University News
പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
എഴ്, എട്ട് സെമസ്റ്ററുകള്‍ ബിടെക് (സീപാസ്) (2015, 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. 26ന് ഫൈനോടു കൂടിയും 27ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിടെക്(സീപാസ്2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം.
ഫൈനോടു കൂടി 26നും സൂപ്പര്‍ ഫൈനോടു കൂടി 27നും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റ്ഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പരീക്ഷകള്‍ക്ക് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. 25 വരെ ഫൈനോടു കൂടിയും 27 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സമര്‍പ്പിക്കാം.

ഏപ്രില്‍ അഞ്ചിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബിപിഇഎസ്(നാലു വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2023 അഡ്മിഷന്‍ റഗുലര്‍, 2016 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 19 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം.23 വരെ ഫൈനോടു കൂടിയും 27 വരെ സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

മിനി പ്രോജക്ട്

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാം ഇന്‍ ലാംഗ്വേജസ് ഇംഗ്ലീഷ്(പുതിയ സ്‌കീം 2020 അഡ്മിഷന്‍ റഗുലര്‍ ഡിസംബര്‍ 2023) പരീക്ഷയുടെ മിനി പ്രോജക്ട് പരീക്ഷ 25, 26, 27 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ ബിവോക്(2021 അഡ്മിഷന്‍ റഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്‌കീം) പരീക്ഷകള്‍ 22ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ(2022 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ പ്രൈവറ്റ് (2022 അഡ്മിഷന്‍ റഗുലര്‍, 20172021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എംഎ/എംഎസ് സി പ്രോഗ്രാമുകളുടെ 2023 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 25 വരെ നേരിട്ട് സമര്‍പ്പിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ്(സപ്ലിമെന്ററി/മെഴ്സി ചാന്‍സ് മെയ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.