ബിരുദ ഏകജാലകം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 201819 അധ്യയന വർഷത്തെ ഏകജാലകം വഴിയുള്ള ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂണ്‍ മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ടുമെന്റും ജൂണ്‍ ഏഴിന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 13നും രണ്ടാം അലോട്ട്മെന്റ് 22നും പ്രസിദ്ധീകരിക്കും. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ േക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ടു അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഓരോ കോളജുകളിലെയും അക്കാദമിക് പ്രോഗ്രാം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ പ്രോസ്പെക്്ടസിന്റെ സംക്ഷിപ്തരൂപം മലയാളത്തിലും നൽകിയിട്ടുണ്ട്. സ് പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി അപേക്ഷകർക്ക് 31 വരെ കോളജുകളിൽ നേരിട്ട് അപേക്ഷക സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂണ്‍ രണ്ടിന് കോളജുകളിൽ പ്രസിദ്ധീകരിക്കുന്നതും പ്രവേശനം ജൂണ്‍ നാലിനകം പൂർത്തീകരിക്കേണ്ടതുമാണ്. ഓണ്‍ലൈൻ രജിസ്ട്രേഷനുവേണ്ടി യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്ററുകളിലും അക്ഷയ സെന്ററുകളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ അഫിലിയേറ്റഡ് കോളജുകളിലും ഏകജാലക ഹെൽപ്പ് ഡെസ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസ്സി, എസ്ടി വിഭാഗത്തിന് 330 രൂപയും മറ്റുള്ളവർക്ക് 660 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓണ്‍ലൈൻ രജിസ്ട്രേഷനും ക്യാപ് സംബന്ധമായ എല്ലാ വിശദവിവരങ്ങളും എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്ലൈൻ നന്പർ: 9188641784, 9188651784, 04812733369.
പുതുക്കിയ പരീക്ഷാ തീയതി
28ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എംപിഎഡ് (2017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 30നും എംബിഎ (ഓഫ് കാന്പസ്), നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ എന്നീ പരീക്ഷകൾ 31നും ഒന്നാം സെമസ്റ്റർ എംഫിൽ (ഫിസിക്കൽ എജ്യൂക്കേഷൻ) പരീക്ഷകൾ ജൂണ്‍ ഒന്നിനും, ഒന്നും രണ്ടും സെമസ്റ്റർ ബിആർക് , ഒന്നാം വർഷ എംഫാം സപ്ലിമെന്ററി (2016 അഡ്മിഷൻ ആൻഡ് 2016ന് മുന്‍പുള്ള അഡ്മിഷൻ), നാലാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ റെഗുലർ, 2014 ആൻഡ് 2015 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എംഎസ്്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിംഗ്, നാലാം വർഷ ബിഎസ്സി. നഴ്സിംഗ് (2010 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി എന്നീ പരീക്ഷകൾ ജൂണ്‍ നാലിനും, നാലും ആറും സെമസ്റ്റർ ബിടെക്, മൂന്നാം വർഷ ബിഫാം (സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം 2016 അഡ്മിഷൻ റെഗുലർ, 20102015 അഡ്മിഷൻ സപ്ലിമെന്ററി, 2010ന് മുന്‍പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്, ഏഴാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) 20062010 അഡ്മിഷൻ സപ്ലിമെന്ററി, 2006 മുതൽ അഡ്മിഷൻ മേഴ്സി ചാൻസ് എന്നീ പരീക്ഷകൾ ജൂണ്‍ ആറിനും നടത്തുവാൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഫിൽ പരീക്ഷ 29ന് നടത്തുവാൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫലം
2017 ജൂണ്‍ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ്, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ എട്ടു വരെ അപേക്ഷിക്കാം.
...