University News
ഇന്നത്തെ പരീക്ഷകൾ മാറ്റി
കനത്ത മഴ മൂലം എംജി യൂണിവേഴ്സിറ്റി ഇന്ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട്.

ബിപിഎഡ്, ബിഎൽഐഎസ് സി ഏകജാലകം: ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള ബിപിഎഡ്, ബിഎൽഐഎസ്സി പ്രവേശനത്തിനുള്ള (2018) ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് ഓണ്‍ലൈനായി യൂണിവേഴ്സിറ്റി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ് 13ന് വൈകുന്നേരം നാലിനു മുന്പായി അലോട്ടുമെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരയി പ്രവേശനം നേടണം. 13നു വൈകുന്നേരം നാലിനു മുന്പായി ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ടുമെന്‍റ് റദ്ദാക്കും. തുടർന്നുള്ള അലോട്ടുമെന്‍റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.

അപേക്ഷകൻ തനിക്കു ലഭിച്ച അലോട്ടുമെന്‍റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ടുമെന്‍റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ടുമെന്‍റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ടുമെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ടുമെന്‍റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ ബാങ്കിൽ പുതുതായി ഫീസൊടുക്കേണ്ടതില്ല. 14നു ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

ഹയർ ഓപ്ഷനുകൾ നിലനിർത്തുവാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളിൽ നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്.
വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ക്യാപ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സർവകലാശാല നിഷ്ക്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും.

എംബിഎ : സിമാറ്റ്, കാറ്റ് കട്ട് ഓഫ് മാർക്ക് നിർണയിച്ചു

എംബിഎ കോഴ്സിന്‍റെ 201819 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള സിമാറ്റ്, കാറ്റ് എൻട്രൻസ് പരീക്ഷകളുടെ കട്ട് ഓഫ് മാർക്ക് നിർണയിച്ചു. വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്്ടിക്കൽ

നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ ഒന്ന്, സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ്് സുവോളജി, പെട്രോ കെമിക്കൽസ് (സിബിസിഎസ്എസ് 2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്്ടിക്കൽ 13, 14 തീയതികളിൽ വിവിധ കോളജുകളിൽ് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ (സിഎസ്എസ്, റഗുലർ ആൻഡ് ഇംപ്രൂവ്മെന്‍റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2018 ജനുവരിയിൽ സ്കൂൾ ഓഫ് ബിഐആർബിഎസിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഇന്‍റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2018 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. ജിയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

2018 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് (റഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവം

സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ്് ഡെവലപ്മെന്‍റ് സ്റ്റഡീസും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി 16 മുതൽ 18 വരെ സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ, മനുഷ്യാവകാശങ്ങൾ, വികസനാനുബന്ധ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 9447675755.

നോമിനേറ്റ് ചെയ്തു

തലയോലപ്പറന്പ് ദേവസ്വം ബോർഡ് കോളജ് പ്രിൻസിപ്പൽ ഡോ. ആർ. അനിതയെ സിൻഡിക്കറ്റിലേക്ക് ഉൾക്കൊള്ളിച്ചു.

സെനറ്റിന്‍റെ അടിയന്തിര യോഗം

വൈസ് ചാൻസലറുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി സെനറ്റിന്‍റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള സെനറ്റിന്‍റെ പ്രത്യേക അടിയന്തിര യോഗം 20നു രാവിലെ 10നു സെനറ്റ് ഹാളിൽ നടത്തും.