മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം ന​ട​ത്തി ശ്രീ ​മു​ത്ത​പ്പ​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച്
Wednesday, May 8, 2024 1:50 PM IST
മു​ത്ത​പ്പ​ന്‍റെ ക​ഥ പ​റ​യു​ന്ന ശ്രീ ​മു​ത്ത​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് മു​ത്ത​പ്പ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു.

പ്ര​തി​ഥി ഹൗ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് പി​ള്ള നി​ർ​മി​ച്ച് ച​ന്ദ്ര​ൻ ന​രി​ക്കോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ ശ്രീ ​മു​ത്ത​പ്പ​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചാ​ണ് മു​ത്ത​പ്പ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ​ത്.



പ്ര​സ്തു​ത സ്ഥ​ല​ത്ത് ശ്രീ​മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം ന​ട​ത്തി. മു​ത്ത​പ്പ​ന്‍റെ മ​ല​യി​റ​ക്ക​വും വെ​ള്ളാ​ട്ട​വും പി​ന്നീ​ട് മ​ല​ക​യ​റ്റ​വും ആ​ചാ​ര​വി​ധി​പ്ര​കാ​രം ചെ​യ്താ​ണ് ഓ​ഡി​യോ ലോ​ഞ്ച് ന​ട​ത്തി​യ​ത്. ‌

സി​നി​മ​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​മേ​ശ് നാ​രാ​യ​ണ​ൻ ഓ​ഡി​യോ ലോ​ഞ്ച് നി​ർ​വ​ഹി​ച്ചു. സി​നി​മ​യി​ൽ മു​ത്ത​പ്പ​നാ​യി വേ​ഷ​മി​ട്ട മ​ണി​ക്കു​ട്ട​നും ജോ​യ് മാ​ത്യു​വും ചേ​ർ​ന്ന് ടീ​സ​ർ റി​ലീ​സ് ചെ​യ്തു. അ​ല എ​സ്. ന​യ​ന, പ്രി​ഥ്വി രാ​ജീ​വ​ൻ എ​ന്നി​വ​രും മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു .