"ഈ ​അ​ടു​ക്ക​ള​യി​ല്‍ മോ​പ്പി​ന് കാ​ര്യ​മു​ണ്ട്'; വേ​റി​ട്ട ബാ​ര്‍​ബി​ക്യു ഒ​രു​ക്ക​ല്‍
Saturday, May 11, 2024 9:13 AM IST
ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള ഒ​രു ഭ​ക്ഷ​ണ​മാ​ണ​ല്ലൊ ബാ​ര്‍​ബി​ക്യു. ചി​ക്ക​ന്‍ ഒ​രു പ്ര​ത്യേ​ക​ രീ​തി​യി​ല്‍ എ​ണ്ണ​യും മ​റ്റും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന ഈ ​വി​ഭ​വം റൊ​മാ​ലി​ക്കൊ കു​ബ്ബൂ​സി​നൊ ച​പ്പാ​ത്തി​ക്കൊ ഒ​ക്കെ ഒ​പ്പം ക​ഴി​ക്കാ​ന്‍ ആ​ളു​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്നു.

ആ​ഹാ​ര​ത്തിന്‍റെ ലോ​ക​ത്ത് ഈ ​വി​ഭ​വ​ത്തി​ല്‍ ദി​നം​പ്ര​തി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്നു. അ​വ​യി​ല്‍ പ​ല​തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി ക്ലി​ക്കാ​കാ​റു​ണ്ട്.

അ​മേ​രി​ക്ക​യി​ലു​ള്ള ഒ​രു പ്ര​ശ​സ്ത​നാ​യ ഷെ​ഫ് ആ​ണ് മാ​റ്റ് കൂ​പ്പ​ര്‍. അ​ദ്ദേ​ഹം ത​ന്‍റെ ക​ല​വ​റ​ക്കാ​ഴ്ച​ക​ള്‍ നെ​റ്റി​സ​ണ്‍​സി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ബാ​ര്‍​ബി​ക്യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി.

വീ​ഡി​യോ​യി​ല്‍ സ്‌​മോ​ക്ക് ചെ​യ്ത മാം​സ​ത്തി​ല്‍ സോ​സ് തേ​ക്കാ​ന്‍ ഒ​രു സ്ത്രീ ​മോ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ണി​ക്കു​ന്നു. "ഈ "മോ​പ്പു​ക​ള്‍' പാ​ച​ക​ത്തി​നാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്നും ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്നും' ദൃ​ശ്യ​ങ്ങ​ള്‍​ക്ക് അ​ടി​ക്കു​റി​പ്പാ​യി കാ​ണാം.

എ​ന്നി​രു​ന്നാ​ലും ഈ ​കാ​ഴ്ച​യി​ല്‍ ചി​ല​ര്‍ ത​ങ്ങ​ളു​ടെ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ചു. "മോ​പ്പ് ഒ​രി​ക്ക​ലും വൃ​ത്തി​യു​ള്ള​തോ ഉ​ണ​ങ്ങി​യ​തോ ആ​യി​രി​ക്കി​ല്ല. മോ​പ്പി​ല്‍ ബാ​ക്ടീ​രി​യ​ക​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്' എ​ന്ന ആ​ശ​ങ്ക​യാ​ണ​വ​ര്‍ പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ മാ​റ്റി​നെ പി​ന്തു​ണ​ച്ചും ആ​ളു​ക​ളെ​ത്തി. ഈ ​മോ​പ്പ് ഈ ​പാ​ച​ക​ത്തി​നാ​യി മാ​ത്രം രൂ​പ​ക​ല്‍​പ​ന ചെ​യ്ത​താ​ണെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.