2018 ജനുവരി എട്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബിഡിഎസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് 2017 ഡിസംബർ 18 മുതൽ ഡിസംബർ 26 വരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഡിസംബർ 28 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ 30 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
2018 ജനുവരി 28 മുതലാരംഭിക്കുന്ന ഫൈനൽ ബിഡിഎസ് പാർട്ട് 2 റെഗുലർ പരീക്ഷയ്ക്ക് 2017 ഡിസംബർ 23 മുതൽ 2018 ജനുവരി മൂന്നുവരെ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 2018 ജനുവരി അഞ്ചുവരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി എട്ടുവരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ഡെസർട്ടേഷൻ തീയതി
2018 മാർച്ചിൽ നടത്തുന്ന രണ്ടാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ 2017 ഡിസംബർ 18 മുതൽ 2018 ജനുവരി മൂന്നുവരെ 1500 രൂപ ഫീസോടുകൂടി ഓണ്‍ലൈൻ ആയി സമർപ്പിക്കാം. 5,000 രൂപ ഫൈനോടുകൂടി 2018 ജനുവരി ഒന്പതുവരെയും സമർപ്പിക്കാവുന്നതാണ്.