ക്രിസ്മസ് ആഘോഷമാക്കാൻ മൈ സാന്‍റാ
Friday, December 13, 2019 10:37 AM IST
ക്രി​സ്മ​സി​ന് ദി​ലീ​പ് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് സാ​ന്‍റാ​ക്ലോ​സ് ആ​യി വ​രു​ന്നു. ക്രി​സ്മ​സ് റി​ലീ​സാ​യി എ​ത്തു​ന്ന ദി​ലീ​പ് ചി​ത്ര​മാ​ണ് മൈ ​സാ​ന്‍റ. സു​ഗീ​ത് ആ​ണ് മൈ ​സാ​ന്‍റ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

കോ​മ​ഡി എ​ന്‍റ​ര്‍​ടെ​യ്ന​റാ​യ മൈ ​സാ​ന്‍റ​യി​ൽ സാ​ന്‍റാക്ലോസിന്‍റെ വേ​ഷ​ത്തി​ലാ​ണ് ദി​ലീ​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ജെ​മി​ന്‍ സി​റി​യ​ക്ക് ആ​ണ് മൈ ​സാ​ന്‍റ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത്. അ​നു​ശ്രീ​യാ​ണ് നാ​യി​ക. ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.



സാ​യ്കു​മാ​ര്‍, സി​ദ്ധി​ഖ്, ഇ​ന്ദ്ര​ന്‍​സ്, സ​ണ്ണി വെ​യ്ൻ, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ൺ, ശ​ശാ​ങ്ക​ൻ, ധീ​ര​ജ് ര​ത്‌​നം, മ​ഞ്ജു പ​ത്രോ​സ്, ബേ​ബി മ​ന​സ്വി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. വാ​ള്‍ പോ​സ്റ്റ​ര്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.