25 വ​ര്‍​ഷ​മാ​യി നി​ല്‍​ക്കു​ന്ന ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നും ഇ​ങ്ങ​നെ​യൊ​രു അ​പ​മാ​നം പ്ര​തീ​ക്ഷി​ച്ചി​ല്ല: ക​ര​ണ്‍ ജോ​ഹ​ര്‍
Wednesday, May 8, 2024 11:58 AM IST
ഒ​രു ടെ​ലി​വി​ഷ​ന്‍ ഷോ​യി​ല്‍ ത​ന്നെ മോ​ശ​മാ​യി അ​നു​ക​രി​ച്ച​തി​നെ​തി​രെ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ക​ര​ണ്‍ ജോ​ഹ​ര്‍.

25 വ​ര്‍​ഷ​മാ​യി സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ല്‍​ക്കു​ന്ന താ​ന്‍ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണ് അ​നു​ക​രി​ച്ച​തെ​ന്നും ക​ര​ണ്‍ ജോ​ഹ​ർ പ​റ​യു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു ക​ര​ണി​ന്‍റെ പ്ര​തി​ക​ര​ണം.

ഞാ​ന്‍ എ​ന്‍റെ അ​മ്മ​യ്ക്കൊ​പ്പം ഇ​രു​ന്ന് ടി​വി കാ​ണു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പ്ര​മു​ഖ ചാ​ന​ലി​ലെ ഒ​രു റി​യാ​ലി​റ്റി ഷോ ​പ്ര​മോ കാ​ണാ​ന്‍ ഇ​ട​യാ​യ​ത്. ഒ​രു ഹാ​സ്യ​താ​രം എ​ന്നെ വ​ള​രെ മോ​ശം രീ​തി​യി​ല്‍ അ​നു​ക​രി​ക്കു​ക​യാ​ണ്.

ട്രോ​ളു​ക​ളി​ല്‍ നി​ന്നും മു​ഖ​വും പേ​രു​മി​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നു​മെ​ല്ലാം ഞാ​നി​ത് പ്ര​തീ​ക്ഷി​ക്കും. പ​ക്ഷേ 25 വ​ര്‍​ഷ​മാ​യി ഞാ​ന്‍ നി​ല്‍​ക്കു​ന്ന ഈ ​ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നു​ത​ന്നെ ഇ​ങ്ങ​നെ​യൊ​രു അ​പ​മാ​നം പ്ര​തീ​ക്ഷി​ച്ചി​ല്ല. ഇ​തി​ല്‍ ഇ​നി​ക്ക് ദേ​ഷ്യ​മ​ല്ല ഉ​ണ്ടാ​യ​ത് സ​ങ്ക​ട​മാ​ണ്.
ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ വാ​ക്കു​ക​ൾ.

ഹാ​സ്യ​താ​ര​മാ​യ കേ​ത്ത​ന്‍ സിം​ഗ് ആ​ണ് ക​ര​ണി​നെ അ​നു​ക​രി​ച്ചെ​ത്തി​യ​ത്. സോ​ണി ടി​വി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ഹാ​സ്യ പ​രി​പാ​ടി​യി​ലാ​ണ് ക​ര​ണി​നെ കേ​ത്ത​ൻ അ​നു​ക​രി​ക്കു​ന്ന​ത്.

നി​ര്‍​മാ​താ​വ് ഏ​ക്ത ക​പൂ​റും ക​ര​ണ്‍ ജോ​ഹ​റി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ പോ​സ്റ്റി​ന് പി​ന്നാ​ലെ കേ​ത്ത​ന്‍ സിം​ഗ് താ​ര​ത്തോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി. താ​ന്‍ ക​ര​ണി​ന്‍റെ ആ​രാ​ധ​ക​നാ​ണെ​ന്നും ത​ന്‍റെ പ്ര​വൃ​ത്തി വി​ഷ​മി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ക്ഷ​മ പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം കു​റി​ച്ചു.