ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ മ​ങ്ങാ​ട് കെ.​ന​ടേ​ശ​ന്‍ അ​ന്ത­​രി­​ച്ചു
Friday, May 3, 2024 9:59 AM IST
പ്ര­​ശ​സ്­​ത ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ മ​ങ്ങാ​ട് കെ.​ന­​ടേ​ശ​ന്‍(90) അ​ന്ത​രി­​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന്­ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

കൊ​ല്ലം മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വാ​തി​തി​രു​നാ​ള്‍ സം​ഗീ​ത കോ​ള​ജി​ല്‍ ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​ര്‍ അ​ട​ക്ക​മു​ള്ള ഗു​രു​നാ​ഥ​ന്മാ​രി​ല്‍​നി​ന്ന്­ സം​ഗീ​തം അ​ഭ്യ​സി­​ച്ചു. ആ​കാ​ശ​വാ​ണി​യു​ടെ ദേ​ശീ​യ സം​ഗീ​ത പ​രി​പാ​ടി​യി​ല​ട​ക്കം ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചി​ട്ടു­​ണ്ട്­.

2016-ല്‍ ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വാ​തി സം​ഗീ​ത പു​ര​സ്­​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ക​ലാ​ര​ത്‌​ന ഫെ​ലോ​ഷി​പ്­, സം​ഗീ​ത​ക​ലാ ആ​ചാ​ര്യ പു​ര​സ്­​കാ​രം, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്­​കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്­​കാ­​ര­​ങ്ങ​ള്‍ ല­​ഭി­​ച്ചി­​ട്ടു​ണ്ട്.

മ​ങ്ങാ​ട്­ ന​ടേ​ശ​നും സു​ധാ​വ​ര്‍​മ​യും ചേ​ര്‍​ന്നു​ള്ള ആ​കാ​ശ​വാ​ണി​യി​ലെ ക​ര്‍​ണാ​ട​ക സം​ഗീ​ത​പാ​ഠം ഏ​റെ ജ​ന​പ്രി​യ​മാ​യി​രു​ന്നു. സം​സ്­​കാ­​രം ഇ­​ന്ന് പാ​റ​മേ​ക്കാ​വ്­ ശാ​ന്തി​ഘ­​ട്ടി​ല്‍ ന­​ട­​ക്കും.