കു​വി എ​ന്ന നാ​യ​യു​ടെ സി​നി​മ ന​ജ​സ്സ് ചി​ലി ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ
Saturday, May 18, 2024 2:59 PM IST
പ്ര​ശ​സ്ത നാ​ട​ക​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്കാ​വ് സം​വി​ധാ​നം ചെ​യ്ത "ന​ജ​സ്സ് "എ​ന്ന ചി​ത്രം ചി​ലി​യി​ലെ സൗ​ത്ത് ഫി​ലിം ആ​ൻ​ഡ് ആ​ർ​ട്ട് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച ന​ട​ൻ, സം​വി​ധാ​നം, സം​ഗീ​തം,ഛായാ​ഗ്ര​ഹ​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കു​ള്ള നോ​മി​നേ​ഷ​നു​ക​ളി​ലും ചി​ത്രം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​ൻ, മു​ര​ളി നീ​ലാം​ബ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കു​വി എ​ന്ന പെ​ൺ​നാ​യ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള​ത്. കു​വി​ക്കൊ​പ്പം ടി​ട്ടോ വി​ൽ​സ​ൻ, സ​ജി​താ മ​ഠ​ത്തി​ൽ, അ​മ്പി​ളി സു​നി​ൽ, കൈ​ലാ​ഷ്, കു​ഞ്ഞി​ക്ക​ണ്ണ​ൻ ചെ​റു​വ​ത്തൂ​ർ, മ​നോ​ജ് ഗോ​വി​ന്ദ​ൻ, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം-​വി​പി​ൻ ച​ന്ദ്ര​ൻ, സം​ഗീ​തം- സു​നി​ൽ കു​മാ​ർ പി.​കെ., എ​ഡി​റ്റിം​ഗ്-​ര​ത്തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ, നി​ർ​മാ​ണ നി​ർ​വ​ഹ​ണം-​ക​മ​ലേ​ഷ് ക​ട​ലു​ണ്ടി. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.