ചി​രി​മാ​ല​യു​മാ​യി "തി​രി​മാ​ലി'
Monday, December 27, 2021 7:32 PM IST
മ​ല​യാ​ളി​യെ ഇ​പ്പോ​ഴും ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ- ജ​ഗ​തി കോം​ബോ​യു​ടെ 'യോ​ദ്ധാ'. കേ​ര​ള​വും നേ​പ്പാ​ളും പ​ശ്ചാ​ത്ത​ല​മാ​യ ചി​ത്രം മു​പ്പ​തു​വ​ർ​ഷ​മെ​ത്തു​മ്പോ​ൾ സ​മാ​ന​ത​ക​ളു​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

തി​രി​മാ​ലി എ​ന്ന സി​നി​മ​യി​ൽ ബി​ബി​ൻ ജോ​ർ​ജ്, ധ​ർ​മ്മ​ജ​ൻ, ജോ​ണി ആ​ന്റ​ണി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ. നേ​പ്പാ​ളി സി​നി​മ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന സി​നി​മ റാ​ഫി​യു​ടെ ശി​ഷ്യ​നാ​യ രാ​ജീ​വ് ഷെ​ട്ടി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശി​ക്കാ​രി ശം​ഭു​വി​നു​ശേ​ഷം എ​സ് കെ ​ലോ​റ​ൻ​സ് ആ​ണ് തി​രി​മാ​ലി നി​ർ​മി​ക്കു​ന്ന​ത്.

ല​ക്ഷ്യം ചി​രി

ബേ​ബി എ​ന്ന ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന്റെ വേ​ഷ​ത്തി​ലാ​ണ് ബി​ബി​ൻ ജോ​ർ​ജ് ചി​ത്ര​ത്തി​ൽ. കൂ​ട്ടു​കാ​ര​നാ​യി ധ​ർ​മ്മ​ജ​ൻ. നാ​ട്ടി​ലെ പ​ലി​ശ​ക്കാ​ര​ൻ അ​ല​ക്സാ​ണ്ട​റാ​യി ജോ​ണി ആ​ന്റ​ണി. നാ​ട്ടി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മൂ​വ​ർ​ക്കും നേ​പ്പാ​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​ന്നു.

നാ​ട്ടി​ലും നേ​പ്പാ​ളി​ലും ചി​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തി​രി​മാ​ലി ക​ഥ പ​റ​യു​ന്ന​തെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്ത് സേ​വ്യ​ർ അ​ല​ക്സ്. നാ​യ​ക​ന്‍റെ അ​ച്ഛ​ൻ വേ​ഷ​ത്തി​ലൂ​ടെ ഇ​ന്ന​സെ​ന്റി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു വ​ര​വു കൂ​ടി​യാ​കും തി​ര​മാ​ലി. സ​ലിം​കു​മാ​റും ഹ​രീ​ഷ് കാ​ണാ​ര​നും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

റാ​ഫി, ഷാ​ഫി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചാ​ളാ​ണ് തി​രി​മാ​ലി​യു​ടെ സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ഷെ​ട്ടി. അ​ന്ന രേ​ഷ്മ രാ​ജ​ൻ ആ​ണ് നാ​യി​ക. അ​സീ​സ്, ന​സീ​ർ സം​ക്രാ​ന്തി, പൗ​ളി വ​ത്സ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

സ്വ​സ്തി​മാ ക​ട്‌​ക മ​ല​യാ​ള​ത്തി​ൽ

നേ​പ്പാ​ളി സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​യാ​ണ് സ്വ​സ്തി​മാ ക​ട്ക. ല​വ് ല​വ് ല​വ്, ചാ​ക്ക പ​ഞ്ച 2, ബു​ൾ​ബു​ൾ തു​ട​ങ്ങി​യ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യ ന​ടി. ഓ​സ്ക​ർ എ​ൻ​ട്രി​യാ​യി നേ​പ്പാ​ളി സി​നി​മ​യി​ൽ നി​ന്ന് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട ചി​ത്ര​മാ​ണ് ബു​ൾ​ബു​ൾ.

ആ​രാ​ധ​ക​രേ​റെ​യു​ള്ള സ്വ​സ്തി​മാ തി​രി​മാ​ലി​യി​ലെ ഒ​രു ഗാ​ന​രം​ഗ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. യു​വ​ന​ട​ൻ ഉ​മേ​ഷ് ത​മാ​ങ് ആ​ണ് മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്ന മ​റ്റൊ​രു താ​രം. നേ​പ്പാ​ളി സി​നി​മ​ക​ളി​ൽ സ്വ​ഭാ​വ വേ​ഷ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മാ​വോ​ത്‌​സെ ഗു​രു​ങ്ങും തി​രി​മാ​ലി​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സു​നി​തി ചൗ​ഹാ​ൻ പാ​ടു​ന്നു

നാ​ലു പാ​ട്ടു​ക​ളു​മാ​യാ​ണ് തി​രി​മാ​ലി വ​രു​ന്ന​ത്. നി​വി​ൻ പോ​ളി - ന​സ്രി​യ ടീ​മി​ന്‍റെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് എ​ന്ന പാ​ട്ടി​ലൂ​ടെ ചു​വ​ടു​റ​പ്പി​ച്ച ശ്രീ​ജി​ത്ത് ഇ​ട​വ​ന​യാ​ണ് മൂ​ന്നു പാ​ട്ടു​ക​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന​ത്. ശി​ക്കാ​രി ശം​ഭു​വി​ലേ​യും മ​ധു​ര​നാ​ര​ങ്ങ​യി​ലെ​യും സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ങ്ങ​ളും ശ്രീ​ജി​ത്തി​ന്റേ​താ​യി​രു​ന്നു. പ്ര​ശ​സ്ത ബോ​ളി​വു​ഡ് ഗാ​യി​ക സു​നി​തി ചൗ​ഹാ​നാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റൊ​രു ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജി​ബാ​ലാ​ണ് ഈ ​പാ​ട്ടി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. ടൈ​റ്റി​ൽ ഗാ​നം തി​രി​മാ​ലി​യി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ ബി​ബി​നും ധ​ർ​മ്മ​ജ​നും ജോ​ണി ആ​ന്‍റ​ണി​യും ചേ​ർ​ന്ന് പാ​ടു​ന്നു എ​ന്ന കൗ​തു​ക​മു​ണ്ട്.

നേ​പ്പാ​ളി​ലെ ചി​ത്രീ​ക​ര​ണം

ഹി​മാ​ല​യ​ൻ താ​ഴ് വ​ര​യി​ലെ ലു​ക്ള​യി​ലും പൊ​ക്കാ​റ​യി​ലും ആ​ണ് സി​നി​മ​യി​ലെ ചി​ല നി​ർ​ണാ​യ​ക​രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ഷെ​ട്ടി പ​റ​ഞ്ഞു. കാ​ഠ്മ​ണ്ഡു ആ​യി​രു​ന്നു മ​റ്റൊ​രു ലൊ​ക്കേ​ഷ​ൻ. ര​ണ്ടാം​ഘ​ട്ട ചി​ത്രീ​ക​ര​ണം മ​ണാ​ലി​യി​ലാ​യി​രു​ന്നു. സ്പി​ത്തി വാ​ലി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു.

ക​ഥ ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​റി​ജി​ന​ൽ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ത​ന്നെ സി​നി​മ ചി​ത്രീ​ക​രി​ക്കാ​നാ​യ​ത് പ്രേ​ക്ഷ​ക​ർ​ക്ക് പു​തി​യ അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് നി​ർ​മാ​താ​വ് എ​സ് കെ ​ലോ​റ​ൻ​സ് പ​റ​ഞ്ഞു. ക്യാ​മ​റ ഫൈ​സ​ൽ അ​ലി​യും എ​ഡി​റ്റി​ങ് വി ​സാ​ജ​നും നി​ർ​വ​ഹി​ക്കു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - നി​ഷാ​ദ് കാ​സ​ർ​കോ​ട്. ബാ​ദു​ഷ​യാ​ണ് പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ശ്രീ​കു​മാ​ർ ചെ​ന്നി​ത്ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.