ജു​വ​ൽ മേ​രി നാ​യി​ക​യാ​കു​ന്ന ക്ഷ​ണി​കം 31ന്
Wednesday, March 16, 2022 4:15 PM IST
ജു​വ​ൽ മേ​രിയെ കേന്ദ്രകഥാപാത്രമാക്കി ​രാ​ജീ​വ് രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ക്ഷണികം മാർ‌ച്ച് 31 റിലീസ് ചെയ്യും. യ​ഥാ​ർ​ഥ സം​ഭ​വക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​ത്തിന്‍റെ കഥയെഴുതിയിരിക്കുന്നത് ദീപ്തി നായരാണ്.

അ​ര​വി​ന്ദ് ഉ​ണ്ണി ഛായാഗ്രഹണവും രാ​കേ​ഷ് അ​ശോ​ക ചി​ത്ര​സം​യോ​ജ​നവും നിർവഹിക്കുന്നു. ക​വി​യ​ത്രി ഡോ: ​ഷീ​ജാ വ​ക്കത്തിന്‍റെ വരികൾക്ക് സം​ഗീ​ത അ​ധ്യാ​പ​ക​നാ​യ വി.​ടി സു​നി​ൽ സം​ഗീ​തം പകരുന്നു.

ജു​വ​ൽ മേ​രിക്കൊപ്പം രൂ​പേ​ഷ് രാ​ജ്, ന​ന്ദ​ലാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി, രോ​ഹി​ത് നാ​യ​ർ, മീ​ര നാ​യ​ർ, ഹ​രി​ശ​ങ്ക​ർ, ഓ​സ്റ്റി​ൻ, സ്മി​ത അ​മ്പു, സു​നി​ൽ ക​ലാ​ബാ​ബു, അ​മ്പൂ​ട്ടി, ഷി​ന്‍റോ, ബൈ​ജു, റോ​ക്കി സു​കു​മാ​ര​ൻ, അ​രു​ൺ സോ​ൾ, ശി​ൽ​പ്പ, ബേ​ബി ന​വ​മി അ​ര​വി​ന്ദ്, അ​ഭി​ലാ​ഷ് ശ്രീ​കു​മാ​ര​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു. ആ​ർ പ്രൊ​ഡ​ക്‌ഷ​ൻ​സ് ഫി​ലി​മി​യു​ടെ ബാ​ന​റി​ലാ​ണ് നി​ർ​മ്മാ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.