ഇ​ള​യ​രാ​ജ​യു​ടെ ബ​യോ​പി​ക്, നാ​യ​ക​ൻ ധ​നു​ഷ്; ഫ​സ്റ്റ്ലു​ക്ക്
Saturday, March 23, 2024 9:21 AM IST
സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ബ​യോ​പി​കി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് ന​ട​ൻ ധ​നു​ഷ്. ചി​ത്ര​ത്തി​ൽ ധ​നു​ഷാ​ണ് ഇ​ള​യ​രാ​ജ​യാ​യി എ​ത്തു​ക. ചെ​ന്നൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ൻ ക​മ​ൽ​ഹാ​സ​നാ​ണ് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

ധ​നു​ഷി​ന്‍റെ ആ​ദ്യ ബ​യോ​പി​ക് ചി​ത്ര​മാ​ണി​ത്. അ​രു​ൺ മാ​തേ​ശ്വ​ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ള​യ​രാ​ജ​യു​ടെ ബ​യോ​പി​ക്കി​ൽ ധ​നു​ഷ് നാ​യ​ക​നാ​ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഇ​ള‌​യ​രാ​ജ​യു​ടെ മ​ക​ൻ യു​വ​ൻ ശ​ങ്ക​ർ രാ​ജ പ​റ​ഞ്ഞി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷ​മാ​യി​രി​ക്കും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ചി​ത്ര​ത്തി​നാ​യു​ള്ള താ​ര​ത്തി​ന്‍റെ ഡേ​റ്റ് ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ചെ​ന്നൈ‌​യി​ൽ തു​ട​ങ്ങി.

ക്യാ​പ്റ്റ​ൻ മി​ല്ല​റാ​ണ് ധ​നു​ഷി​ന്‍റേ​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന ചി​ത്രം. 'സാ​നി കാ​യി​ദം' എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം അ​രു​ൺ ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ ക​ന്ന​ഡ ന​ട​ൻ ശി​വ​രാ​ജ്‌​കു​മാ​റും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്.