സസ്പെൻസ് ത്രില്ലറാകാൻ ബിഗ് ബ്രദർ
Saturday, December 21, 2019 3:08 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദർ ജനുവരിയിലെത്തും. പുറത്ത് വിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മി​ർ​ണ മേ​നോ​നാ​ണ് സി​നി​മ​യി​ലെ നായിക. അ​നൂ​പ് മേ​നോ​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ർ​ബാ​സ് ഖാ​ൻ, ചേ​ത​ൻ ഹ​ൻ​സ് രാ​ജ്, ആ​സി​ഫ് ബ​സ്റ, ആ​വാ​ൻ ചൗ​ധ​രി, സ​ർ​ജോ​നാ ഖാ​ലി​ദ്, ദേ​വ​ൻ, ടി​നി ടോം, ​ഇ​ർ​ഷാ​ദ്, അ​ബു സ​ലിം, ഹ​ണി റോ​സ്, നി​ർ​മ​ൽ പാ​ലാ​ഴി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.ദീ​പ​ക് ദേ​വി​ന്‍റേതാ​ണ് സം​ഗീ​തം. ഷ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ സി​ദ്ധി​ഖ്, ഷാ​ജി ന്യൂ​യോ​ർ​ക്ക്, മ​നു ന്യൂ​യോ​ർ​ക്ക്, ജെ​ൻ​സോ ജോ​സ്, വൈ​ശാ​ഖ് രാ​ജ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.