മ​ണ​ലാ​ര​ണ്യ​ത്തി​ലൂടെ കു​തി​ച്ച് പാ​ഞ്ഞ് "ത​ഗ്‌​ലൈ​ഫ്' എൻട്രിയുമായി ചി​ന്പു
Wednesday, May 8, 2024 3:08 PM IST
ക​മ​ൽ​ഹാ​സ​ൻ–​മ​ണി​ര​ത്നം ചി​ത്ര​മാ​യ ‘ത​ഗ്‌ ലൈ​ഫി’​ലെ ചി​മ്പു​വി​ന്‍റെ ലു​ക്ക് പു​റ​ത്ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ ടീ​സ​റും പോ​സ്റ്റ​റു​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​യ്യി​ൽ തോ​ക്കു​മാ​യി മ​ണ​ലാ​ര​ണ്യ​ത്തി​ലൂ​ടെ തീ​പ്പൊ​രി ലു​ക്കി​ലാ​ണ് സി​ല​മ്പ​ര​ശ​ൻ എ​ത്തു​ന്ന​ത്. ന്യൂ ​ത​ഗ് ഇ​ൻ ടൗ​ൺ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടു​കൂ​ടി പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത് ചി​ത്ര​ത്തി​ൽ ആ​ക്‌​ഷ​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ഉ​ണ്ടെ​ന്നു കൂ​ടി​യാ​ണ്.



മു​പ്പ​ത്തി​യാ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ത​ഗ് ലൈ​ഫ്. രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, മ​ദ്രാ​സ് ടാ​ക്കീ​സ്, റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ്, ആ​ർ. മ​ഹേ​ന്ദ്ര​ൻ, ശി​വ അ​ന​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ജോ​ജു ജോ​ർ​ജ്, തൃ​ഷ, ഐ​ശ്വ​ര്യാ ല​ക്ഷ്മി, അ​ഭി​രാ​മി തു​ട​ങ്ങി വ​മ്പ​ൻ താ​ര നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

മ​ണി​ര​ത്ന​ത്തി​നൊ​പ്പം പ​തി​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ റ​ഹ്മാ​നും എ​ഡി​റ്റ​ർ ശ്രീ​ക​ർ പ്ര​സാ​ദും ഈ ​ചി​ത്ര​ത്തി​ലും ഒ​രു​മി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ മ​ണി​ര​ത്ന​ത്തി​ന്‍റെ ക​ന്ന​ത്തി​ൽ മു​ത്ത​മി​ട്ടാ​ൽ, ആ​യു​ധ എ​ഴു​ത്ത് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഛായാ​ഗ്രാ​ഹ​ക​ൻ ര​വി കെ. ​ച​ന്ദ്ര​നാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

വി​ക്ര​മി​നു വേ​ണ്ടി ക​മ​ലു​മാ​യി സ​ഹ​ക​രി​ച്ച അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സി​നെ​യാ​ണ് ആ​ക്‌​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ​മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​റാ​യി ശ​ർ​മ്മി​ഷ്ഠ റോ​യ്‌​യും കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യി ഏ​കാ ല​ഖാ​നി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പി​ആ​ർ​ഒ പ്ര​തീ​ഷ് ശേ​ഖ​ർ.