, 2019 2:50 PM IST
പൃ​ഥ്വി​രാ​ജ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തീയറ്ററുകളിലേക്ക്. സിനിമ ഡിസംബർ 20ന് തീയറ്ററുകളിലെത്തും. കാ​റു​ക​ളോ​ട് അ​ട​ങ്ങാ​ത്ത ഭ്ര​മ​മു​ള്ള ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​രു വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ൽ സു​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്നു. ജീ​ൻ പോ​ൾ ലാ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.



മി​യ, ദീ​പ്തി സ​തി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ർ. സ​ച്ചി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.