ഫ​ഹ​ദി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫി​ന്‍റെ പു​തി​യ ചി​ത്രം; തി​ര​ക്ക​ഥ ശാ​ന്തി മാ​യാ​ദേ​വി
Friday, May 17, 2024 10:09 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നൊ​രു​ങ്ങി ജീ​ത്തു ജോ​സ​ഫ്. ശാ​ന്തി മാ​യാ​ദേ​വി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ.

ഈ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ന്മെ​ന്‍റി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ വി​വ​രം സോ​ഷ്യ​ൽ​മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ ജീ​ത്തു ജോ​സ​ഫ് ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. നേ​ര് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജീ​ത്തു ജോ​സ​ഫും ശാ​ന്തി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. നേ​രി​ന്‍റെ തി​ര​ക്ക​ഥ​യും ശാ​ന്തി​യു​ടേ​താ​യി​രു​ന്നു.



ആ​ദ്യ​മാ​യി​ട്ടാ​ണ് ഫ​ഹ​ദ് ജീ​ത്തു​വി​നൊ​പ്പം ഒ​ന്നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ന്‍​മെ​ന്‍റാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.