University News
ഭക്ഷ്യസുരക്ഷ; ഓൺലൈൻ കോഴ്സ്
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്ക് മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസസുമായി ചേർന്ന് 18 മുതൽ 22വരെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്സ് നടത്തും.

അമേരിക്കയിലെ ഈസ്റ്റേൺ റീജിയണൽ റിസർച്ച് സെന്ററിലെ ലീഡ് സയൻറിസ്റ്റ് വിജയ് കെ. ജുനേജ ഉൾപ്പെടെയുള്ള വിദഗ്ധർ ക്ലാസെടുക്കും. സ്‌കൂൾ ഓഫ് ബയോസയൻസസ് ഡയറക്ടർ ഡോ. എം.എസ്. ജിഷയാണ് കോഴ്സ് കോഓർഡിനേറ്റർ. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(www.mgu.ac.in)

പരീക്ഷകൾ മാറ്റി വച്ചു

22ന് നടത്താനിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ്(പുതിയ സ്‌കീം 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്), ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ് സി സൈബർ ഫോറെൻസിക്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്), ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിഎ, ബികോം(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ ഏപ്രിൽ 15ലേക്കും ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിഎ ഇസ്ലാമിക് ഹിസ്റ്ററി(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷ ഏപ്രിൽ 17ലേക്കും മാറ്റി വച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

ടൈം ടേബിൾ; പേപ്പറുകൾ ഉൾപ്പെടുത്തി

രണ്ടാം സെമസ്റ്റർ എൽഎൽഎം(ബ്രാഞ്ച് മൂന്ന് മാരിടൈം ലോ) 2022 അഡ്മിഷൻ റഗുലർ പരീക്ഷയിൽ നാലു പേപ്പറുകൾ കൂടി ഉൾപ്പെടുത്തി. പരീക്ഷകൾ ഏപ്രിൽ മൂന്ന്, അഞ്ച്, എട്ട്, 12 തീയതികളിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എംഎസ് സി ബയോകെമിസ്ട്രി(സിഎസ്എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ മാസ്റ്റേഴ്‌സ് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(എംഎച്ച്എം)(സിഎസ്എസ് 2023 അഡ്മിഷൻ റഗുലർ ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സറ്റിൽ.

രണ്ടാം വർഷ എംഎസ് സി മെഡിക്കൽ മൈക്രോബയോളജി(2021 അഡ്മിഷൻ റഗുലർ, 20182020 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ് മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 20 മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം എസ് സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി(സിഎസ്എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 26,27 തീയതികളിൽ അമലഗിരി ബികെ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് മേയ് 2023(2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എംഎ മലയാളം പിിസിഎസ്എസ് (2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് മേയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ ഒന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.