റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് വി​റ്റു​പോ​യി ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മാ​ർ​ക്കോ​യു​ടെ ഹി​ന്ദി പ​തി​പ്പ്
Tuesday, May 7, 2024 12:34 PM IST
സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ​ത്ത​ന്നെ ഒ​രു സി​നി​മ​യു​ടെ അ​ന്യ​ഭാ​ഷാ പ​തി​പ്പ് വി​ൽ​പ്പ​ന ന​ട​ക്കു​ക അ​പൂ​ർ​വ​മാ​ണ്. സാ​ധാ​ര​ണ പ്ര​ദ​ർ​ശ​ന​ത്തി​നോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ റി​ലീ​സ് ക​ഴി​ഞ്ഞോ ആ​ണ് ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ക്കു​ക.

അ​തി​ൻ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​ട്ടാ​ണ് ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​കു​ന്ന മാ​ർ​ക്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി​പ്പ​തി​പ്പ് ആ​ദ്യം ത​ന്നെ വി​റ്റു​പോ​യി​രി​ക്കു​ന്ന​ത്.

അ​ഞ്ചു കോ​ടി രൂ​പ ഔ​ട്ട് റൈ​റ്റ് ആ​യും അ​മ്പ​തു ശ​ത​മാ​നം തി​യ​റ്റ​ർ‌ ഷെ​യ​ർ ന​ൽ​കി​യു​മാ​ണ് ബോ​ളി​വു​ഡി​ലെ ഒ​രു പ്ര​മു​ഖ നി​ർ​മാ​ണ​ക്ക​മ്പ​നി ഹി​ന്ദി പ​തി​പ്പ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പൂ​ർ​ണ്ണ​മാ​യും ആ​ക്ഷ​ൻ - വ​യ​ല​ൻ​സ് ചി​ത്ര​മാ​യ മാ​ർ​ക്കോ​യെ ഒ​രു ബോ​ളി​വു​ഡ് സി​നി​മ​യെ വെ​ല്ലും വി​ധ​ത്തി​ലാ​ണ് ഹ​നീ​ഫ് അ​ദേ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കെ​ജി​എ​ഫ്, സ​ലാ​ർ തു​ട​ങ്ങി​യ വ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു സം​ഗീ​തം ഒ​രു​ക്കി​യ ര​വി ബ​സ് റൂ​ർ ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലേ​യും കോ​ളി​വു​ഡി​ലേ​യും മി​ക​ച്ച സം​ഘ​ട്ട​ന സം​വി​ധാ​യ​ക​രാ​യ കാ​ലെ കിം​ഗ്സ​ൺ, സ്റ്റ​ണ്ട് സെ​ൽ​വ, ഫെ​ലി​ക്സ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ ഒ​രു​ക്കു​ന്ന​ത്.

ക്യു​ബ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ൽ ഷെ​റീ​ഫ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ഗ​ദ്ദാ​ഫ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ, ഫോ​ർ​ട്ട് കൊ​ച്ചി, താ‌​യ്ലാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.