Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health

? രാഷ്ട്രീയക്കാരുടെ വീട്ടുജോലിക്കും പോലീസുകാര്‍: വാര്‍ത്ത. ഇനി സ്ഥിരമായി വീട്ടുജോലിക്കു പോകുന്നവരുടെ പണി പോകുമോ നായര്‍ ജീ?

രജിത് മുതുവിള, ദേവഗംഗ.

= ഇല്ല. അവരെ പോലീസിലെടുക്കും!!

? പാലക്കാട് ജില്ലയിലെ ചക്കപ്രേമികളായ കാട്ടാനകളെ നാട്ടിലുള്ളവര്‍ ഓടിച്ചുവിടുന്നതായി വാര്‍ത്ത കണ്ടു. ചില മനുഷ്യര്‍ക്ക് ഇപ്പോഴും ചക്കയോട് വലിയ താത്പര്യം കാണുന്നില്ല. എന്നാല്‍ ഇത് കാട്ടാനകള്‍ തിന്നു പോകുന്നത് തടയേണ്ടതുണ്ടോ രാജുജി?

സതീശന്‍ മുമ്പള്ളി കൊറ്റാളി കണ്ണൂര്‍-5

= തടയണം. ചക്ക വീണ് ആനയെങ്ങാന്‍ ചരിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ക്ക് കിടക്കപ്പൊറുതി ഉണ്ടാവില്ല.

? 93 കാരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ അവരുടെ മകന്‍ തല്ലിയൊടിച്ച വാര്‍ത്ത(റാന്നിയില്‍) കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മലയാളിക്കു കിട്ടേണ്ട ഗിന്നസ് ബുക്ക് റെക്കോഡ് നഷ്ടമായി എന്നു പറയാമോ?

സി.സി. മത്തായി മാറാട്ടുകുളം, ചങ്ങനാശേരി

= അവരിനിയും പൊരുതും. മലയാളികളെ തോല്പ്പിക്കാനാവില്ല മക്കളെ....!

? ജര്‍മനി, സ്‌പെയിന്‍, ബ്രസില്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ പതാകകളും ബോര്‍ഡുകളും ബാനറുകളും കൊണ്ട് കളിയുടെ ആവേശത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രദേശങ്ങളും അലങ്കരിച്ചുകഴിഞ്ഞു. ഒടുവില്‍ കളി കഴിഞ്ഞാല്‍ ഇത് എന്താകും രാജുജി?

സതീശന്‍ മുമ്പള്ളി കൊറ്റാളി, കണ്ണൂര്‍.

= ഇതു കഴിഞ്ഞാല്‍ അടുത്തതു വരുമല്ലോ.. ആരോഗ്യവും ബുദ്ധിയും കഴിവുമുള്ള മറുനാട്ടുകാര്‍ വിയര്‍ത്തു കളിക്കും. നമ്മളത് വെള്ളമടിച്ച് ജയ് വിളിച്ച് അടിച്ചുപൊളിച്ച് 'ആഘോഷിക്കും'!

? തെരഞ്ഞെടുപ്പിനു മുമ്പ് കഴുതക്കച്ചവടം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കുതിരക്കച്ചവടം. ഇതെന്തുകൊണ്ട് ?
പി.ആര്‍ ജോസ്, ചൊവ്വൂര്‍.

= നാട്ടിലെ ഭരണരംഗത്ത് കുറുക്കന്മാരും പുലികളും കഴുകന്മാരും ആണ് വലിയ കച്ചവടക്കാര്‍..


politicalnaircartoons.blogspot.in? മദ്യവും മദിരാഷിയും മനുഷ്യനെ സ്വാധീനിക്കാൻ കാരണമെന്താണ്?

ടി.എസ്.സദാനന്ദൻ, പെരുന്പാവൂർ

= മനുഷ്യനെയല്ലാ... ചില ആന്പിയറില്ലാത്ത പുരുഷ·ാരെയാണ് സ്വാധീനിക്കാറ്!!!

? ഇന്ത്യയുടെ പാൽതൊട്ടി ഹരിയാനയാണെങ്കിൽ ഇന്ത്യയുടെ ന്ധചോരത്തൊട്ടി’ എന്ന വിശേഷം ഏത് സംസ്ഥാനത്തിനാണ് ചേരുക?

ദാമോദരൻനായർ,കാഞ്ഞോളി,കൊയിലാണ്ടി


= അത് സന്തോഷ്ട്രോഫി പോലെ എല്ലാ സംസ്ഥാനങ്ങൾക്കും പങ്കെടുക്കാവുന്ന ടൂർണമെന്‍റാണ്. വർഷാവസാനം വിജയിയെ പ്രഖ്യാപിക്കും.


? മുട്ടുവിൻ തുറക്കപ്പെടും. എന്ന യേശു വചനത്തിൽ വിശ്വസിച്ച് പാതിരാവിൽ ഒരു വീടിന്‍റെ വാതിൽ ചെന്നു മുട്ടിയതിന് ഞാനിപ്പോൾ ജയിലിലാണ്. കാരാഗൃഹത്തിൽനിന്നും രക്ഷപെടാൻ എന്തുണ്ടൊരു സത്യവചനം?

കെ. ഗോബാൽഷാംഗ്, താമരശേരി.

= അടി കിട്ടുന്പോൾ മറു കരണവും കാണിച്ചു കൊടുക്കുക. ഭാര്യക്ക് സർക്കാർ ജോലിയും പത്തുലക്ഷം രൂപയും കിട്ടാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്!

? സർവ്വീസിലിരുന്നപ്പോൾ പണംവച്ച് ചീട്ടുകളിക്കുന്നവരെ റെയ്ഡ് ചെയ്ത് ഞെക്കിപ്പിഴിഞ്ഞ പോലീസുകാരൻ സർവ്വീസിൽ നിന്നു വിരമിച്ചപ്പോൾ പസ്യമായി പണം വച്ചു ചീട്ടുകളിക്കുന്നു. ഈ പ്രതിഭാസത്തെ എന്തിനോട് ഉപമിക്കാം?

ഹാരീസ് പി കണ്ണാടിപ്പറന്പ്

= ഈ പ്രതി ആഭാസനാണ്... അവന്‍റെ ചീട്ട് കീറുക.


? നായർജീ പ്രേമം വിവാഹത്തിന്‍റെ പ്രഭാതവും, വിവാഹം പ്രേമത്തിന്‍റെ അസ്തമയവും ആണെന്ന് പറയാൻ കാരണം?

അനസ് പാലക്കുളങ്ങര, തളിപ്പറന്പ്

= പ്രേമം ഉച്ചക്കിറുക്കും വിവാഹം പാതിരാപ്രേമവുമായി കരുതുന്നതുകൊണ്ട്.....

politicalnaircartoons.blogspot.in


? ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അബദ്ധം എന്താണ്?

സി.ജി ഗിരിജൻ ആചാരി, തോന്നല്ലൂർ.

= തിരുത്താനാവാത്ത അബദ്ധം ജനനമാണ്. ഒരിക്കൽ മാത്രം സംഭവിക്കുന്ന സത്യം മരണവും....!!!? അധികാര സിംഹാസനങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് പ്രതികരിക്കുന്നവനാണ് കലാകാരൻ. രാജാവ് നഗ്നനാണെന്ന സത്യം ഉറക്കെ വിളിച്ചു പറയാനുള്ള ചങ്കൂറ്റമുള്ളവൻ. ഇനിയൊരു കുഞ്ചൻ നന്പ്യാർ നമുക്കുണ്ടാവുമോ സാബ്? അതോ അതും അന്യം നിന്നു പോയോ?

കെ.എം സുബ്രഹ്മണ്യം, ഫറോക്ക്.

= രാജാക്ക·ാർ നഗ്നരായി ഉറഞ്ഞുതുള്ളുന്ന കാലമാണ്.ഇപ്പോൾ കുഞ്ചനൊന്നും ക്ലച്ചുപിടിക്കില്ല. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പകളുടെ കുഞ്ഞുതമാശകൾ കണ്ടിരിക്കാം.? ചെങ്ങന്നൂർ ചെങ്കടലായി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ചെങ്കടലാകുമോ?

പി.പി അഷറഫ്, ഇരിക്കൂർ.

= അവരുടെ മെച്ചം കൊണ്ടല്ലാ, തമ്മിൽ ഭേദം തൊമ്മൻ എന്ന തിയറിയനുസരിച്ച് ഒരു ചെങ്കടലാകാം!


politicalnaircartoons.blogspot.in


? രായിൽ തുടങ്ങി രായിൽ അവ സാനിക്കുന്ന വാക്ക് ?

അശ്വനി കാരക്കാട്

= രണ്ടര. രാജുനായരെ... എന്നു നീട്ടി വിളിച്ചാലും മതി!!


? മാതാപിതാക്കൾ, ഭാര്യാഭർത്താ·ാർ, സഹോദരീസഹോദര·ാർ... ഇവടെയെല്ലാം പണ്ടുതൊട്ടെ സ്ത്രീകൾ ക്കാണു മുൻതൂക്കം കൊടുത്ത സംബോധന ചെയ്തിട്ടുള്ളത്. എന്നിട്ടും ചില സ്ത്രീകളും അവരുടടെ സംഘടനകളും പുരുഷമേധാവിത്വം എന്നു പറഞ്ഞു ബഹളം കൂട്ടുന്നു. താങ്കളെന്തു പറയുന്നു?

സി.ജി. ഗിരിജൻ ആചാരി, തോന്നല്ലൂർ.

= അവശതക്കും അവഗണനക്കും സംബോധനയ്ക്കും മുന്പും മാത്രമെ സ്ത്രീകളെ മുന്നിൽ നിർത്താറുള്ളൂ... എന്നതാണല്ലോ അവരുടെ പരാതി.


? പണ്ട് കേരളത്തിൽ ഭ്രാന്ത·ാർക്കും മന്ദബുദ്ധികൾക്കും അസുഖം മാറാൻ വിവാഹം കഴിപ്പക്കാറുണ്ടായിരുന്നു. ഈ വൈദ്യം കോണ്‍ഗ്രസിന് ഒന്ന് പരീക്ഷച്ചുകൂടേ? വിജയിച്ചാൽ ഗാന്ധി കുടുംബത്തിൽനിന്ന് തന്നെ പ്രധാനമന്ത്രിയെ കിട്ടുകയും ചെയ്യും.

ഉമ്മളത്തൂർ രാജീവ്, വെള്ളിപറന്പ്, കോഴിക്കോട്.

= കോണ്‍ഗ്രസിൽ വിവാഹം കഴിച്ച ചില മുതുക്ക·ാർക്കാണ് മുഴുത്ത ഭ്രാന്തുള്ളത്! കുടുംബ പാരന്പര്യമാണ് അതിനു പരിഹാരവുമില്ല.


? ഇത്രയും വോൾട്ടേജുള്ള വൈദ്യുതമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? വോൾട്ടേജ് കുറച്ചു കുറയ്ക്കാനെന്താണൊരു മാർഗം?

പി.ആർ. ജോസ് ചൊവ്വൂർ

= കറന്‍റു ചാർജ് കൂട്ടാൻ മന്ത്രി ഒരുങ്ങുന്നുണ്ട്. അതോടെ ഫ്യൂസു പൊക്കോളും!


? ജീവിതത്തിൽ മനുഷ്യർ മൂന്ന് ആവശ്യങ്ങൾ നിറവേറ്റാനാണ് പണം സന്പാദിക്കുന്നത്. ഏതാവശ്യമാണെന്ന് ഉൗഹിക്കാമോ?

സി.ആർ. പ്രശാന്ത്മൂന്നുമുറി

= ശരീരത്തെ നിലനിർത്താൻ, മനസിനെ സുഖിപ്പിക്കാൻ, ആത്മാവിനെ രക്ഷിക്കാൻ....


? ഒന്നിലധികം സ്ത്രീകളുടെ കരസ്പർശം ലഭിക്കുന്നതെപ്പോഴായിരിക്കും?

ചൂരക്കാടൻ പ്രദീപ്, മറ്റത്തൂർ

= വഴിതെറ്റി സ്ത്രീകളുടെ കുളിക്കടവിലെത്തുന്പോൾ.....

politicalnaircartoons.blogspot.in


? നിര്‍ബന്ധിച്ചാല്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പലതും പറയേണ്ടി വരുമെന്ന് പി.ജെ കുര്യന്‍. സരിത പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാണുമോ നായര്‍ സാബ്?

രജിത് മുതുവിള, ദേവ ഗംഗ, തിരുവനന്തപുരം

= ആകെ നനഞ്ഞാല്‍ പിന്നെ എന്തു കുളിര്....!!!

? ഒരു വികസന പദ്ധതിക്കെങ്കിലും ഈ സര്‍ക്കാര്‍ കല്ലിട്ടോ? രമേശ് ചെന്നിത്തലയുടെ ചങ്ക് പൊട്ടുന്ന ഈ ചോദ്യത്തിന് എന്ത് കമന്റാണ് സാര്‍ നല്‍കേണ്ടത്?

എം.ആര്‍. വിജയ്‌നാഥ്, മംഗലശേരില്‍, മേവട.

= കല്ലിടുന്നതു മുഴുവന്‍ പാവങ്ങളുടെ കഞ്ഞിയിലാണെന്ന് എന്തുകൊണ്ടു സ്ഥാപിച്ചുകൂടാ... ഇതാണ് പ്രതിപക്ഷനേതാവാകാന്‍ രമേശന്‍ നായര് കൊള്ളില്ലെന്ന് പറയുന്നത്.

? വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയെ അവഗണിച്ച് പരിസരങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞ് സ്ഥലം മലിനമാക്കി മറ്റുള്ളവരുടെ മുഖത്ത് പുകയൂതി, ശുദ്ധവായു പോലും ശ്വസിക്കാന്‍ അനുവദിക്കാതെ കേരളത്തെ രോഗാതുരമാക്കി, പേടിച്ചരണ്ട് ജീവിക്കേണ്ട ഗതികേടിലാക്കിയവരോട് എന്താണ് ഗുണദോഷിക്കാനുള്ളത്?

ദാമോദരന്‍ നായര്‍, കാഞ്ഞോളി, പി.ഒ. കൊയിലാണ്ടി

= ഗുണദോഷിച്ചു സമയം കളയാതെ ഇതൊരു അവസരമാക്കി മാറ്റരുതോ. ഈ അവസ്ഥയില്‍ ജീവിക്കാന്‍ പഠിച്ചാല്‍ പിന്നെ നമുക്ക് ഏതു നരകത്തിലും സുഖമായി കഴിയാം!

? വീട്ടുവളപ്പിലെ മരം പണയ വസ്തുവാക്കല്‍ തദ്ദേശ വകുപ്പിന്റെ പദ്ധതി വരുന്നു. ഇതിനെപ്പറ്റി രാജുനായരുടെ കിടിലല്‍ പ്രതികരണമെന്താണ്?

വടക്കേതില്‍ വിനോദ് കുമാര്‍, നറുകര.

= പണയം തിരിച്ചെടുക്കാനും അവസാനം ഒരു സ'മരം' തന്നെ വേണ്ടി വരും!

? ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിന് തയാറാക്കി വച്ചിരുന്ന സദ്യ ജനക്കൂട്ടം കൈയിട്ട് വാരി കൊള്ളയടിച്ചെന്ന്. കൊള്ളയടിച്ചുണ്ടാക്കിയ മുതല്‍ നാട്ടുകാര് കൊണ്ടുപോയെന്ന് കൂട്ടിയാല്‍ പോരെ....?

കടുത്തുരുത്തിയില്‍ നിന്നും പി.ടി. ജയന്‍.

= സന്തോഷസൂചകമായി കിട്ടിയതു സ്വീകരിച്ച് മൊത്തം കൊള്ളയടി ജനങ്ങള്‍ 'വകവച്ചു' തരാമെങ്കില്‍ എല്ലാം കോംപ്ലിമെന്റാക്കാം.

? ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നമാണോ ഉറങ്ങാതിരിക്കുമ്പോള്‍ കാണുന്ന സ്വപ്‌നമാണോ കൂടുതല്‍ സുന്ദരം?

കെ. ബാലകൃഷ്ണന്‍, കൊളച്ചേരി, കണ്ണൂര്‍.

= ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്ന ത്തെ വെല്ലുവിളിക്കണേല്‍ നിങ്ങള്‍ നല്ല സ്വപ്നങ്ങള്‍ കാണാന്‍ പഠിക്കണം!politicalnaircartoons.blogspot.in


? മാണിയും കോണിയും ഒന്നിച്ചപ്പോൾ നാണം വന്നതാർക്കാണ് നായർജീ?

രാജേഷ് പി തൂവ്വൂർ

= കൈയ്ക്ക്. നാണം കൊണ്ട് കൈ ആദ്യം നഖം കടിച്ചു, പിന്നീട് മുഷ്ടി ചുരുട്ടി....


? രാജ്യസഭാ സീറ്റിനു പിന്നാ ലെ യു.എഡി.എഫിനെ ഒറ്റക്കെട്ടാ യി പിടിച്ചു നിർത്താൻ കെ.പി.സി. സി. പ്രസിഡന്‍റു സ്ഥാനം ലീഗിനു കപ്പം നല്കുന്നതും പരിഗണനാ ർഹമായ രാഷ്ട്രീയച്ചുവടായി പരിഗണിക്കപ്പെടാവുന്നതല്ലേ, ചാണക്യാ..?

സ്വേത ആയില്യം, വെങ്ങര.

= ഇപ്പോൾ അവിടെ ഹസൻ ഇരിക്കുന്നതുകൊണ്ട് തൽക്കാലം അതാവശ്യപ്പെടില്ല. പകരം എഐസിസി യിൽ ഒരു വർക്കിംഗ് കമ്മിറ്റി കിട്ടിയാൽ തരക്കേടില്ല...? ബിജെപിയുടെ ശോഭാ സുരേന്ദ്രൻ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ചെങ്ങന്നൂരിൽ 20000 ത്തിലധി കം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കമെന്നായിരുന്നു. എന്നിട്ട് ജയിച്ചത് എൽഡിഎഫിന്‍റെ സജി ചെറിയാൻ. ഇതെന്താ ഇങ്ങിനെ സംഭവിച്ചത്?

മോഹൻ കുഞ്ഞുഞ്ഞ്. ചെറുപുഴ

= അവരുടെ കണക്കു കൂട്ടലുകളൊക്കെ കൃത്യമായിരുന്നു. വിജയിയെ തെറ്റിച്ചു പറഞ്ഞത് ബിജെപിയുടെ ഉള്ള ശോഭ കെടാതിരിക്കാനാണ്!

politicalnaircartoons.blogspot.in


? യുഡിഎഫിൻറ പരാജയം പരി ശോധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ഏത് ലാബിലായിരി ക്കും...?

കടുത്തുരുത്തിയിൽ നിന്നും പി.റ്റി ജയൻ.

= പാലായിലെ ചെറിയ ലാബി ലും, പാണക്കാട്ടെ മുഴുത്ത ലാബി ലും അതിനുള്ള സൗകര്യമുണ്ട്...


? 7000 ത്തിന്‍റെ ധന്യതയിൽ മാന്യമഹാജനങ്ങളായ കാർട്ടൂണ്‍സ്കോപ്പിലെ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?

മരുകൻ തരൂർ.

= ഒത്തുപിടിച്ചാൽ മലയും പോരും... (രാജ്യസഭാസീറ്റുകളി പോലെ കുതന്ത്രവും പാരയും ഒന്നും വേണ്ട)? കറൻസി വിനിമയ രംഗത്തു നി ന്നും അരങ്ങൊഴിഞ്ഞു പോയ നയാ പൈസകളെ വച്ച് ഇന്ധന വിലകളി ലെ ഏറ്റക്കുറച്ചിലുകളുടെ ഗ്രാഫ് നിയന്ത്രിക്കുന്നത് കാലത്തെ പല്ലിളി ച്ചു കാട്ടുന്നതിനു സമാനമല്ലേ..?

സ്വേത ആയില്യം, വെങ്ങര, കണ്ണൂർ

= അല്ല, ഇന്ധന കച്ചവട മുതലാളിമാരും സർക്കാരും ഉപഭോക്താക്കളെ വെറും നയാപൈസകളായാണു കാണുന്നത്, അതിനാൽ അത് ഉചിതമാണെന്ന് പറയാം!? മാനേജ്മോന്‍റ് ഗുരുക്ക·ാർ കേസ് സ്റ്റഡി ആക്കേണ്ട നേതൃശൈലിയാണ് പിണറായിയുടേത് എന്ന് ഡോ.ബാബുപോൾ പറയുന്നു. ചേട്ടന്‍റെ സ്റ്റഡി ക്ലാസ്?

രജിത് മുതുവിള, ദേവഗംഗ,

തിരുവനന്തപുരം

= പിണറായിയുടെ മുന്നിൽ വരുന്ന പോലീസ് കേസുകൾ ആദ്യം അദ്ദേഹമൊന്ന് ശരിക്കു സ്റ്റഡി ചെയ്താൽ കൊള്ളാമെന്നൊരു എളിയ അഭിപ്രായം എനിക്കുണ്ട്!? ആദ്യ മാധ്യമ ഉപദേഷ്ടാവ് നാരദനും, ടെസ്റ്റ് ട്യൂബ് ശിശു സീതയുമാണെന്ന കണ്ടെത്തലിൽ താങ്കളുടെ അഭിപ്രായം?

വടക്കേതിൽ വിനോദ്കുമാർ, നറുകര.

= കണ്ടെത്തലുകൾ തുടരട്ടെ. ആദ്യ കാർട്ടൂണ്‍സ്കോപ്പ് ആരുടേതാണെന്ന് അറിയാൻ കാത്തിരിക്കുന്നു.....

politicalnaircartoons.blogspot.in


? തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഭരണകക്ഷി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ചെറുപ്പക്കാരിയായ മാധ്യമപ്രവര്‍ത്തകയെ കവിളില്‍ തലോടി അഭിനന്ദിച്ചപ്പോള്‍, കേരളത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ 'കടക്കൂ പുറത്ത്' എന്ന് അധിക്ഷേപിക്കാന്‍ കാരണമെന്തായിരിക്കും?

കെ.വിജയന്‍ പുറച്ചേരി

= അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആ നിലപാട്. മാധ്യമക്കാരെ അധികം അടുപ്പിക്കാതിരിക്കുകയാണ് ബുദ്ധി. അടുപ്പിച്ചാല്‍ തോളില്‍ കൈയിടും, തോളത്തു കയറി ചെവി കടിക്കും....

? സ്ത്രീ പ്രസവിച്ച ഉടനെ തന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ താന്‍ ഗര്‍ഭിണിയായ കാലത്ത് അനുഭവിച്ച സകല ദുഃഖവും പമ്പകടക്കും എന്നു പഴമൊഴി. എന്നാല്‍, ചില സ്ത്രീകള്‍ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ അവളുടെ സകല ദുഃഖവും കൂടാന്‍ കാരണം എന്താ ചേട്ടാ?

തറയില്‍ തമ്പി, പെരുവ

= കുഞ്ഞിനു ജന്മം നല്‍കാനിടയായ കൊടിയ പീഡനം ഓര്‍മ വന്നതുകൊണ്ടാകാം...

? കര്‍ണാടകയില്‍ എങ്ങനെയെങ്കിലും എംഎല്‍എയായി കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു. ഗുരുവോ?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

= ചിലരങ്ങനാ... നാണം കെട്ടും പണം നേടണം!

? കാര്‍ട്ടൂണ്‍ സ്‌കോപ്പിലേക്ക് 'എന്റെ ഈ വര്‍ഷത്തെ. ആദ്യത്തെ ചോദ്യം' ഏറ്റവും കൂടതല്‍ ആളുകള്‍ വായിക്കുന്ന സായാഹ്ന പത്രത്തില്‍ എല്ലാ ദിവസവും 'രാജു നായര്‍ എന്ന തൂലികാ നാമത്തില്‍ എത്ര കഠിനമായ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന ചേട്ടന്‍ എന്തുകൊണ്ട് ഗിന്നസ് റെക്കാര്‍ഡിനു അപേക്ഷിക്കാതെ ഇരിക്കുന്നു എന്ന് വ്യക്തമാക്കാമോ?

അശ്വനി, കാരക്കാട്.

= അംഗീകാരം തേടി അതിനു പുറകെ നടക്കാന്‍ നേരമില്ല. അംഗീകാരത്തിനു തോന്നിയാല്‍ അതു നമ്മേ തേടി ഇങ്ങോട്ടു വന്നോളും!

? ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല- മുഖ്യമന്ത്രി: അപ്പോള്‍ കോട്ടയമോ ജീ ...?

രജിത് മുതുവിള, ദേവ ഗംഗ, തിരുവനന്തപുരം

= എഴുത്തുകാരുടെയും ചെറുകിട മദ്യപന്മാരുടെയും ഒരു 'നാട്ടുരാജ്യം'


politicalnaircartoons.blogspot.in


? എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാം തകര്‍ക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. എന്തായിരിക്കും സാര്‍ അദ്ദേഹം ഉദ്ദേശിച്ചത്?

രവീന്ദ്രനാഥ് മേവട

= ഞങ്ങ ചുമ്മാ ഇരിക്കും, കഴിഞ്ഞഭരണം വെടക്കാക്കി ഇടതനു കൊടുത്ത പോലെ ഈ ഭരണം വെടക്കാക്കി താലത്തില്‍ വച്ച് തിരിച്ചു നല്‍കുമെന്ന യുഡിഎഫ് പ്രതീക്ഷയാണ് തകരുന്നത്...

? എന്നെ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാക്കുകയാണെങ്കില്‍ പോലീസിലെ ക്രിമിനലുകളെ ഒതുക്കുകയും ഉരുട്ടല്‍ വീരന്മാരെയും മര്‍ദനവീരന്മാരെയും മെരുക്കുകയും ചെയ്യാം. ഒരു അവസരം തരുമോ സാര്‍?

ഞീഴൂര്‍ പിഡിഎന്‍. നമ്പൂതിരിപ്പാട്.

= അതിമോഹമൊന്നും വേണ്ടാ, ഇതുപോലെ വലിയ വായില്‍ ഗീര്‍വാണമടിച്ചു ചുമതലയേറ്റ ഇരട്ടച്ചങ്കനാണ് ഇപ്പോള്‍ വെള്ളം കുടിക്കുന്നത്...

? ന്യൂസിലന്‍ഡില്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന സര്‍ക്കാര്‍ നല്‍കിയപ്പോള്‍ നിലവിലുള്ള ശമ്പളംതന്നെ കൂടുതലാണെന്നു പറഞ്ഞ് അവര്‍ അത് നന്ദിപൂര്‍വം നിരസിച്ചു. ആ രാജ്യത്തെ ജീവിതനിലവാരംതന്നെയാണ് കേരളത്തിലെ ജീവനക്കാര്‍ക്കുമുള്ളതെന്നു പറയുന്നു. അങ്ങനെയെങ്കില്‍ സംഘടിത തൊഴിലാളിമേഖലയ്ക്ക് സര്‍ക്കാര്‍ ഇനിയും ശമ്പളവര്‍ധന നല്‍കിയാല്‍ ജനസേവനപ്രിയരായ നമ്മുടെ ജീവനക്കാര്‍ അത് നന്ദിപൂര്‍വം നിരസിക്കാനുള്ള സാധ്യത കാണുന്നുണ്ടോ?

ഫ്രാന്‍സിസ് മാളിയേക്കല്‍, തൃശൂര്‍

= എത്ര കിട്ടിയാലും അതു താങ്ങാന്‍ കപ്പാസിറ്റിയുള്ള കൂട്ടരാണ് നമ്മുടെ ജീവനക്കാര്‍. എന്നാല്‍ കനത്ത തുക വാങ്ങിയാലും പകരം അവര്‍ ചെയ്യുന്ന കള്ളപ്പണി കൂടില്ല. ഇതുതന്നെ അധികമെന്നും പറഞ്ഞ് ചുമ്മാതിരിക്കാനുള്ള സാധ്യതയുണ്ട്!

? കേരള പോലീസിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്കു മാറ്റം പ്രതീക്ഷിക്കാമോ ഗുരുവേ?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

= മാറ്റം കാണുന്നുണ്ട്. പരിതാപകരം മാറി അതീവ ഗുരുതരമായി വരുന്നുണ്ട്!

? ജനാധിപത്യത്തില്‍ വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ നോട്ടെണ്ണല്‍, നോട്ടെണ്ണല്‍ കഴിഞ്ഞാല്‍?

കെ.വിജയന്‍ പുറച്ചേരി

= തോറ്റവര്‍ പതംപറഞ്ഞും ജയിച്ചവര്‍ പൊങ്ങച്ചംപറഞ്ഞുമുള്ള കണക്കുനിര ത്തല്‍......


politicalnaircartoons.blogspot.in


? പനിച്ചു വിറച്ചു നല്‍ക്കുന്ന കേരള ജനതയ്ക്ക് ചൂടു പകരുവാനുള്ള കമ്പിളികളുമായി താങ്കളുടെ വരവ് എന്നാണാവോ ഉണ്ടാവുക?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍.

= പടച്ചോനേന്ന് വിളിച്ചോളിന്‍.. പനിയൊക്കെ പമ്പകടക്കും 'എടച്ചോളീ'.......!

? അണ്ടനും മൊശകോടനും നേതൃസ്ഥാനത്തു വന്നത് പരാജയകാരണമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പറയുന്നു. അപ്പോള്‍ അടകോടന്‍ എവിടെപ്പോയി ചേട്ടാ?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം.

= എന്തോ ചില ചുമതലയൊ ക്കെ കൊടുത്ത് ഹൈക്കമാന്‍ഡ് പെട്ടെന്ന് കേന്ദ്രത്തിലേക്ക് വിളിപ്പിച്ചു..

? തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് അധികാരമേറ്റാല്‍ പിന്നെ ആ വ്യക്തി സംസ്ഥാനത്തെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു. ഇതു ശരിയോ നായര്‍സാബ്?ഇതു സത്യപ്രതിജ്ഞാ ലംഘനവുമല്ലേ?

ഞീഴൂര്‍ പി.ഡി.എന്‍, പരിയാത്തില്ലം

= ശരിയായില്ലെന്നു പറഞ്ഞാ ല്‍ (അവരെ) ഉടന്‍ 'ശെര്യാക്കും'. അതാണു മൂപ്പരുടെ ശീലം. അതിനുള്ള നിയമോപദേശവും തേടും! സൂക്ഷിച്ചാല്‍ നമ്പൂതിരിപ്പാടിനു കൊള്ളാം....


? ഇന്നു പരസ്യത്തില്‍ കാണുന്ന സൗന്ദര്യവര്‍ധക വസ്തുക്കളൊന്നും 50 വര്‍ഷം മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ ജനങ്ങള്‍ സുന്ദരികളും സുന്ദരന്മാരും ആയിരുന്നു. കാരണം?

കെ.ബാലകൃഷ്ണന്‍ കൊളച്ചേരി.

= എല്ലാവര്‍ക്കും കൃത്രിമമില്ലാത്ത ശുദ്ധ സൗന്ദര്യമായിരുന്നു. ഇന്നു മലിനവായു ശ്വസിച്ച് ചീഞ്ഞ വെള്ളം കുടിച്ച് വിഷം ഭക്ഷിച്ച് വികൃതമായ ശരീരം ഭംഗിയാക്കാനും കൃത്രിമ രാസവസ്തുക്കള്‍ വേണ്ടിവരും!

? .കോഴിക്കോട് എന്നു കേള്‍ക്കുമ്പോള്‍ ഹല്‍വ ഓര്‍മവരും. മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ കത്തി ഓര്‍മവരും. അതുപോലെ രാഷ്ട്രദീപിക എന്നു കേള്‍ക്കുമ്പോള്‍ കാര്‍ട്ടൂണ്‍സ്‌കോപ്പ് ഓര്‍മ വരുന്നത് എന്തുകൊണ്ടാണ് ഗുരോ?

= കോഴിക്കോടന്‍ ഹല്‍വയുടെ മധുരവും മലപ്പുറം കത്തിയുടെ മൂര്‍ച്ചയും ഇതിനുണ്ടെന്ന് ചുമ്മാ അങ്ങു സങ്കല്പിച്ചോളൂ....

? തൊടിയിലും വീട്ടുമുറ്റത്തും ഒക്കെ ഓടിച്ചാടി നടന്നുകൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണന്മാരെ ഇപ്പോള്‍ കാണാനേ ഇല്ല. അവരൊക്കെ എവിടെപ്പോയി ഗുരോ?

= ഗോഹട്ടി എക്‌സ്പ്രസ് വഴി ബംഗാള്‍, അസം പ്രദേശങ്ങളിലേക്കു കടന്നുകാണും.politicalnaircartoons.blogspot.in


? മൂന്നു ദിവസം പോസ്റ്റ് ഓഫീസ് അവധിയായപ്പോൾ കാർട്ടൂണ്‍സ്കോപ്പിന്‍റെ പ്രവർത്തനം നിന്നു. എങ്കിൽപ്പിന്നെ പഴയ കത്തുകൾ പൊടി തട്ടി എടുത്തുകൂടേ?

പി.ടി. കടുത്തുരുത്തി

= പോസ്റ്റോഫീസുകൾ അടച്ചു പൂട്ടി എല്ലാവരും എഴുത്തു നിർത്തിയാലും ഒരഞ്ചു കൊല്ലം തട്ടീംമുട്ടീം സ്കോപ്പു കൊണ്ടുപോകാനുള്ള കത്തുകളിവിടെ സ്റ്റോക്കുണ്ട്. അതല്ല കാര്യം! ലക്കം-7000 ഒരു സ്പെഷ്യൽ പേജുമായി വരാനാണ് കാത്തിരിക്കുന്നത്. പുലി പതുങ്ങുന്നത് തിരഞ്ഞോടാനല്ലാ.... എടുത്തു ചാടാനാണ്!


? ഏഴിന്‍റെ പണിയെടുത്ത് നായർ സ്കോപ്പിനെ ഏഴായിരത്തിലെത്തിച്ചു. ഇനി എട്ടിന്‍റെ പണി എന്തായിരിക്കും എണ്ണായിരത്തിലെത്തിക്കാൻ........!!!!?

രജിത് മുതുവിള, ദേവഗംഗ,തിരുവനന്തപുരം.

= എട്ടും പൊട്ടും തിരിയാത്തവരേയും കൂടെ കൂട്ടി പതിനെട്ടടവും പയറ്റേണ്ടി വരും!!


politicalnaircartoons.blogspot.in


? ഈ നീറ്റ് പരീക്ഷയ്ക്കു മറ്റു പരീക്ഷകളെ സംബന്ധിച്ചുള്ള പ്രത്യേകത എന്താണ് നായര്‍ജി?


രാജേഷ് പി. തുവൂര്‍.


= സംഭവം 'നീറ്റാ'ണ്. വേഷംകെട്ടല്ലാ വേഷം പോലും അനുവദിക്കില്ല!

? ജീവിതം നശ്വരമാണെന്ന തിരിച്ചറിവില്‍ ഏതു ഭൗതികവാദിക്കും അല്‍പം ആത്മീയവാദം
ആകാമെന്ന് സ്പീക്കര്‍: ഇത് എന്തിനുള്ള ആ - ശ്രമമാണ് ജീ...?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം.

= തെരഞ്ഞെടുപ്പുകാലത്ത് വാള്‍ ഉറയിലിട്ട് അല്പം സോപ്പിടാം, വേണേല്‍ പതപ്പിക്കാം..

? കേരള പോലീസിന് അച്ചടക്കം ഇല്ലാതായെന്ന് കെ. മുരളീധരന്‍. സ്വന്തം പാര്‍ട്ടി വിട്ട് ഡിഐസിയും എന്‍സിപിയുമൊക്കെ ഉണ്ടാക്കി അച്ചടക്കം പൊളിച്ചടുക്കി വന്ന വ്യക്തിയാ ഈ പറയുന്നത്. ഇനി കെ. മുരളീധരന്‍ ഭരണപക്ഷത്തായിരുന്നെങ്കില്‍ കേരള പോലീസിന്റെ അച്ചടക്കത്തെപ്പറ്റി പറയുമോ?

വിനോദ്കുമാര്‍, നറുകര

= ഇങ്ങനെ പറയും: പോലീസ് സന്യാസിമാരല്ല, അതിക്രമം കണ്ടാല്‍ നല്ല പെട പെടയ്ക്കും!


politicalnaircartoons.blogspot.in


? കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിക്ക് മികവിന്റെ അടിസ്ഥാനത്തില്‍ ഫുള്‍ എ പ്ലസ് കൊടുക്കേണ്ടതല്ലേ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍

= അപ്പോള്‍ പോലീസ് മന്ത്രിയെ കസ്റ്റഡിയിലെടുക്കുകയും ആരോഗ്യമന്ത്രിക്ക് വേണ്ട ചികിത്സ നല്‍കുകയും വേണ്ടിവരില്ലേ!

? രാജു നായരിലും 'ര' ഉണ്ട്
രജിത്തിലും 'ര' ഉണ്ട്
രേഷ്മ രജിത്തിലും'ര' ഉണ്ട്
ഈ 'ര' യില്‍നിന്ന് എന്തു മനസിലാക്കാം ജീ...?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം

= 'രാ'വിലെ 'ര'ണ്ടെണ്ണം അടിച്ച ലക്ഷണമുണ്ട്..

? കാട്ടില്‍ രസിച്ചും മദിച്ചും നടന്നിരുന്ന കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിവരാന്‍ കാരണമെന്തായിരിക്കും ഗുരോ?

കെ. ബാലകൃഷ്ണന്‍ കൊളച്ചേരി.

= മനുഷ്യര്‍ ട്രെക്കിംഗിനു കാട്ടിലേക്കിറങ്ങുന്നതു പോലെ അവരും ഇടയ്ക്ക് ടൂറിനിറങ്ങുന്നതാണ്!


? ഘകടുത്ത സിനിമാപ്രേമിയായാലും അവാര്‍ഡ് സിനിമകള്‍ കാണാന്‍ മടിക്കുന്നത് എന്തായിരിക്കും?

സതീശന്‍ മുമ്പള്ളി, കൊറ്റാളി

-ഡയലോഗില്ലാത്ത കാമറ അനങ്ങാത്ത പഴയകാല കൂതറഅവാര്‍ഡ് പടങ്ങള്‍ കണ്ട ഷോക്ക് ഇന്നും മാറിയിട്ടില്ല.

? കൊറ്റാളിആളൊരുക്കം എന്ന പടത്തിലെ ഒട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയുടെ വേഷം ചെയ്യാന്‍ പറ്റിയ ശരീരരൂപമാണ് ഇന്ദ്രന്‍സ് എന്ന നടന്റേത് എന്ന് ആ ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. ഇതേക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

-സംവിധായകന്റെ 'അഭിലാഷ' മാണ് പ്രധാനം.

? ആളൊരുക്കം എന്ന സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയശേഷം ഇന്ദ്രന്‍സ് പൊതുപരിപാടികളില്‍ കൂടുതലായി കാണുന്നതിന്റെ കാരണം എന്തായിരിക്കും രാജൂജീ?

-അവാര്‍ഡോടെ ആളുമിനുങ്ങി.......

? ഇന്ദ്രന്‍സിനൊപ്പം സെല്‍ഫിയെടുക്കാന്‍വേണ്ടി സിനിമാപ്രേമികളുടെ തള്ളിക്കയറ്റമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ആളൊരുക്കം എന്ന പടം കാണാന്‍ ആളുകള്‍ അധികവും ഒരുങ്ങിക്കാണുന്നില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്തായിരിക്കും ഇങ്ങനെ?

= റോഡില്‍ ഒരപകടം ഉണ്ടായാല്‍ സെല്‍ഫിയെടുക്കാന്‍ എത്ര ആളു കൂടും..., പക്ഷേ രക്ഷാപ്രവര്‍ത്തനത്തിന് ഒരു തെണ്ടിയും വരില്ല!


politicalnaircartoons.blogspot.in


? കേരളത്തിലെ ക്രമസമാധാനനില മറ്റു സംസ്ഥാനങ്ങളെക്കാള്‍ മെച്ചമാണെന്ന് മുഖ്യമന്ത്രിയും, കേരള നിയമസഭ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് സ്പീക്കറും പറയുന്നു. ഭരിക്കുന്നവരുടെ ഈ അഭിപ്രായമാണോ സാബേ, ഭരിക്കപ്പെടുന്ന പാവം ജനങ്ങളുടെ അഭിപ്രായം?

കെ.എം. സുബ്രഹ്മണ്യന്‍ ഫറോക്ക്

= നമ്മുടെ പ്രവര്‍ത്തികണ്ട് മറ്റുള്ളവരാണ് നമ്മേപ്പറ്റി നല്ലതു പറയേണ്ടത്. അങ്ങനെ ആരും ചെയ്യുന്നില്ലെങ്കില്‍ പിന്നെ നമുക്ക് സ്വയം പറഞ്ഞ് സുഹിക്കേണ്ടി വരും!

? മനുഷ്യന് എന്തുമാത്രം വിശപ്പ് ഉണ്ടായാലും ആ നേരം കുറച്ചുഭക്ഷണം കഴിക്കാന്‍ കിട്ടിയാല്‍ വിശപ്പ് തീരുകയും അത് മതിയാകുകയും ചെയ്യും. പക്ഷേ, പണം മനുഷ്യന് എത്ര കിട്ടിയാലും അത് മതിയാകാത്തത് എന്തുകൊണ്ടാണു മാഷേ?

ഒ.പി. അനീഷ് ഏറ്റുമാനൂര്‍

= വിശപ്പു മാറ്റുന്ന ഭക്ഷണം കൊള്ളുന്ന നമ്മുടെ വയറി ന്റെ വ്യാപ്തി ചെറുതാണ്. എന്നാല്‍ ആഗ്രഹങ്ങളുടെ ചെപ്പ് ഭൂമിയോളം വലുതാണ്.. അതിലെത്ര പണമിട്ടാ ലും നിറയില്ല!politicalnaircartoons.blogspot.in


? സിപിഎമ്മിന് കേരളത്തില്‍ യുഡിഎഫും ബിജെപിയും ശത്രു, കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മിത്രം, ബംഗാളില്‍ താമരപ്പാര്‍ട്ടിയുമായി ചേര്‍ന്ന് പലയിടത്തും സൗഹര്‍ദ്ദ മത്സരം. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ മുഖ്യശത്രു ആരാണ് സാബ്?

മോഹന്‍ദാസ് പരകോട്ടുപാടം.

= മുഖ്യശത്രു ബൂര്‍ഷകളാണ്. ഓരോ സംസ്ഥാനത്തും അന്നന്നത്തെ ബൂര്‍ഷ ആരെന്ന് പാര്‍ട്ടി പിബി കൂടി തീരുമാനിക്കും!

? എന്‍എസ്എസ് ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ പോകുന്നതായി വാര്‍ത്ത. കുലത്തൊഴില്‍ ഓര്‍മ്മപ്പെടുത്തുകയാണോ ഗുരുജീ?

പി.പി മാധവന്‍നായര്‍, തിരുനക്കര.

? പാചകത്തിനും വാചകത്തിനും പടയ്ക്കും നായന്മാരെ തോല്പിക്കാനാവില്ല മക്കളെ...
സിനിമാ വ്യവസായം നിന്നുപോയാല്‍ ലോകം അവസാനിക്കും എന്നു പറഞ്ഞ് നടക്കുന്ന ചില സിനിമാ പ്രവര്‍ത്തകരേക്കുറിച്ച് നായര്‍ സാബിന്റെ മറുപടി?

പി.ടി. കടുത്തുരുത്തി

= സ്വന്തംകാര്യമാണവര്‍ പറയുന്നത്. സിനിമയെന്ന ചെറിയ ലോകത്തെ വലിയ തമ്പുരാന്മാരാണവര്‍!

? വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ ബന്ധുവില്‍നിന്നു പോലീസ് ഉദ്യോഗസ്ഥന്‍ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങി (പത്രവാര്‍ത്ത) പത്തുലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് ഗവണ്‍മെന്റ് ജോലിയും നല്‍കാമെന്നു പറഞ്ഞായിരിക്കുമോ രാജുസാര്‍ തുക കൈപ്പറ്റിയത്?

ഞീഴൂര്‍ പി.ഡി.എന്‍. നമ്പൂതിരിപ്പാട്. ഞീഴൂര്‍

= വന്നുവന്ന് പോലീസിന്റെ ഇടിക്ക് അങ്ങോട്ട് കാശുകൊടുക്കേണ്ട കാലം വരുമോ!!

? പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് അന്ത്യകൂദാശ കൊടുക്കാന്‍ ഒരുപള്ളിയിലച്ചനെ നിയമിക്കേണ്ടതല്ലേ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍

= മതപ്രീണനസര്‍ക്കാരണ് എല്ലാ സമുദായക്കാര്‍ക്കും പ്രത്യേകം 'തസ്തിക'യ്ക്ക് വകു പ്പുണ്ട്. കനത്ത ശമ്പളവും അലവന്‍സും സര്‍ക്കാര്‍ ചെലവില്‍ കാറും രണ്ടു പിഎയുമാകാം


politicalnaircartoons.blogspot.in


? യേശുദാസിന്റെ കൂടെനിന്ന് ഒരു ഫോട്ടോ എടുത്തന്ന് വച്ച് ഫോണ്‍ വാങ്ങി ഡിലീറ്റ് ചെയ്യണ്ട കാര്യമുണ്ടോ?

പി.ടി. കടുത്തുരുത്തി

= ഇല്ലെങ്കില്‍ അദ്ദേഹത്തിനു റോയല്‍ട്ടി കൊടുക്കേണ്ടി വരും!

? പോലീസുകാരുടെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉയര്‍ന്ന റാങ്കിലുള്ള പോലീസുകാരെത്തന്നെ നിയമിക്കാമെങ്കില്‍ മോഷണക്കേസുകള്‍ അന്വേഷിക്കുന്നതിന് വിദഗ്ധ കള്ളന്മാരെ നിയമിച്ചുകൂടെ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= അവിടെ ഉള്ളതെല്ലാം പഠിച്ച കള്ളന്മാരു തന്നെയാണല്ലോ!

? ഇന്നലെകള്‍ ഇതുവഴിയെ കടന്നു പോയി. ഇന്നിതാ ഇതുവഴി കടന്നു പോകാനിരിക്കുന്നു. ഇനി നാളേ....?

റഹിം പാഷ എന്‍.കെ, കരിയാട്

= നാളെ എന്നത് എന്നും വരുമെന്നു തോന്നും. പക്ഷേ, ഒരിക്കലും വരികില്ല.politicalnaircartoons.blogspot.in


? കുരങ്ങിൽനിന്ന് മനുഷ്യനുണ്ടായി എന്ന ചാൾസ് ഡാർവിന്‍റെ സിദ്ധാന്തം. മനുഷ്യനിൽനിന്ന് കുരങ്ങനുണ്ടായി എന്നു തിരുത്തിയാൽ?

മണിപ്രസാദ്, കൊളച്ചേരി.

= നമ്മൾ വന്ന വഴി മറക്കുന്നവരല്ല... ഇടയ്ക്ക് അങ്ങനെയുമാകാം!? ഒരു സിനിമയുടെ പേര് കേട്ടോ -ആഭാസൻ. ഇതിൽ അഭിനയിക്കുന്നവരെല്ലാം ആഭാസ·ാരാണോ?

അന്പിളി ജയൻ കടുത്തുരുത്തി.

= ഇപ്പോൾ അഭിനയമില്ലല്ലോ... ആഭാസനാകാൻ നടീനട·ാർക്ക് ചുമ്മാ പെരുമാറിയാൽ മതി!? മകൻ ഋതുവേദിന്‍റെ പിറന്നാൾദിനത്തലേന്ന് (ഏപ്രിൽ 25 രണ്ടാം പിറന്നാൾ) സ്കോപ്പിൽനിന്നുള്ള സമ്മാനത്തുക എനിക്കും രേഷ്മയ്ക്കും കിട്ടി. ഈ പിറന്നാൾ ദിനത്തിൽതന്നെ സമ്മാനം അയയ്ക്കാൻ ചേട്ടൻ ത്രികാല ജ്ഞാനിയാണോ?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം

= എല്ലാ ദിവസത്തിനും നമ്മെ ബന്ധിപ്പിക്കാൻ എന്തെങ്കിലുമൊക്കെ കണ്ടെത്താൻ കഴിയുമെന്ന് ഞാൻ കേട്ടിരിക്കുന്നു!!? ഓലച്ചൂട്ട്, ബാറ്ററി ടോർച്ചിനു വഴി മാറി. ബാറ്ററി ടോർച്ച് മൊബൈലിനു വഴി മാറി. ഇനി മൊബൈൽ ഫോണ്‍ എന്തിനുവേണ്ടിയായിരിക്കും വഴിമാറുക തലൈവ?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി, കണ്ണൂർ.

= വഴിയിൽ തന്നെ നിക്കാനാണു ഭാവം. മനുഷ്യനെ ന്ധവഴിതെറ്റിക്കാൻ’ ഇതിനേക്കാൾ കേമമായൊരു സാധനം ഉടനെങ്ങും കണ്ടുപിടിക്കാൻ വഴിയില്ല.? എന്‍റെ കാമുകിയുടെ പാളവും താളവും ആകെ തെറ്റിയല്ലോ രാജുനായർസാറെ?

ടി.എം. സാമുവൽ പൊട്ടുകുളം, തിരുവല്ല

= ഡബിൾലൈൻ വരുന്പോൾ ശരിയാകും!

politicalnaircartoons.blogspot.in


? കേന്ദ്രസർക്കാരും കേരള സർക്കാരും മദ്യഷാപ്പുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു... മദ്യകേരളം എന്ന നിലപാട് എന്തുകൊണ്ടാണ്?

കണ്ണാടിപ്പറന്പ് രഘു, കണ്ണർ.

= സുബോധമുള്ളവർക്കു ജീവിക്കാൻ പറ്റിയ ഇടമല്ല കേരളം!? സർക്കാരിനെ വിമർശിച്ചാൽ അവന്‍റെ നഖം പിഴുതെടുക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി പറയുന്നു. നഖം പിഴുതെടുക്കാനാണോ ഇവനെയൊക്കെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചുവിട്ടത്. ഈ പോക്ക് എങ്ങോട്ട്..?

പി.ടി. കടുത്തുരുത്തി.

= പല്ലും നഖവും ശബ്ദവുമില്ലാത്ത നിർവികാര സമൂഹത്തിലേക്ക്!? സത്യധർമ്മാദി വെടിഞ്ഞു നടന്നിടുന്നൊരു പുരുഷനെ ക്രുധനാം സർപ്പത്തെക്കാളേറെ ഭയക്കണം. അപ്പോൾ നമ്മുടെ പോലീസിനെയോ രാജുസാർ?

ഞീഴൂർ പിഡിഎൻ നന്പൂതിരിപ്പാട്, പരിയാരത്തില്ലം, കടുത്തുരുത്തി.

= സർപ്പത്തിനും അവരെ പേടിയാണ്!!? രണ്ടു ലോഹങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനെ വെൽഡിംഗ് എന്നു പറയുന്നു. ഒരു ആണിനെയും പെണ്ണിനെയും കൂട്ടിയോജിപ്പിക്കുന്നത് വെഡിംഗ് എന്നു പറയുന്നു. യഥാർഥത്തിൽ രണ്ടു പ്രക്രിയകളും ഒന്നല്ലേ സാർ? ചിലപ്പോൾ വെൽഡിംഗ് വിട്ടുപോകുംപോലെ ചില വെഡിംഗുകളും വിട്ടുപോകുന്നു. ശരിയില്ലേ സാർ?

കൊല്ലം ഇരവിപുരത്തെ സായിബാബു

= കുട്ടികളുണ്ടാവത്തെ ബന്ധത്തെ വേണമെങ്കിൽ ന്ധവെൽഡിംഗ്’ എന്നു പറയാം. രണ്ടിനു പത്തായി കുട്ടികളും പേരക്കുട്ടികളും ചേർന്ന് പടർന്നു പന്തലിക്കുന്പോൾ അതൊരു മെഗാ ന്ധബിൽഡിംഗ്’ ആയി മാറും.? മലപ്പുറം ജില്ലയിലെ തുവൂർ സ്വദേശിയായ എന്നെ കാർട്ടൂണ്‍ സ്കോപ്പ് ചിലപ്പോഴൊക്കെ തുറവൂർക്കാരനാക്കി മാറ്റുന്നുണ്ടല്ലോ. ഇത് അറിഞ്ഞുകൊണ്ടാണോ അതോ മനഃപൂർവമാണോ?

രാജേഷ് പി. തുവൂർ.

= ഒരു തെറ്റ് ആർക്കും സംഭവിക്കാം എന്ന് ഓർമ്മപ്പെടുത്താൻ ചിലപ്പോൾ അങ്ങനെ വേണ്ടിവരാറുണ്ട്...!


? രാഷ്ട്രീയക്കാരന്‍റെ ഏറ്റവും വലിയ ദൗർബല്യം?

സി.കെ.ഗിരിജൻ ചാക്യാട്ട്

= അധികാരം!? തനിക്ക് കിട്ടാത്തത് മറ്റുപലരും കവരുന്നത് കണ്ടിട്ടുള്ള അസൂയയിൽ നിന്ന ല്ലേ സാർ ഒരു സദാചാരപോലീസ് ജനിക്കുന്നത്?

നടേലക്കണ്ടി രാജീവൻ, കൊയിലാണ്ടി

= താനാണു ശരി. എന്‍റെ ശരിപോലെ എ ല്ലാവരും പെരുമാറണമെന്ന വാശിയും കുശുന്പുമാണു കാരണം...!? മിക്ക സ്ത്രീകൾക്കും മാന്യ·ാരേക്കാൾ സ്ത്രീലന്പട·ാരെയാണല്ലോ കൂടുതലിഷ്ടം. അപ്പോൾ എന്നെപ്പോലുള്ളവർ സ്ത്രീകളുടെ ഇഷ്ടം നേടാൻ സ്ത്രീലന്പട·ാരാകേണ്ടിവരുമോ?

എം.എ. ജോസ് മൊടൂർ

= അന്പട മാന്യാ...ജോസുകുട്ടാ...സ്വിച്ചിട്ടാലുടൻ ലന്പടനാകാനുള്ള ശേഷിയുണ്ടോ തനിക്ക്!!? കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിട്ടിട്ടും ബുദ്ധിമാനായ കാക്കയെന്താ മിണ്ടാതിരിക്കുന്നത്?

റിജോ വർക്കി, ആലക്കോട്.

= കാക്കയ്ക്ക് ന്ധമൈക്രോസോഫ്റ്റി’ന്‍റെ കാഞ്ഞബുദ്ധിയാണ്. ഇപ്പോൾ സൗജന്യ സേവനം ചെയ്തു കൊടുത്താൽ ഭാവിയിൽ കുയിലിന് മുട്ട വിരിയിക്കാനുള്ള ശേഷി നഷ്ടപ്പെടും, ക്രമേണ ഈ പരിപാടിക്ക് കണക്കു പറഞ്ഞു പണമീടാക്കാം.? സെൽഫി എടുക്കുന്പോൾ ഇപ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം നായർജി?

രാജേഷ് പി. തുവൂർ.

= തല്ലുകൊള്ളാതെയും, കാമറ പോകാ തെയും നോക്കിയാൽ കൊള്ളാം...!


? കസ്റ്റഡിമരണം സംഭവിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപാ നൽകുന്നുവെന്ന്. നല്ല കാര്യം. പക്ഷേ, അതിനുത്തരവാദികളായവരിൽനിന്നും ഈടാക്കി കൊടുക്കുകയല്ലേ വേണ്ടത്. അതും ജനങ്ങൾ സഹിക്കണോ?

പി.ടി. കടുത്തുരുത്തി.

= പോലീസിന്‍റെ അതിക്രമം സർക്കാർ നയത്തിന്‍റെ ഭാഗമാണ് അതിനാൽ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. ഈ സർക്കാരിനെ അധികാരത്തിലെത്തിച്ച വകയിൽ സകല ദുരിതവും സഹിക്കാൻ ജനവും ബാധ്യസ്ഥരാണ്!


കെ. പ്രണവ്യ ബാലകൃഷ്ണൻ, കൊളച്ചേരി, കണ്ണൂർ.

? പണ്ട് കൊടും തപസിലേർപ്പെട്ടിരുന്ന മാമുനിമാരുടെ തപസിളക്കാൻ അപ്സര സുന്ദരിമാരുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ മാമുനിമാരുടെ തപസിളക്കാൻ ആരാണുണ്ടാകുക തലൈവ?

= തപസിളക്കാൻ -സിബിഐ അല്ലെങ്കിൽ ഇൻകംടാക്സ്...!

? ഇന്നലെകളിൽ ഭർത്താവ് ഭക്ഷണം കഴിച്ചതിനുശേഷമേ ഭാര്യ ഭക്ഷണം കഴിക്കാറുള്ളൂ. ഇന്ന് രണ്ടു പേരും ഒരുമിച്ച് കഴിക്കുന്നു. ഇനി നാളെ?

= പരസ്പരം കൊന്നു തിന്നും.

? കുയിലിനേക്കാൾ മനുഷ്യന് ഉപകാരം ചെയ്യുന്നത് കാക്കയാണ്. എന്നിട്ടും ജനം കുയിലിനെ ഇഷ്ടപ്പെടാൻ കാരണം എന്താണ് തലൈവ?

= സിനിമാക്കാരേക്കാൾ ഉപകാരം കർഷകരെക്കൊണ്ടാണ്... എന്നിട്ടും ഗ്ലാമർ മറ്റവ·ാർക്കല്ലേ!


സതീഷ് മുന്പള്ളി,കൊറ്റാളി, കണ്ണൂർ.

? പനിയെന്ന പേരിൽ ഒരു സിനിമ വരുന്നു. എന്നാൽ ഇനി മറ്റ് രോഗങ്ങളുടെ പേരിൽ സിനിമ വരാൻ സാധ്യതയുണ്ടോ?

= സിനിമരംഗം മൊത്തം ചീഞ്ഞുനാറുകയല്ലേ.. ഇനിയും പല മാരക ബ്ലോക്ക്ബസ്റ്റർ മെഗാ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.

? പഴയ നോട്ടുകളിൽ എഴുത്തുകൾ ഉണ്ടായാലും മുഷിഞ്ഞുപോയാലും കുഴപ്പമില്ല. പക്ഷേ, പുതിയ നോട്ടുകൾ ഇങ്ങനെ വന്നാൽ ചെലവാക്കാൻ കഴിയാത്തതെന്തുകൊണ്ടാണ് രാജുജി?

= പുതിയ നോട്ടുകളിലൂടെയാണ് നമ്മൾ മാന്യ·ാരാകാനുള്ള ബാല പാഠങ്ങൾ പഠിച്ചു തുടങ്ങുന്നത്.

? സ്വന്തം മക്കളെയും മാതാപിതാക്കളെയും ക്രൂരവും നീചവും നിറഞ്ഞ രീതിയിൽ കൊന്നൊടുക്കിയ ഈ സ്ത്രീയെ സൗമ്യ എന്നു വിളിക്കുന്നതിനു പകരം മറ്റെന്ത് വിളിക്കണം?

= പൂതന രണ്ടാമൻ.

? അനുദിനം കൂടികൂടി വരുന്ന പെട്രോൾ,ഡീസൽ വിലക്കയറ്റം കുറയ്ക്കാൻ കേരളം കേന്ദ്രത്തോട് പറയുന്നു. കേന്ദ്രം കേരളത്തോടും പറയുന്നു. പരസ്പരം പറഞ്ഞുകളിക്കുന്നതിലൂടെ ഇവിടെ ജനങ്ങൾക്ക് എന്താണ് നേട്ടം?

= ഇപ്പോൾ കുറയുമെന്ന ധാരണയിൽ ജനമതങ്ങ് മറന്നു പൊക്കോളും!

politicalnaircartoons.blogspot.in


? സ്നേഹം ചന്ദ്രനെപ്പോലെയാണ് എന്ന് നമ്മുടെ കവികൾ പാടുവാൻ കാരണം എന്താ ചേട്ടാ?

തറയിൽ തന്പി പെരുവ

= മാനത്തു പല്ലിളിച്ചു നിൽക്കുമെന്നല്ലാതെ ചന്ദ്രനെക്കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല!


? മോഹങ്ങൾ പലതരത്തിലാണ്. എന്നാൽ നടക്കാത്ത മോഹങ്ങളെ താലോലിക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ നായർജി?

വിജയൻ വി.കെ. കാരക്കൽ, പട്ടണക്കാട്

= നടക്കാത്ത മോഹങ്ങളാണ് നമുക്ക് ജീവിക്കാൻ ഉൗർജ്ജം തരുന്നത്... നടന്നാൽ എല്ലാം തീർന്നില്ലേ!


? ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവർ കടകളിൽ വരണമെങ്കിൽ എന്തുചെയ്യണം?

എം.എ.വർഗീസ്, തുരുത്തിശേരി

= അവരെ തള്ളിക്കയറ്റി കടം കൊടുക്കണം, കടം കേറുന്പോൾ അത് എഴുതിത്തള്ളണം!


? ഏത് ജോലി എടുത്താലും അതിനൊരു അന്തസുണ്ട് എന്നു പറയാറുണ്ട്. എന്നാൽ തീരെ അന്തസില്ലാത്ത ഒരു ജോലിയുണ്ട്. ഏതാണെന്നു പറയാമോ?

വി. ശിവദാസൻ കണ്ണാടിപ്പറന്പ്.

= എല്ലാ ജോലിക്കും അന്തസുണ്ട്. അന്തസില്ലാത്തവൻ ഏതു ജോലിയെടുത്താലും ആ ന്ധജോലി’യുടെ അന്തസു കളയും.


? ഇന്ത്യയിൽ ധാരാളം കോണ്‍ഗ്രസ് ഗാന്ധിമാരുണ്ടല്ലോ ഇവരെല്ലാം കൂടി തപസ് അനുഷ്ഠിച്ചാൽ കേന്ദ്രഭരണം തിരിച്ചുപിടിക്കരുതോ?

ടി.എം.സാമുവൽ പൊട്ടുകുളം, തിരുവല്ല.

= ഗാന്ധിമാർക്കിപ്പോൾ ന്ധരാഹുൽ’കാലമാണ്. മോദിമാർക്കാണ് സുവർണകാലം...!


? ഞാൻ മൂന്നു കാർട്ടൂണുകൾ സ്കോപ്പിലേക്ക് അയച്ചു. പക്ഷേ ഒന്നും വെളിച്ചം കണ്ടില്ല. എന്‍റെ ആരാധകർ എന്നോടു ചോദിക്കുന്നു, ഇപ്പോൾ വരയില്ലേ എന്ന്. ഉത്തരം നായർസാബ് തന്നെ പറഞ്ഞോളൂ...

കടുത്തുരുത്തിയിൽനിന്നു പി.ടി.ജയൻ

= ആ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ആരാധകർ ചോദിക്കുന്നത് മറ്റൊന്ന് ആയേനെ: ന്ധജയേട്ടാ പ്ലീസ്... എന്തിനാണിങ്ങനെ വരയ്ക്കുന്നത്.....’എന്ന്!


? ബാലികാ പീഡനത്തന് വധശിക്ഷ... എന്നാലെങ്കിലും വല്ല മാറ്റവുമുണ്ടാകുമോ?

മുരുകൻ തരൂർ

= ശിക്ഷ നടപ്പായില്ലേൽ പീഡനം കൂടും!!


? അറബിക്കഥയിലെ ഭൂതം താങ്കളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വരം ആവശ്യപ്പെട്ടാൽ താങ്കൾ എന്തു വരമാണ് ചോദിക്കുക തലൈവാ?

കെ.ബാലകൃഷ്ണൻ, കൊളച്ചേരി, കണ്ണൂർ

= മേലിൽ ഈ വരം പരിപാടിയുമായി ഭൂതം ഇനി നാട്ടിലിറങ്ങരുതെന്ന് ഒരു വരം!

politicalnaircartoons.blogspot.in


? പോലീസിന്‍റെ തലപ്പത്ത് അടിക്കടി അഴിച്ചുപണി നടത്തുന്നതെന്തിനായിരിക്കും?

അശോപ്പി ചേർത്തല.

= അവരുടെ മനോവീര്യം തകർത്ത് ന്ധവിജയനും ദാസനു’മായി കഴിഞ്ഞു കൂടണം!


? മെസി കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ?

സി.കെ. ഗിരിജൻ ശ്രീമൂലപുരം

= ഏതെങ്കിലും തട്ടുകടയിൽ പെറോട്ട അടിച്ചു നടന്നേനെ!


? കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പുല്ലു കുറവായാൽ പോലീസുകാരെ നിർത്തിയാൽ പോരെ?

പി.ആർ. ജോസ്, ചൊവ്വൂർ.

= എ.വി ജോർജിന്‍റെ ടൈഗർ ഫോഴ്സാണെങ്കിൽ പിന്നെ ഒരു പുല്ലും അവിടെ തല പൊക്കില്ല!


? പൂച്ചയെ തല്ലികൊന്നൽ തല്ലികൊന്നവന്‍റെ കൈയും കാലും മരണം വരെയും വിറയ്ക്കുമെന്ന് പഴയകാലത്തെ കാരണവ·ാർ പറയുന്നു. അങ്ങനെയെങ്കിൽ മനുഷ്യരെ കൊല്ലുന്ന പോലീസുകാരുടെ കൈ സർവീസിൽനിന്നു വിരമിച്ചാലും വിറയ്ക്കാത്തത് എന്തുകൊണ്ടാണ് മാഷേ?

ഒ.പി. അനീഷ് ഏറ്റൂമാനൂർ, കോട്ടയം

= അവന്‍റെ കൈ അല്ല കുടുബവും രണ്ടു തലമുറകളേയും നശിപ്പിച്ചേ ആന്ധശാപം’ കടന്നു പോകൂ.


? അണ്ടിപോയ അണ്ണാനും തൊപ്പിപോയ ഏമാനും ഒന്നുപോലെയാണെന്ന് കേട്ടല്ലോ! ശരിയാണോ?

കെ.എം. സുബ്രഹ്മണ്യൻ, ഫറോക്ക്.

= ഒരുപോലല്ലാ.അണ്ണാൻ പരാതിയൊന്നുമില്ലാതെ അഡ്ജസ്റ്റ് ചെയ്യും. ഏമാൻ നീറി നീറി വിഷമിക്കും..!


പാട്ടിന് വിട്ട ചോദ്യങ്ങൾ രജിത് മുതുവിള, ദേവഗംഗ തിരുവനന്തപുരം.

? ഹൃദയത്തിൽ രോമാഞ്ചം........

- ഹൃദയത്തിന് രോമാഞ്ചമുണ്ടോ നായർജി...?

= ബ്ലഡ് പ്രഷറാണു സംഭവം. സാഹിത്യഭാഷയിൽ പറയുന്പോൾ അങ്ങനാകാം.

? ഓർമകൾ ഓടികളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ... കളിക്കുന്നതൊക്കെ കൊള്ളാം കാല് തട്ടി വീഴരുത്. ഇത് ഞാൻ പറയും. അപ്പോൾ ചേട്ടനോ...?

= കളിയൊക്കെ പ്ലാവിൻ ചുവട്ടിൽ മതി.... ചക്കയാണിപ്പോൾ നമ്മുടെ ഒൗദ്യോഗീക ഫലം.

? തങ്കതാഴികകുടമല്ല... താരാ പഥത്തിലെ രഥമല്ല... പിന്നെ...?

= താഴെഷാപ്പിലെ കള്ളിൻ കുടമാണ്.

? നീ അറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്. അപ്പോൾ ഞാനറിഞ്ഞില്ലല്ലോ... ചേട്ടനിറിഞ്ഞോ?

= കേട്ടിട്ടുണ്ട്... മദ്യമുതലാളിമാർക്കുള്ള തെരഞ്ഞെടുപ്പു വാഗ്ദാനമാണ്!

? എൻ ഉള്ളു തുടിച്ചതുമിവളെ കാണാനില്ല. എന്നിട്ട് ഇപ്പോൾ തുടിപ്പ് നിന്നോ ചേട്ടാ...?

= ഇല്ല. അവളെത്തപ്പി പോലീസു പോയിട്ടുണ്ട് ... ഇനി ശവമായിട്ടേ കിട്ടൂ!

politicalnaircartoons.blogspot.in


? മമ്മൂട്ടി കൊച്ചുകുട്ടികളുടെ അച്ഛനായിട്ട് അഭിനയിക്കുന്നത് കാണുന്പോൾ ദുൽഖർ സൽമാന് എന്തു തോന്നും?

സി.കെ.ഗിരിജൻ ചാക്യാട്ട്

= എന്നാലെനിക്ക് വല്യകുട്ടികളുടെ അപ്പൂപ്പനായിട്ട് അഭിനയിക്കണമെന്ന്!

? കേരള പോലീസിനെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്താൻ നേരമായില്ലേ?
സ്വേത ആയില്യം, വെങ്ങര, കണ്ണൂർ.

= പകരം എസ്പി മാരൊക്കെ ഒരോ ഗുണ്ടാ ഫോഴ്സിനെ തീറ്റിപ്പോറ്റുന്നുണ്ട്!

? ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുഖ്യൻ, ഭരിക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം?

ഉമ്മളത്തൂർ രാജീവ്, വെള്ളിപറന്പ്, കോഴിക്കോട്.

= അതു കണ്ട് നമുക്കു കരയാം!

വി.ശിവദാസൻ കണ്ണാടിപ്പറന്പ്

? രക്തബന്ധം മറക്കുന്നതെപ്പോഴാണ്?
= ധനമോഹം ഓർക്കുന്പോൾ.

? രക്തം തിളയ്ക്കുന്നതെപ്പോഴായിരിക്കും?
= ഭാരതം(കേരളം) എന്നാരെങ്കിലും ഒന്നു പറഞ്ഞാൽ മതി.

? രക്തം വെള്ളമായിപ്പോകുന്നത് എപ്പോഴാണ്?
= കേസ് ഒതുക്കാൻ ശ്രമിക്കുന്പോൾ.

? രക്തത്തിനുവേണ്ടി ദാഹിക്കുന്നവർ ആരാണ്?
= ബ്ലഡ് ബാങ്കുകാർ.

? രക്തംകൊണ്ട് എഴുതേണ്ടിവരുന്നതെപ്പോഴാണ്?
= പ്രതിക്ഷേധം തലയ്ക്കു പിടിക്കുന്പോൾ.

? രക്തം രക്തത്തെ തിരിച്ചറിയുന്നത് എപ്പോഴാണ്?
= സിനിമയുടെ ക്ലൈമാക്സിൽ.

? രക്തച്ചൊരിച്ചിലുകൾ ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
= ചുമ്മാ പ്രാർത്ഥിക്കുക.

politicalnaircartoons.blogspot.in


? നമ്മള്‍ മനുഷ്യജന്മങ്ങള്‍ ഇക്കാണുന്നത്ര തിരക്കുപിടിച്ച് ജീവിക്കേണ്ടതുണ്ടോ?

ഉമ്മളത്തൂര്‍ രാജീവ്, വെള്ളിപറമ്പ്, കോഴിക്കോട്.

= ആരും മുന്‍പില്‍ കയറാതെ നോക്കണ്ടേ, സ്പീഡ് വേണ്ടിവരും!

? വലിച്ചാല്‍ വലിയും വലി വിട്ടാല്‍ ചുരുളും. ഇത് ഇലാസ്റ്റിസ്റ്റിയെങ്കില്‍ വലിച്ചാല്‍ കുറയും വലി വിട്ടാല്‍ ചുമയ്ക്കുന്നതിനെ എന്തു പറയും?

കെ. വിജയന്‍, പുറച്ചേരി.

= വലി വേണ്ടാ, പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും!

്? ഒട്ടു മിക്ക ദിവസങ്ങളിലും കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ ഒന്നുകില്‍ പൊതുജനങ്ങള്‍ അല്ലെങ്കില്‍ മറ്റു സ്വകാര്യ വാഹനക്കാര്‍ ആക്രമിക്കുന്നത് നിത്യ സംഭവമായിരിക്കുന്നു. സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരൊക്കെ ആര്‍ക്കു വേണേലും താളംപിടിച്ചു നോക്കാനുള്ള തബലയാണോ? ഈയൊരു അര്‍ത്ഥത്തിലായിരിക്കുമോ എംഡി ആദ്യദിവസം തന്നെ തബലകൊട്ടി ചാര്‍ജ്ജ് ഏറ്റെടുത്തത്?

ദാമോദരന്‍നായര്‍, നടേരി, കൊയിലാണ്ടി.

= അടിയും തൊഴിയും തബലയ്ക്ക്, കാശും പേരും എംഡിക്ക്.....!

? ചിലപ്പോഴൊക്കെ സംശയത്തിന്റെയും വിശ്വാസക്കുറവിന്റെയും നടുവില്‍ ജീവിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകുന്നു. ഇതിനെയൊക്കെ എങ്ങനെ തരണംചെയ്യണം?

വി.കെ. വിജയന്‍, പട്ടണക്കാട്

= എല്ലാം ശെര്യാവുന്ന 'അച്ഛാദിന്‍' വരുമെന്ന പ്രതീക്ഷയില്‍ ചുമ്മാ കഴിയണം.

? കെട്ടിക്കിടക്കുന്ന കേസുകളെന്ന് സര്‍ക്കാര്‍ പറയുന്നത് വിവാഹമോചന കേസുകളാണോ?

പി.ആര്‍, ജോസ്, ചൊവ്വൂര്‍

= പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കും ചില്ലറ തടയാത്ത എല്ലാം കേസും അതില്‍ പെടുത്താം!


? ജനനം സന്തോഷം നല്‍കുന്നു. മരണം ദുഃഖവും. എന്നാല്‍ ഇതിനിടയിലുള്ള ജീവിതമോ?

അഡ്വ.ടി.എസ് സദാനന്ദന്‍,പെരുമ്പാവൂര്‍.

= സന്തോഷവും ദുഃഖവും പങ്കിട്ട് ജോളിയായി മുന്നോട്ടു പോകണം!

? തെരുവുഗായകനും, സ്റ്റേജിലെ പാട്ടുകാരനും തമ്മിലുള്ള വ്യത്യാസമെന്താണ്?

കെ ഗോബാല്‍ഷാങ്, താമരശ്ശേരി.

= തെരുവുഗായകന് സമ്മാനം എന്തുകൊടുത്താലും വാങ്ങിക്കോളും എന്നാല്‍ സ്റ്റേജ് പാട്ടുകാരന് പ്രസിഡന്റ് കൊടുത്താലെ സ്വീകരിക്കൂ!

? ബസില്‍ കയറിയാലും ഷോപ്പില്‍ കയറിയാലും കടകമ്പോളങ്ങൡലൊക്കെ കയറി സാധനങ്ങള്‍ വാങ്ങി കാശുകൊടുത്താല്‍ ചില്ലറ അങ്ങോട്ടു കൊടുക്കേണ്ട സ്ഥിതിയാണ്. ചില്ലറയൊക്കെ എവിടെപ്പോയി കിടക്കുന്നു?

നന്ദനന്‍ കാട്ടാമ്പള്ളി

= എല്ലാം മല്യ, മോദിമാരടെ കൂടെ നാടു കടന്നു കാണും. തല്ക്കാലം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പൊക്കി കാണിച്ച് ഞങ്ങള്‍ 'ചില്ലറ'ക്കാരല്ലെന്നു പറയുക!

? നിര്‍ഭയ കേസ് വന്നതിനുശേഷം നമ്മുടെ രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ ക്കെതിരെ ശക്തമായ നിയമം വന്നിട്ടും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സ്ത്രീ പീഡനങ്ങളില്‍ ഉള്‍പ്പെടുന്നതെന്തുകൊണ്ട്...? അധികാരം ഉള്ളതുകൊണ്ട് ഊരിപ്പോരാം എന്ന വിശ്വാസത്തിലാണോ? നായര്‍ജിയുടെ അഭിപ്രായം.

പൊതുവായ് പൊന്ന, അയിലൂര്‍, നെന്മാറ.

= എന്തുചെയ്യാം! കോടതിയും പോലീസുമൊക്കെ അവര്‍ക്ക് 'നിര്‍ഭയ'!!!!!

? രണ്ടുതോണിയില്‍ ഒരുമിച്ചു കാല് ചവിട്ടിയാല്‍ എന്തുസംഭവിക്കും ചേട്ടാ...?

റോയി ജോര്‍ജ്,റോസ് ജി. നിവാസ്, കൊല്ലം

= രണ്ടല്ല മൂന്നു തോണിയില്‍ കാലിട്ടാല്‍ പോലും ഒന്നും സംഭവിക്കില്ലെന്ന് മാണിസാര്‍ നമുക്കു കാണിച്ചു തരുന്നുണ്ടല്ലോ.....


politicalnaircartoons.blogspot.in


? ദേശീയ സിനിമാ അവാര്‍ഡുദാനം വിവാദമായതുകൊണ്ട് അടുത്ത വര്‍ഷം മുതല്‍ സിനിമാ വകുപ്പുമന്ത്രി ഒപ്പു വച്ച അവാര്‍ഡുകള്‍ തപാല്‍ വഴി അയച്ചു കൊടുത്താല്‍ മതിയല്ലോ; പോസ്റ്റുമാന്‍ നേരിട്ടു വീട്ടിലെത്തിക്കും, പിന്നെ പരാതികള്‍ ഉണ്ടാവില്ലല്ലോ?

അഡ്വ. പി.പി ജോര്‍ജ്, കോട്ടയം.

= പ്രസിഡിന്റിന്റെ കൈയില്‍ നിന്നു കിട്ടിയില്ല എന്നതാണ് പരാതി. വീട്ടിലെത്തുന്ന അവാര്‍ഡ്, പഞ്ചായത്തു പ്രസിഡന്റോ ജില്ലാ പഞ്ചായത്തു പ്രസിഡന്റോ വഴിയോ വാങ്ങിയെടുക്കുക എന്നതാണ് അതിനുള്ള പരിഹാരം!

? ലോകം മുഴുവന്‍ ആദരിക്കുന്ന ഫ്രാന്‍സീ സ് പാപ്പയെ ഇന്ത്യയിലേക്കു മാത്രം ക്ഷണിക്കാത്തതെന്തുകൊണ്ടാണ്?

ടി.കെ രവി, വരാപ്പുഴ.

= പാപ്പക്ക് മോദിയേക്കാള്‍ അല്പം മോടി കൂടുതലാണോ എന്നൊരു സംശയമുണ്ട്!

? നല്ല ഉദ്യോഗം പുകവലിയില്ല, മുറുക്കില്ല, കള്ളുകുടിയില്ല. നല്ല സാമ്പത്തികം. അന്യസ്ത്രീകളുടെ മുഖത്തുനോക്കുകകൂടിയില്ല. ഇങ്ങനെയൊരു പയ്യനെ കിട്ടുക വിഷമം. ഇക്കാര്യങ്ങള്‍ രക്ഷകര്‍ത്താക്കള്‍ മകളോട് പറഞ്ഞു. ആലോചിക്കട്ടെയെന്ന് ചോദിച്ചു. അപ്പോള്‍ മകള്‍ പറഞ്ഞത് ഇങ്ങനെയൊരു മണ്ണുണ്ണിയെ എനിക്കാലോചിക്കേണ്ട. എന്റെ ജീവിതം കട്ടപ്പൊകയാവും അതെന്താ രാജുസാര്‍ പെണ്ണങ്ങനെ പറയുന്നത്?

ഞീഴൂര്‍ പിഡിഎന്‍ നമ്പൂതിരിപ്പാട് പരിയാരത്തില്ലം, ഞീഴൂര്‍, കടുത്തുരുത്തി.

= അല്ലെങ്കിലും വിവരണം കേട്ടിട്ട് വാഴയ്ക്ക് ഊന്നു കൊടുക്കാന്‍ പറ്റിയ സാധനമാണെന്നു തോന്നുന്നു!

? കല്യാണം കഴിക്കാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാമെന്ന് സുപ്രീം കോടതി. വിവാഹമോചനങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് താങ്കളുടെ കമന്ററിയാന്‍ താത്പര്യമുണ്ട്?

മുരുകന്‍ തരൂര്‍

= അതിനു ആര്‍ക്കും വിരോധമില്ല. കല്യാണം കഴിച്ചവര്‍ ഒന്നിച്ചു താമസിക്കാന്‍ വേണ്ടി സുപ്രീം കോടതി ഒന്നുപദേശിച്ചാല്‍ നന്നായിരുന്നു.


? ചില യുവാക്കള്‍ താടിയും മുടിക്കുമൊപ്പം നഖവും നീട്ടിവളര്‍ത്തുന്നത് എന്തിനാണ് ഗുരോ?

കെ.ബാലകൃഷ്ണന്‍, കൊളച്ചേരി,കണ്ണൂര്‍

= ഇക്കാലത്ത് പല്ലും നഖവുമൊക്കെ ഉപയോഗിച്ചുവേണം യുവാക്കള്‍ക്ക് മുന്നേറാന്‍!

? കൊച്ചുടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ബാലവീര്‍ പരമ്പരയില്‍ ദുര്‍ദേവത. അദ്ഭുതദേവത, ദുഷ്ടദേവത എന്നിങ്ങനെ സ്ത്രീകഥാപാത്രങ്ങള്‍ കടന്നുവരുന്നതായി കാണുന്നു. ഇതില്‍ ഒരു ദുഷ്ടദേവനെ കാണുന്നില്ല. എന്തായിരിക്കും ഇതിന്റെ രഹസ്യം?

സതീശന്‍ മുമ്പള്ളി കൊറ്റാളി

= ദുഷ്ടദേവന്മാരെല്ലാം പരമ്പരയ്ക്കു പിന്നണിയിലാണ്. അവരാണ് ഈ സാധനമെല്ലാം പടച്ചുവിടുന്ന ദുഷ്ടവേന്ദ്രന്മാര്‍!

? ജയിലില്‍നിന്നും ആശാറാം ബാപ്പു എഴുതി തനിക്ക് നല്ല കാലം വരുമെന്ന്. 90 കഴിഞ്ഞവനൊക്കെ നല്ലകാലം വരുമെന്ന്...!

അമ്പിളി ജയന്‍, കടുത്തുരുത്തി.

= ജയിലില്‍ സുഖചികിത്സ തരമായാല്‍ അതും നല്ലകാലമാണ്!

? അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന നേതാക്കള്‍ രക്തസാക്ഷിയുടെ പിതാവായി മാറിയാല്‍ മാത്രമേ കണ്ണൂര്‍ ജില്ലയിലെ കൊല്ലും കൊലയും അവസാനിക്കുകയുള്ളൂ എന്ന് താങ്കള്‍ക്ക് തോന്നിപ്പോകാറുണ്ടോ ഗുരുവേ?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

= ഈ പാര്‍ട്ടികളുടെ അണികള്‍ക്കെന്താണ് സുബോധം ഉണ്ടാകാത്തതെന്ന് അത്ഭുതം തോന്നാറുണ്ട്!


politicalnaircartoons.blogspot.in


? വാളെടുക്കുന്നവന്‍ വാളാല്‍, അപ്പോള്‍ വാളു വെക്കുന്നവനോ?

രാജേഷ് പി. തൂവൂര്‍.

= മോരാല്‍!

? ത്രിപുരയില്‍ ബിപ്ലബ് പറയുന്നു വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിക്ക് പിറകെ പോകാതെ പശുവിനെ വളര്‍ത്താന്‍! എങ്കില്‍ മന്ത്രിസ്ഥാനം രാജിവെച്ച് അയാള്‍ക്കും പശുവിനെ വളര്‍ത്തിക്കൂടെ? (എന്നിട്ട് വിവരമുള്ള ആരെയെങ്കിലും ആ കസേരയിലിരുത്തുക).

പി.ടി. കടുത്തുരുത്തി.

= ബിപ്ലബ് മോന്‍ പശുവിനെ ത്രിപുരയില്‍ ഇറക്കി സംസ്ഥാനം മൊത്തം ഒരു ഈജിയന്‍ തൊഴുത്താക്കി മാറ്റാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്..!

യു.ബാലഗോപാലന്‍, പേരാമ്പ്ര, കോഴിക്കോട്

? പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ സാര്‍?

= ഒരു ബന്ധമുണ്ടാക്കാനാണ് പാര്‍ട്ടി കോണ്‍ ഗ്രസ് കിണഞ്ഞ് ശ്രമിച്ചത്.

? ഉത്തര്‍പ്രദേശിനെ നമ്മള്‍ ചുരുക്കി യുപി എന്നു പറയും. എന്നാല്‍ എന്തുകൊണ്ട് മധ്യപ്രദേശിനെ എംപി എന്നു വിളിക്കുന്നില്ല?

= വിളിച്ചിരുന്നു. എംപിമാര്‍ക്ക് ശമ്പളവും അലവന്‍സും ഇരട്ടിയായപ്പോള്‍ സ്റ്റാറ്റസ് പോരാതെ നിര്‍ത്തി.

? വാട്‌സ്ആപ് ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചതുവഴി ഗ്രൂപ്പ് അഡ്മിന്‍മാരെല്ലാം ജയിലില്‍ പോയാല്‍ അവര്‍ ജയിലിലും ഗ്രുപ്പുണ്ടാക്കിയാല്‍?

= ജയിലിലും ഹര്‍ത്താല്‍.

? മുന്‍ പ്രധാനമന്ത്രിയുടെ മൗനമാണോ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ മൗനമാണോ അങ്ങേക്കിഷ്ടം?

= മന്‍മോഹന് മൗനം മാത്രമേയുള്ളൂ. മോദിക്ക് മൗനം കഴിഞ്ഞൊരു അലര്‍ച്ചയുള്ളതിനാല്‍ ആ മൗനത്തിനൊരു എടുപ്പുണ്ട്.


politicalnaircartoons.blogspot.in


മനുഷ്യമനസിന്‍റെ ഫോട്ടോ എടുക്കാൻ കഴിയുന്ന ഒരു കാമറ വിപണിയിൽ ഉണ്ടെങ്കിൽ അത് ആരായിരിക്കും കൂടുതൽ വാങ്ങുക ഗുരോ?

കെ ബാലകൃഷ്ണൻ, കൊളച്ചേരി.

= എല്ലാവർക്കും താത്പര്യം കാണും. കാമുകീകാമുക·ാർക്കും ചാര(പാര)പ്പണിക്കും കൂടുതൽ പ്രയോജനപ്പെടും!


? തന്‍റെയൊപ്പം സെൽഫിയെടുത്ത യുവാവിന്‍റെ ഫോണ്‍ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത ഗാനഗന്ധർവ്വൻ യേശുദാസിന്‍റെ പ്രവർത്തിയിൽ ആരാണ് ന്ധസെൽഫിഷ്’ ആയത് രാജുസാർ?

അസ്കർ കളത്തിങ്ങൽ, ചന്തക്കടവ്,ഫറോക്ക്.

= മനുഷ്യർ ഉയരുന്നതിനൊപ്പം എളിമയുണ്ടാവണമെങ്കിൽ അബ്ദുൾ കലാമിനെപ്പോലെ മഹത്വമുണ്ടാവണം.ഈശ്വരദാനമായ യേശുദാസിന്‍റെ പാട്ടി(ശബ്ദം)നോട് മാത്രം ഇഷ്ടമോ ആരാധനയോ ആകാം. അഹങ്കാരവും ജാഡയുമുള്ള ആ വ്യക്തിഭാവത്തോട് അകലം പാലിക്കുക!


? കർഷകതൊഴിലാളിപെൻഷൻ,വിധവാ പെൻ ഷൻ... എന്നൊക്കെ പറയുന്നതു പോലെ അറുപതു വയസു കഴിഞ്ഞ ചോദ്യകർത്താക്കൾക്ക് ഒരു ന്ധചോദ്യ പെൻഷൻ’ നൽകാൻ പദ്ധതിയിട്ടു കൂടെ?

കെ. ഗോബാൽഷാങ്,താമരശ്ശേരി.

= ചോദ്യ പെൻഷന് അപേക്ഷിക്കുന്ന എല്ലാവർക്കും ഉത്തരപെൻഷൻ ഉടൻ നൽകുന്ന പദ്ധതി പണ്ടേ നിലവിലുണ്ടല്ലോ!? വെളുക്കുന്പോ... കുളിക്കുവാൻ പോകുന്ന വഴിവക്കിൽ....

വച്ച് ആംഗ്യം കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചത് എന്തിനാണ് നായരെ....?

വടവതി രാജൻ കമലാലയം വട്ടിപ്രം.

= പുതിയ ഒരു ന്ധസോപ്പി’ന്‍റെ പരസ്യം കാണിച്ചു തരാനാണ്.


? സൂര്യന് താഴെയുള്ള എല്ലാ വസ്തുക്കൾക്കും വില കൂട്ടാനായി ഒരു സർക്കാർ. ഇതിനാണെങ്കിൽ ഇങ്ങനെയൊരു സർക്കാർ നമുക്ക് ആവശ്യമുണ്ടോ?

പി.ടി കടുത്തുരുത്തി

= പിന്നെ വേറെ ആരിത് ചെയ്യും! പ്രതിപക്ഷത്തേക്കൊണ്ടു സാധിക്കുമോ....!


? കഐസ്ആർടിസിയിലെ തൊഴിലാളികളിൽ 30 ശതമാനംപേർ പണിക്കു കൊള്ളാത്തവരാണെന്ന എംഡിയുടെ പ്രസ്താവന തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് 30 ശതമാനം തൊഴിലാളികൾ പണിക്കു കൊള്ളാവുന്നവരാണെന്നു തിരുത്തിയിരിക്കുന്നു.

അഡ്വ.പി.പി.ജോർജ്,കോട്ടയം

= കഐസ്ആർടിസി എംഡിയായി വന്നവരിൽ 90 ശതമാനവും ബ്രേക്കാഡൗണായി കട്ടപ്പുറത്തു കയറിയതാണു ചരിത്രം. തച്ചങ്കരി എത്ര ശതമാനം വിജയിക്കും, മാനം പോകുമോ എന്നു കാത്തിരുന്നു കാണാം!

politicalnaircartoons.blogspot.in


? അണ്‍ എയിഡഡ് സ്കൂളുകൾ പൂട്ടുവാനും ബാറുകൾ തുറക്കുവാനും ഈ സർക്കാർ ശ്രമിക്കുന്നതായി അറിയുന്നു. പൂട്ടിയ സ്കൂളുകളിൽ ബാർ, ഷാപ്പുകൾ തുടങ്ങുമോ രാജുസാറേ?

പി.പി.എം.നായർ, തിരുനക്കര,കോട്ടയം.

= ബാറും ഷാപ്പും മദ്യപാനികളുടെ ഒരു ന്ധകുടി’പള്ളിക്കുടമായി കണക്കാക്കാം. അപ്പോൾ ഒരു സ്കൂളു പൂട്ടി മറ്റൊരു സ്കൂൾ തുറക്കുന്നതിൽ സർക്കാരിനെ കുറ്റം പറയാൻ പറ്റില്ല!? അമ്മയെ തല്ലിയാലും രണ്ടുപക്ഷം ഉണ്ടാകും എന്നു പറയുന്നത് എന്തുകൊണ്ടാണ്. അതു ശരിയാണോ സാറേ?

ഇല്ലിക്കൽ രാജു, ഇരിങ്ങാടൻ പള്ളി, ചേവായൂർ, കോഴിക്കോട്.

= ശരിയാണ്, അമ്മയെ ഒന്നു തല്ലി നോക്ക്. ക്രമസമാധാനചുമതലയുള്ള സർക്കാർ ഒരു പക്ഷത്ത്, മനുഷ്യാവകാശകമ്മീഷൻ വോറൊരു പക്ഷത്ത്, പ്രതിപക്ഷം ഒരു പക്ഷം, പി.സി ജോർജ് വേറൊരു പക്ഷം. അങ്ങനെ ഒന്നിലേറെ പക്ഷമുണ്ടെങ്കിലെ അടികൂടി കോംപ്രമൈസാക്കി എല്ലാവരുടെ കക്ഷത്തിലും എന്തെങ്കിലും തടയുകയുള്ളൂ!? മന്ത്രിമാരിൽ ഒട്ടു മിക്കവരും മുണ്ടുടുക്കുന്നവരായതുകൊണ്ടാണോ ധനമന്ത്രി ഇടക്കിടെ മുണ്ടു മുറുക്കിയുടുക്കണമെന്ന് ഉരുവിടുന്നത്?

യു ബാലഗോപാൽ പേരാന്പ്ര.

= ഉള്ള മുണ്ട് മുറുക്കിയുടുത്തേ പറ്റൂ.. ഈ ഭരണത്തിൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നതെന്ന് ദീർഘദർശിയായ അദ്ദേഹത്തിനറിയാം!? ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ ജോലി തേടി വരുന്നതുപോലെ ഭാവിയിൽ അന്യഗ്രഹജീവികളും ജോലി തേടി വന്നാൽ?

കെ. ബാലകൃഷ്ണൻ കൊളച്ചേരി, കണ്ണൂർ.

= പോരട്ടെ... ഏതു കൊലകൊന്പനായാലും എത്ര പേരു വന്നാലും അവർക്കെല്ലാം നല്ല ന്ധപണി’ കൊടുക്കാൻ പ്രാപ്തമാണ് നമ്മുടെ നാട്.? ആദ്യകാലത്ത് പ്രധാനപ്പെട്ട ആരെങ്കിലും മരണപ്പെട്ടാലാണ് ദുഃഖസൂചകമായി ഹർത്താൽ ആചരിക്കുക. എന്നാൽ ഇന്നത് ബന്ദിന്‍റെ മറ്റൊരു പര്യായമായി മാറ്റിയതാരാണ്?

കെ. ഗോബാൽഷാങ്, താമരശ്ശേരി

= നമ്മളൊക്കെത്തന്നെ. രാഷ്ട്രീയം ചീഞ്ഞുനാറി രാജ്യസ്നേഹവും, സത്യസന്ധതയും, ആദർശവുമൊക്കെ മരണപ്പെട്ടതിന്‍റെ ഓർമ്മപുതുക്കലാണ് ഓരോ ഹർത്താലും!


politicalnaircartoons.blogspot.in


? ഭരണപക്ഷത്തെ പൂർണ്ണമായി പ്രതിപക്ഷം അംഗീകരിക്കുന്ന ഒരു കാലം ഉണ്ടായാൽ ആ കാലത്തെ എന്തു വിളിക്കാം?

എം.എ വർഗീസ്, തുരുത്തിശേരി

= പൊതുമുതൽ പങ്കിണ്ടു തിന്നുന്ന ഒത്തുതീർപ്പു കാലം!


? ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരളകോണ്‍ഗ്രസു(മാണി)കാരുടെ വോട്ടു വേണ്ടെന്നു കാനം രാജേന്ദ്രൻ. വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് മുന്നണിയിൽ തിരിച്ചെത്തിയാൽ സ്വീകരിക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും തയാർ. അച്ചായന്‍റെ ഒരു സ്വീകാര്യത! എൻഡിഎ യുടെ സ്ഥാനാ ർത്ഥിക്കും പെരുത്തിഷ്ടം. ആരെ വരിക്കും ഈ സുന്ദരകില്ലാടി..... രാജുനായരെ?

ഞീഴൂർ പി.ഡി.എൻ നന്പൂതിരിപ്പാട്, പരിയാരത്തില്ലം.

= കടാപ്പുറത്തങ്ങനെ അഴിഞ്ഞാടി നടന്ന് അവസാനം.....

അരയത്തിപ്പെണ്ണ്പെഴച്ചുപോയി...

അവളെ കടലമ്മകൊണ്ടുപോയി......!


? ന്യൂജനറേഷൻ വാഹനങ്ങൾ ചീറിപ്പായുന്നത് കണ്ടാൽ തോന്നും റോഡു നന്നല്ലെങ്കിൽ കുഴിയിൽ വീണു മരിക്കുമെന്ന്. ഇനി റോഡ് നന്നായാൽ എന്താണവസ്ഥ?

എസ്.കെ മാസ്റ്റർ,കുറവിലങ്ങാട്.

= ഇടിച്ചു മരിച്ചിട്ടു വേണം കുഴിയിൽ വയ്ക്കാൻ!


? റേഷനരി കിലോവിന് ഒരു രൂപ കൂട്ടാൻ തീരുമാനിച്ചു. റേഷൻ കടക്കാരുടെ ശന്പളം നൽകാൻ പാവപ്പെട്ടവന്‍റെ കഞ്ഞിയിൽ മണ്ണു വാരിയിടുന്നത് ഉചിതമാണോ?

വടവതി രാജൻ കമലാലയം വട്ടിപ്രം.

= ഒരു രൂപയ്ക്ക് ഒരു തരി മണ്ണു പോലും കിട്ടില്ല.. അതങ്ങു ക്ഷമിച്ചുകൂടെ.


? കാണരുത്... കേൾക്കരുത്.... പറയരുത് എന്നീ മൂന്നു മർക്കട പ്രതിമകൾക്കൊപ്പം നാലാമതൊരു മർക്കട
പ്രതിമ വച്ചാൽ അത് അർത്ഥമാക്കുന്നത് എന്തായിരിക്കും തലൈവാ?

കെ ബാലകൃഷ്ണൻ, കൊളച്ചേരി

= പീഡിപ്പിക്കരുത്!? പന്ത്രണ്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷയാണെന്ന്. അപ്പോൾ പതിമൂന്നു വയസായ കുട്ടിയെ പീഡിപ്പിച്ചാലോ....?

പി.റ്റി കടുത്തുരുത്തി.

= ആരെങ്കിലും ന്ധതല്ലിക്കൊല്ലേണ്ടി’ വരും!


politicalnaircartoons.blogspot.in


? കാളകളെ വാങ്ങാൻ പണമില്ല. മധ്യപ്രദേശിൽ കർഷകൻ നിലമുഴുതത് സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച്. ഇത്ര തരംതാണ നീചപ്രവൃത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലാണോ നടക്കുന്നത്?

വടക്കേതിൽ വിനോദ്കുമാർ, നറുകര

= കാളകൾക്ക് പകരം നിൽക്കുക എന്നു പറയുന്നത് വലിയൊരു അംഗീകാരമായി ആ പ്രദേശത്ത് വിലയിരുത്തപ്പെട്ടേക്കും!? ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലുന്നതിന് താത്പര്യമില്ലാതെ ആടുമാടുകളെ കൊല്ലുന്നതിന് താത്പര്യം കാണിക്കുന്ന ഒരു വിഭാഗം ആൾക്കാരെപ്പറ്റി എന്തു പറയുന്നൂ ജീ?

വി.കെ. വിജയൻ, പട്ടണക്കാട്.

= കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് വിശ്വസിക്കുന്നവരായതിനാൽ അതിനു മടി വരും!? ചേട്ടന് ഒരു ഉപദേഷ്ടാവിന്‍റെ കുറവുണ്ടെന്ന് കോട്ടയത്തെ ചില പപ്പരാസികൾ പറഞ്ഞറിഞ്ഞു. ഞാൻ തയാറാണ്-ചേട്ടൻ റെഡിയാണോ എന്നാണറിയേണ്ടത്...?

രജിത് മുതുവിള, ദേവഗംഗ, തിരുവനന്തപുരം.

= പത്തിരുപതു ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിയുടെ ഗതികെട്ട അവസ്ഥ ഓർക്കുന്പോൾ അതിനു ധൈര്യം വരുന്നില്ല.? പോലീസ് ഞങ്ങൾക്കു പുല്ലാണെന്ന് കേരളത്തിലുടനീളം കേൾക്കുന്നതല്ലേ? നായർജിയുടെ അഭിപ്രായമെന്താ?

പി.ആർ. ജോസ്, ചൊവ്വൂർ.

= വല്ലഭന് പുല്ലും ആയുധമായില്ലേ... ആ പുല്ലുകളാണ് പാവം ജനത്തിനെ ചവുട്ടി കൊന്നു തള്ളുന്നത്....


politicalnaircartoons.blogspot.in


? തുച്ഛമായ നിരക്കില്‍ ലാഭം എടുക്കുന്നുള്ളു എന്നു പറഞ്ഞ് ചില വമ്പന്‍ വസ്ത്രശാലകള്‍ പത്തും ഇരുപതും ബന്‍സുകാര്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കുകയും ചെയ്യുന്നു. ഇതെങ്ങനെ സാധിക്കും. ഇതു ജനങ്ങളെ വെറും കോവര്‍ കഴുതകളാക്കുകയാണെന്നു ഞാന്‍ പറഞ്ഞാല്‍...?

പി.ടി. കടുത്തുരുത്തി

= തുച്ഛം ലാഭമെടുക്കുന്ന മുതലാളിമാര്‍ക്ക് അതു കേട്ടാല്‍ 'പുച്ഛം' തോന്നുകയേയുള്ളൂ!

? പോലീസില്‍ ക്രിമിനല്‍സംഘം. അധ്യാപകര്‍ വിദ്യാര്‍ഥികളെ ചെകിട്ടത്ത് അടിക്കുന്നു. ഇക്കഴിഞ്ഞദിവസം കഴുത്തില്‍ എന്തോ കുത്തിയിറക്കി കുട്ടി ആശുപത്രിയില്‍. ഉന്നതോദ്യോഗസ്ഥര്‍ കൈക്കൂലിക്കേസില്‍ അതും ക്രിമിനല്‍. അപ്പോള്‍ ഞങ്ങള്‍ ശാന്തിക്കാര്‍ മാത്രമേയുള്ളോ രാജുസാര്‍ മര്യാദരാമന്മാര്‍?

ഞീഴൂര്‍ പി.ഡി.എന്‍. നമ്പൂതിരിപ്പാട്, പരിയാരത്തില്ലം

= തൊണ്ടി സഹി തം പിടികൂടുമ്പോ ഴാണ് പലരും രാ ക്ഷസന്മാരാകുന്നത് അതുവരെ എല്ലാവരും മര്യാദരാമന്മാരാണ്....


? രോഗം പേടിച്ച് നാം ഭക്ഷണം വരെ നിയന്ത്രിക്കുന്നു. പക്ഷേ നരകം ഭയന്ന് ആരും തിന്മകളെ വര്‍ജിക്കുന്നതായി കാണുന്നില്ലല്ലോ നായര്‍ജീ?

മുരുകന്‍ തരൂര്‍

= അവസാനകാലത്തെ ഒരു മാസമാണ് തിന്മകള്‍ വര്‍ജിച്ച് നന്മകള്‍ ചെയ്യാനായി പലരും മാറ്റിവച്ചിരിക്കുന്നത്!

പറയുന്നതു മുഴുവന്‍ അറിയുന്നത് നല്ലതാണ്. എന്നാല്‍ അറിയുന്നത് മുഴുവന്‍ പറയുന്നത് അത്ര നല്ലതല്ല, കാരണം?

= പലതും നമുക്കു ദുരിതം വിതയ്ക്കുന്ന അപ്രീയ സത്യങ്ങളാണ്!

? നാമറിയാതെ ഏതു നിമിഷവും കെട്ടുപോകാവുന്ന ഒരു വിളക്കാണ് നമ്മുടെ ജീവന്‍. എന്നിട്ടും എന്തേ മനുഷ്യന്‍ കണ്ണില്‍ചോരയില്ലാതെ ഇങ്ങനെ പെരുമാറുന്നു?

= എന്തുചോയ്യാം! ജീവന്‍ പോ ലെ അവന്റെ മനസും വേഗം 'കെട്ടു' പോകുന്നതാണ്.


politicalnaircartoons.blogspot.in


? കോണ്‍ഗ്രസുമായി സഖ്യമില്ല. പക്ഷേ ധാരണയാവാം എന്ന് സിപിഎം. ഇത് ഒരുമാതിരി ഇരുതോണിയിൽ കാലിട്ട് സഞ്ചരിക്കുന്തനിനു സമാനമല്ലേ നായർ സാബ്?

മുരുകൻ തരൂർ

= അഴിമതിയൊന്നുമില്ല ന്ധകമ്മീഷൻ’ ആകാമെന്നു പറയുന്നപോലെ!


? ഇടിയൻ നാരായണപിള്ള എന്നൊരു എസ്ഐ എന്‍റെ നാട്ടിലുണ്ടായിരുന്നു. അദ്ദേഹം അക്കാലത്ത് പറയുമായിരുന്നു (70 വർഷം മുൻപ്) ഞാൻ ഇപ്പോഴത്തെ വി.എസ്.അച്യുതാനന്ദനെ ജനലഴിയിൽ കാലുകെട്ടി ചൂരലിന് അടിച്ചിട്ടുണ്ടെന്ന്. അഭിമാനത്തോടെയുള്ള പറച്ചിൽ ശരിയാണെന്നു നാട്ടുകാർക്കും അറിയാം. കമ്യൂണിസ്റ്റാണെന്നു പോലീസ് വെരിഫിക്കേഷനിൽ തെളിഞ്ഞാൽ ഗവണ്‍മെന്‍റ് ജോലി കിട്ടാത്ത കാലം. എന്നാൽ കാലം മാറി. കമ്യൂണിസ്റ്റുകാർ ഭരിക്കുന്നു. ഇപ്പോൾ പോലീസ് പിടിച്ചാൽ ശവമേ കിട്ടൂ. അപ്പോൾ പഴയ പോലീസല്ലേ രാജുസാർ ഭേദം!

ഞീഴൂർ പി.ഡി.എൻ.നന്പൂതിരിപ്പാട്, പരിയാരത്തില്ലം


= ഇടി കിട്ടിയചിലർക്ക് അതു മറ്റോരാൾക്ക് കിട്ടുന്നതു കണ്ടാലെ സംതൃപ്തിയാകൂ. റാഗിംങ്ങിന്‍റെ യും അമ്മായിയമ്മപ്പോരിന്േ‍റയും പിന്നിലെ മനഃശാസ്ത്രമതാണ്. പോലീസുകർ തല്ലിച്ചതച്ച മുഖ്യമന്ത്രിക്ക് അതുപോലെ മറ്റൊരുത്തനെ ചതയ്ക്കുന്നതു കണ്ടാൽ മനഃസുഖം കിട്ടുമോ എന്തോ!? പെട്രോളിന് ഒടുക്കത്തെ വിലയായിട്ടും കഐസ്ആർടിസി ബസിൽ കയറി ഡ്രൈവറെ തല്ലിയിട്ടും റിട്ടയേർഡ് അധ്യാപികയെ യാത്രായയപ്പ് വേളയിൽ ആദരാഞ്ജലി നൽകി അടക്കിയിട്ടും ഇവിടെ ഒരു പട്ടിയും ചോദിക്കാനില്ല. ഈ നാടിന്‍റെ പോക്ക് എങ്ങോട്ടാണ്...?

പി.ടി. കടുത്തുരുത്തി

= പട്ടിക്കു വേറെ പണിയുണ്ട്. വഴിയെ പോണവരെയൊക്കെ ഓടിച്ചിട്ടു കടിക്കണ്ടേ!? ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്‍റെ അധിപൻ എവിടെയാണ്് കുടികൊള്ളുന്നത്. ഗുരുവേ?

ഗോവിന്ദൻ എടച്ചോളി, പാനൂർ

= പലകോടികളുടെ കടവുമായി അസ്വസ്ഥനായി കഴിയുന്നു.


politicalnaircartoons.blogspot.in


? മലയാളിയുടെ ഓണം, വിഷു പോലു ള്ള ആഘോഷങ്ങള്‍ ലോകത്തെവിടെയും നടത്താന്‍ പറ്റും. എന്നാല്‍ നമ്മുടെ മറ്റൊരു 'വീക്കെനെസാ'യ ഹര്‍ത്താല്‍ മറ്റൊരിടത്തും ആഘോഷിക്കാനാവില്ലല്ലോ?

കെ.എം സുബ്രഹ്മണ്യം, ഫറോക്ക്.

= പറ്റും അവധിയെടുത്ത് 'സ്വന്തം വീട്ടില്‍' ആഘോഷിക്കണം!

? ട്രമ്പിന്റെ ശബ്ദം ഹെലികോപ്റ്ററിന്റെ ശബ്ദമെന്ന് എലിസബത്ത് രാജ്ഞി പറയുന്നു. രാജുസാബ് എന്തു പറയുന്നു?

അമ്പളി ജയന്‍, കടുത്തുരുത്തി.

= ഹെലികോപ്ടറും ഓട്ടോറിക്ഷയും തമ്മിലുള്ള മത്സരങ്ങള്‍ക്കൊന്നും ഞാന്‍ സാധാരണ ചെവി കൊടുക്കാറില്ലല്ലോ!

? ത്രീ ഇന്‍ വണ്‍ ചന്ദനത്തിരി പോലെ കെഎസ്ആര്‍ടിസിയെ ടു ഇന്‍ വണ്‍ ആക്കാനുള്ള നീക്കത്തെ ക്കുറിച്ച് താങ്കളുടെ അഭിപ്രായം?

കൊല്ലം ഇരവിപുരത്തെ സായിബാബു.

=വണ്‍...ടൂ.... ത്രീ...
കുളിപ്പിച്ച്... കളിപ്പിച്ച് അവസാനം ഇവന്മാര് കൊച്ചില്ലാതാക്കും!

? പോലീസുകാരെ നല്ലനടപ്പിനു പ്രേരിപ്പിക്കുകയാണല്ലോ ഏമാന്മാര്‍! ഇനി എന്നെങ്കിലും ഇവര്‍ നന്നാവുമോ നായരെ?

വടവതി രാജന്‍ കീരാച്ചി.

= എന്തിനാ അമ്മാവാ എന്നെ തല്ലണേ... എന്ന ലൈനാണവരുടേത്.തല്‍ക്കാലം എല്ലാം തടിച്ചു കൊഴു ത്തു 'നന്നാവും!'

? ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലം വേണമെന്നുണ്ടോ സ്വതന്ത്രന്മാര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ അവകാശമില്ലേ നായര്‍ജീ?

പി.ആര്‍ ജോസ്, ചൊവ്വൂര്‍

= പാര്‍ട്ടി വേണമെന്നില്ല. അഴിഞ്ഞാടാന്‍ ആജ്ഞാനുവര്‍ത്തികളായ ഗുണ്ടകള്‍ നാട്ടിലുണ്ടായാല്‍ മതി!

? പൊങ്ങച്ചം പറയുന്നവര്‍ അധികവും 'ഉള്ളില്‍ കഴമ്പില്ലാത്തവരാ'യായിരിക്കുമെന്നു പറയുന്നത് ശരിയാണോ?

മുരുകന്‍ തരൂര്‍.

= ഉള്ളി പോലാണ്. കഥകളുടെ 'തൊലി പൊളിച്ചാല്‍' കേള്‍വിക്കാരുടെ കണ്ണു നിറയും!

? ഇഷ്ടമില്ലാത്ത കാഴ്ചകള്‍ കാണേണ്ട, എങ്കില്‍ നമുക്ക് കണ്ണടയ്ക്കാം. പക്ഷേ, ഇഷ്ടമില്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കേണ്ട എന്നു കരുതിയാല്‍ നമുക്ക് ചെവി അടയ്ക്കാന്‍ പറ്റാത്തത്, എന്തുകൊണ്ടാണ് തലൈവാ?

കെ. ബാലകൃഷ്ണന്‍ കൊളച്ചേരി

= ചെവി അടപ്പും വിലക്കുമില്ലാത്ത സ്വതന്ത്ര ജനാധിപത്യ സ്ഥാപനമാണ്!!


politicalnaircartoons.blogspot.in


? ശ്രീജിത്തിനെ മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം അവരെ ഉപദേശകരായി നിയമിച്ചാലെന്താ?

പി.ആര്‍. ജോസ് ചൊവ്വൂര്‍.

= ഭാവിയില്‍ പ്രോമോഷനോടെ കിര്‍മാണി മനോജിന്റെ നേതൃത്വത്തിലുള്ള 'പാര്‍ട്ടി കമാണ്ടോ ഫോഴ്‌സില്‍' നിയമിക്കാനിടയുണ്ട്!

? പെട്രോളിന് ഒടുക്കത്തെ വിലയായിട്ടും കെഎസ്ആര്‍ടിസി ബസില്‍ കയറി ഡ്രൈവറെ തല്ലിയിട്ടും റിട്ടയേര്‍ഡ് അധ്യാപികയെ യാത്രായയപ്പ്് വേളയില്‍ ആദരാഞ്ജലി നല്‍കി അടക്കിയിട്ടും ഇവിടെ ഒരു പട്ടിയും ചോദിക്കാനില്ല. ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്...?

പി.ടി. കടുത്തുരുത്തി.

= തെക്കോട്ടാണ്. പാര്‍ട്ടിപ്പത്രവും വായിച്ച് മൂകനും ബധിരനുമായി സങ്കല്പിച്ച സന്തോഷവാനായി കഴിയുക!

? പാനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഷുഗര്‍, പ്രഷര്‍ പരിശോധന നടത്തി മരുന്നുകള്‍ നല്കുകയുള്ളൂ ബുധനാഴ്ച. മറ്റു ദിവസങ്ങളില്‍ യാതൊരു കാരണവശാലും പരിശോധനയോ മരുന്നു നല്കലോ ഇല്ല. ആയുസിന് ബലമുണ്ടെങ്കില്‍ ബുധനാഴ്ച കാണാം എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പാവം രോഗികള്‍ എന്തുചെയ്യും?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍

= സര്‍ക്കാര്‍ ആശുപത്രിയല്ലേ...! എത്ര കുറച്ച് അവിടെ പോകുന്നുവോ അത്രയും ആരോഗ്യം എന്നു വിചാരിച്ച് സമാധാനിക്കാം.


? ഇന്ധനവില കുതിച്ചുയർന്ന് സർവ്വകാല റെക്കാർഡിലേക്ക്... പീഡനം, ബലാൽസംഗം, കൊലപാതകം എന്നിവ വർധിക്കുന്നു. ഇതാണോ നായർസാബ് ന്ധഅച്ഛാ ദിൻ’?

അസ്കർ കളത്തിങ്കൽ, ചന്തക്കടവ്, ഫറോക്ക്.

= ഗതികെട്ട് ശ്വാസംമുട്ടി ജനം ഒച്ചയെടുത്ത് അലറുന്ന ന്ധഒച്ചേ ദിൻ’ആണെന്നു തോന്നുന്നു!? അക്ഷയത്രിദീയ നാളിൽ സ്വർണം വാങ്ങി ധരിക്കുന്ന സ്ത്രീകളുടെ മാല പൊട്ടിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ?

പി.ആർ. ജോസ് ചൊവ്വൂർ.

= കള്ള·ാരുടെ സംഘടന അതിനായി ഒരു പരസ്യം കൊടുത്താൽ മതി. അക്ഷയത്രിദീയ നാളിൽ മാല പൊട്ടിച്ച് സർവ്വൈശ്വര്യങ്ങൾ അവർക്കും നേടാം!? തൊണ്ണൂറ്റിയൊൻപത് ശരികളും ഒരു തെറ്റും ഘോഷയാത്രയായി പോയാൽ എല്ലാവരും ശ്രദ്ധിക്കുന്നത്, ഒരേയൊരു തെറ്റിനെയായിരിക്കും. കാരണമെന്താണ് തലൈവാ?

കെ. ബാലകൃഷ്ണൻ

കൊളച്ചേരി, കണ്ണൂർ

= തെറ്റിനാണ് ഗ്ലാമർ, തലയെടുപ്പ്... അവനാണ് സൂപ്പർസ്റ്റാർ. എല്ലാം ശെര്യാക്കുന്നതുപോലും തെറ്റുകളിലൂടെയാണല്ലോ!!? പിണറായി സഖാവ് ഭരണംവിട്ടൊഴിയുന്പോൾ കേരള ജനതയ്ക്ക് എന്തായിരിക്കും നീക്കിയിരിപ്പ് ഉണ്ടാവുക. ഗുരുവേ?

ഗോവിന്ദൻ എടച്ചോളി, പാനൂർ

= പപ്പും പൂടയും ഇത്തിരി എല്ലിൻ കഷണവും ബാക്കി കിട്ടിയാൽ ഭാഗ്യം!!


politicalnaircartoons.blogspot.in


? വൃദ്ധസദനത്തിലിരുന്ന്-തങ്ങളെ ഇവിടെക്കൊണ്ടാക്കിയ മക്കളുടെ ദീര്‍ഘായുസിനും ഐശ്വര്യത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്ന മാതാപിതാക്കളെക്കുറിച്ചു താങ്കളുടെ അഭിപ്രായം?

കെ. ബാലകൃഷ്ണന്‍ കൊളച്ചേരി, കണ്ണൂര്‍

= തിന്മയെ നന്മകൊണ്ടു നേരിടുന്ന പുണ്യമനസുകളാണവര്‍, അവരാണ് ഈ ഭൂമിയുടെ ഐശ്വര്യം!

? കേ.കോ മാണിയും ലീഗ് കുഞ്ഞാലിക്കുട്ടിയും ഇല്ലാതെ ഇടതു മുന്നണിക്ക് അധികാരത്തില്‍ വരാമല്ലോ. പിന്നെന്തിനാണ് ഏണിയെ കയറാനും രണ്ടില ഞെട്ടില്‍ പിടിക്കാനും പലരും തയാറാകുന്നത്?

ടി.എം. സാമുവല്‍ പൊട്ടുകുളം, തിരുവല്ല.

= അഴിമതിയും വര്‍ഗീയതയും അക്രമവും ഒന്നിച്ചു നിന്നാല്‍ പിന്നെ അവരെ തോ ല്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന വിശ്വാസം!

? കേരളത്തില്‍ പാവപ്പെട്ട ജനങ്ങളെ കസ്റ്റഡിയിലെടുത്തു കൊല്ലുന്നത് പോലീസുകാര്‍ പതിവാക്കിയത് അമിതമായ ചൂട്കാരണമാണോ ഗുരുവേ?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍,കണ്ണൂര്‍

= പാര്‍ട്ടിനയം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടമ.

? സുരേഷ് കീഴാറ്റൂരിന്റെയും നമ്പാടത്ത് ജാനകിയമ്മയുടെയും ഭാവിശോഭനമായിരിക്കുമോ ഗുരുവേ?

= പാര്‍ട്ടി സെക്രട്ടറി ആദ്യം വര്‍ത്തമാനത്തിനു വരും. വഴങ്ങിയില്ലേല്‍ പിന്നെ ക്വട്ടേഷന്‍ ഭൂതങ്ങളെത്തും!
കെ.എം. മാണിസാറിന്റെ നോട്ട് എണ്ണുന്ന മെഷീനില്‍ താങ്കള്‍ കൈക്കലാക്കി എന്നാണല്ലോ ജനസംസാരം. ഇതില്‍ സത്യത്തിന്റെ കണിക ഒളിഞ്ഞിരിപ്പുണ്ടോ ഗുരുവേ?

= അതുവച്ച് കാര്‍ഡ് എണ്ണാനായിരുന്നു പ്ലാന്‍.... പക്ഷേ കിട്ടിയില്ല.

? അനധികൃത കരിങ്കല്‍ ഖനനം നടക്കുന്നുണ്ടെന്നു കാണിച്ച് ഞാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു മറുപടി വന്നു താങ്കളുടെ പരാതി ഞാന്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശങ്ങളിലെ ക്വാറി മുതലാളിമാരോട് അന്വേഷിച്ച് അറിയിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. ഇതില്‍നിന്ന് ഞാന്‍ എന്തു മനസിലാക്കണം ഗുരുവേ?

= ക്വാറി മുതലാളിമാര്‍ വക പാരിതോഷികം കൈപ്പറ്റാന്‍ പഞ്ചായത്തിന് നല്ല അവസരമായി.. എന്ന്.


politicalnaircartoons.blogspot.in


? ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്ന് സുപ്രീം കോടതി. എന്നുവെച്ചാല്‍.....?

അമ്പിളി ജയന്‍, കടുത്തുരുത്തി.

= കൈവശാവകശമേയുള്ളൂ. പട്ടയം കിട്ടല്ലെന്നു ചുരുക്കം!

? ദൂരെ കിടക്കുന്ന ബന്ധുക്കളേക്കാള്‍ അടുത്തു കിടക്കുന്ന ശത്രുക്കളാണു നല്ലത്. എങ്കില്‍ ഈ ബന്ധുക്കള്‍ നമുക്കു ശത്രുക്കളാവുന്നത് എന്തു കൊണ്ടാണ്?

കൊല്ലം ഇരവിപുരത്തെ സായിബാബു എം.

= നമ്മുടെ കൈയിലിരിപ്പു കൊാവാം!

? എത്ര വലിയ ആയോധനകല പഠിച്ച വീരശൂരപരാക്രമി ആണെങ്കിലും പോലീസിനെ കാണുമ്പോള്‍ അവര് അറിയാതെ ഭയപ്പെട്ടു പോകുന്നത് എന്തുകൊണ്ടാണു മാഷേ?

അനീഷ് ഒ.പി, ഏറ്റുമാനൂര്‍

= നിയമത്തിന്റെ വലക്കുരുക്കില്‍ പെടുത്തി അവര്‍ക്കാരേയും ഈസിയായി ചവുട്ടിക്കൊല്ലാം.

? അഴിമതി കേസില്‍ ബ്രസീലിലെ മുന്‍ പ്രസിഡന്റെ ലുല ജയിലില്‍. ഇവിടെ കാലിത്തീറ്റ കേസില്‍ ലാലുവും ജയിലില്‍. ഈ ലുലയും ലാലുവും തമ്മിലുള്ള ബന്ധം എന്താണ്?

ശ്രീധരന്‍ അവണൂര്‍.

? അവര്‍ക്കിടയില്‍ അഴിമതിയുടെ ഒരു അന്തര്‍ധാര
ലാലി ലാലി ലേ ലാലി
ലാലി ലേലോ...
എന്ന താരാട്ടു പാടിയിരുന്നു....


politicalnaircartoons.blogspot.in


? പിണറായിയുടെ പോലീസിന് ഉശിര് കൂടുന്നതെന്തുകൊണ്ടാണ് നായർജി?

അശോപ്പി ചേർത്തല.

= മന്ത്രിക്കല്ലാ പോലീസിനാണിപ്പോൾ ഇരട്ടച്ചങ്ക്!


? ഇവിടെ മൂത്രം ഒഴിക്കരുത് എന്ന് എവിടെ ബോർഡുണ്ടോ അവിടെ മലയാളി മൂത്രമൊഴിക്കും. ഇവിടെ വാഹനം പാർക്ക് ചെയ്യരുത് എന്നു ബോർഡുള്ളിടത്തു തന്നെ വണ്ടി പാർക്ക് ചെയ്യും. ഇതെന്താ രാജു സാർ മലയാളി ഇങ്ങനെയായത്?

ഞീഴൂർ പി.ഡി.എൻ നന്പൂതിരിപ്പാട്

= അതാതിനു സൗകര്യമുള്ള ഇടങ്ങളിലാണ് അതു പാടില്ലെന്നു ബോർഡു വയ്ക്കുക. പണി തരുന്നവർക്ക് പണി കൊടുക്കലാണല്ലോ മലയാളിയുടെ പണി!


? ആശ്രിതവത്സലനും ക്ഷിപ്രപ്രസാദിയുമായ സാക്ഷാൽ ഗുരുവായൂരപ്പനെ ഒന്നു കാണാൻ ആയിരവും അയ്യായിരവും ഫീസ് അടച്ചാൽ അഞ്ചു പേർക്ക് അടുത്തുകാണാമെന്ന്. തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തിൽ വൈകിട്ട് ഏഴര കഴിഞ്ഞാൽ ഭഗവാനെ കാണണമെങ്കിൽ അന്പതു രൂപ പാസ് എടുക്കണം. ഇതൊക്കെയാണ് ഇവിടുത്തെ അവസ്ഥ. ഇങ്ങനെയൊക്കെ നടന്നില്ലെങ്കിൽ കേരളം ദൈവത്തിന്‍റെ സ്വന്തം നാടാകുമോ... അല്ലേ...

പി.ടി. കടുത്തുരുത്തി

= കേരളത്തിലിപ്പോൾ ഓസു പരിപാടി കൾ ഒന്നുമില്ല. എല്ലാ സേവനങ്ങൾക്കും ഫീസോ കൈക്കൂലിയോ വേണ്ടി വരും (ജിഎസിടിയും ബാധകം)


? വിരുന്നുകാർ വന്നാൽ കോഴിക്ക് ഇരിക്കപൊറുതിയില്ല എന്നു പറയുന്നതുപോലായില്ലേ കേരള ജനതയുടെ സ്ഥിതി. ഭൂമിയിലെവിടെയും അതിക്രമം നടന്നാൽ അതിന്‍റെ ഫലം ഹർത്താലായി അനുഭവിക്കുന്നത് കേരള ജനതമാത്രം. ഇത് നമ്മുടെ വിധിയോ! നമ്മൾ ചോദിച്ചുവാങ്ങുന്ന വിരോധാഭാസമോ?

കെ.എം. സുബ്രഹ്മണ്യൻ, ഫറോക്ക്.

= ആഗോള പ്രശ്നങ്ങളുടെയെല്ലാം സമര ക്വട്ടേഷൻ സ്വയം ഏറ്റെടുത്തു വിജയിപ്പിച്ചു കൊടുക്കുന്ന പ്രതിക്ഷേധ വേദിയാണു കേരളം എന്ന് നമുക്ക് അഭിമാനിക്കാം.


? ചില രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ അണികളേക്കാൾ കൂടുതൽ നേതാക്ക·ാർ വേദിയിൽ ഇരിക്കു ന്നത് കാണാം? ഇതേക്കുറിച്ച് ഗുരുവിന്‍റെ അഭിപ്രായം?

കെ. ബാലകൃഷ്ണൻ കൊളച്ചേരി

= അണികൾ വേണ്ടാത്ത നേതാക്കൾ പങ്കിട്ടു തിന്നുന്ന പാർട്ടികളാണിപ്പോഴെല്ലാം.പണിയെടുത്തില്ലേലും അഞ്ചാം കൊല്ലം മാറിമാറി ഓസിനു ഭരണം കിട്ടുമല്ലോ!!


http://naircartoon.blogspot.com


? പ്രൈവറ്റുബസിൽ ആളുകൾ കുറവുള്ളപ്പോൾ യാത്രക്കാരെ വിളിച്ചു കയറ്റും. എന്നാൽ തിരക്കുള്ള സമയത്തു കയറിയാൽ ജീവനക്കാരുടെ വായിലിരിക്കുന്നതു കേൾക്കുകയും വേണം. ഇതിനൊരു പ്രതിവിധി യാത്രക്കാർക്കു പറഞ്ഞുകൊടുക്കാമോ ജീ?

വിജയൻ വി.കെ, പട്ടണക്കാട്.

= ഇതിനുള്ള പ്രതിവിധയാണ് -കഐസ്ആർടിസി. ആവശ്യമുള്ളപ്പോൾ ഒരു ബസും വരില്ല, ഇനി അഥവാ വന്നാൽ നിർത്തുകയുമില്ല. അതിനാൽ ഒരു കശപിശയും ഉണ്ടാവില്ല!


? അന്യഭാഷാ ചിത്രത്തിന്േ‍റയും വിദേശസിനിമകളുടെയും കഥകൾ കടമെടുത്ത് മലയാളത്തിൽ നിർമ്മിച്ച് പല സിനിമകളും വൻ സാന്പത്തിക വിജയം നേടുന്നുണ്ട്. മലയാളത്തിൽ സിനിമയ്ക്ക് പറ്റിയ കഥകൾ ഇല്ലാത്തതു കൊ ണ്ടാണോ നിർമ്മാതാക്കൾ ഈ വഴിക്കു ചിന്തിക്കുന്നത്?

നന്ദനൻ കാട്ടാന്പള്ളി.

= വിജയിച്ച സിനിമ കോപ്പിയടിക്കുകയാണല്ലോ എളുപ്പം!


? കേരളത്തിലെ ജനങ്ങളേക്കാളും മുഖ്യമന്ത്രിക്കു വലുത് പാർട്ടിയാണെന്നാണ് ജി. സുധാകരൻ മന്ത്രി നിയമസഭയിൽ പറയാതെ പറഞ്ഞത്. ഇതു നല്ല കീഴ്വഴക്കമാണോ ഗുരുവേ...?

ഗോവിന്ദൻ എടച്ചോളി,പാനൂർ

= ഒരു അപ്രീയസത്യം തുറന്നു പറഞ്ഞതിനെ നമ്മൾ അംഗീകരിക്കണം, ബഹുമാനിക്കണം.


? നമ്മൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പലരും അവിഹിത സ്വത്ത് സന്പാദിക്കുന്നവരും അവിഹിതബന്ധങ്ങളിലേർപ്പെടുന്നവരും ഒക്കെയായാൽ നമ്മളല്ലേ ശരിക്കും മണ്ട·ാർ?

അശോപ്പി ചേർത്തല.

= അവരുടെ ലീലാവിനോദങ്ങൾ ഇഷ്ടപ്പെടുന്ന ആ അലവലാതിയുടെ കട്ടഫാനാണെങ്കിൽ കുഴപ്പമില്ല.


? വരിക്കച്ചക്കയും പഴച്ചക്കയുമുണ്ടല്ലോ? പഴച്ചക്കയല്ലേ കേരളത്തിനു യോജിച്ചത്?

പി.ആർ. ജോസ്, ചൊവ്വൂർ.

= ഓരോരുത്തരുടെ സ്വഭാവമനുസരിച്ച് വരിക്ക, കൂഴ, ഇടിച്ചക്ക, പുഴുച്ചക്ക...അങ്ങനെ ഏതുമാകാം.

politicalnaircartoons.blogspot.in


? ഇന്ത്യൻ സൈനികർ പെണ്ണ് പിടിയ·ാരും തെമ്മാടികളുമാണെന്ന് പൊതുസ്റ്റേജിൽ പ്രസംഗിച്ച പാർട്ടി സെക്രട്ടറി ആറായിരത്തിലധികം സൈനികവോട്ടുള്ള ചെങ്ങന്നൂരിൽ പോയി എങ്ങനെ വോട്ടഭ്യർഥിക്കും!. നായരുടെ കമന്‍റ്

എൻ. ഷാജു, കണ്ണൂർ.

= ഇന്ത്യൻ സൈനികരോടു വിരോധമുള്ള ലക്ഷക്കണക്കിനു പാക്കിസ്ഥാൻകാരും ചൈനാക്കാരും സിപിഎമ്മിനു വോട്ടു ചെയ്യും!


? വിമാനത്തിൽ കൊതുകുശല്യം പരാതിപ്പെട്ട യാത്രക്കാരനെ ഇറക്കിവിട്ടു. കാർട്ടൂണ്‍ സ്കോപ്പിലെ കൊതുകോ?

നറുകര വടക്കേതിൽ വിനോദ് കുമാർ.

= ശല്യക്കാർ വരുന്പോൾ കൊതുകു ഇറങ്ങിപ്പോക്കോളും!


? ഞാൻ ഞീഴൂരുള്ളപ്പോൾ നടക്കാൻ പോകുന്നത് കടുത്തുരുത്തിയിലേക്കാണ്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം. ഞീഴൂരുനിന്ന് നടക്കുന്പോൾ വ്യായാമം, ജയനെ കാണുന്പോൾ കൊച്ചുവർത്തമാനവും. കടുത്തുരുത്തി പി.ടി. ജയൻ ഞാൻ എട്ടുമണിക്ക് ചെന്നാൽ പോലും എഴുന്നേക്കില്ല. അതു സ്ഥിരമായപ്പോൾ ജയന്‍റെ അമ്മ പറഞ്ഞു ഈ ഉറക്കം കുറയ്ക്കാൻ ഒരേലസ് കൊടുക്കാൻ. ജയൻ സുഹൃത്തല്ലേ -കൊടുത്തു ഏലസ്. ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ രാത്രിയുറക്കം തീരെയില്ല ജയന്. ജോലിക്കെത്തിയാൽ ഓഫീസിൽ ഉറക്കം. ഏലസു മൂലം ഓഫീസിൽ ഇപ്പോൾ നൈറ്റ് ഡ്യൂട്ടിയാണ്. രാത്രി ഉറക്കമില്ലല്ലോ. പഴയപടിയാകാൻ ഏതെങ്കിലും ഒരുപദേശം തരുമോ രാജുസാർ?.

ഞീഴൂർ പി.ഡി.എൻ. നന്പൂതിരിപ്പാട്,

പരിയാരത്തില്ലം, കോട്ടയം.

= വ്യാജ ഏലസ് വിറ്റ നന്പൂതിരിയെ ചോദ്യം ചെയ്യാൻ റൂറൽ ടൈഗർ ഫോഴ്സിനെ ഏല്പിച്ചാൽ മതി. പിന്നെ നന്പൂതിയുടെ ഉറക്കം പോകും, അതു ജയനു കിട്ടും!


? മുൻപൊക്കെ തൊഴിലന്വേഷകരായിരുന്നു കൂടുതൽ. ഇപ്പോൾ വധുവിനെ അന്വേഷിക്കുന്നവരും. ഇങ്ങനെയെങ്കിൽ സർക്കാർ ജോലിയില്ലാത്തവരുടെ ഭാവി എന്താകും?

അനീഷ് പി.പി പുറച്ചേരി

= ശുഭ പ്രതീക്ഷയോടെ ശ്രമിച്ചാൽ എല്ലാവർക്കും ശോഭനമായ ഭാവിയുണ്ട്. ജോലിയുണ്ടായിട്ടും ജോലി ചെയ്യാത്ത സർക്കാർ ജോലിക്കാരുടെ ഭാവിയിലാണ് എനിക്ക് ഉത്കണ്ഠ!


? നിരന്തരം ഹർത്താൽ നടത്തി പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നവർക്ക് ഒരാഴ്ചക്കാലം ഹർത്താൽ നടത്തി പൊതുജനവും തിരിച്ചൊരു പണി കൊടുക്കേണ്ടതല്ലേ?

അശോപ്പി ചേർത്തല.

= പൊതുജനം മിടുക്കു കാണിക്കേണ്ടത് തെരഞ്ഞെടുപ്പു സമയത്താണ്!

politicalnaircartoons.blogspot.in


? മൃഗങ്ങളിൽ വികലാംഗർമാർ വളരെ കുറവാണല്ലോ-കാരണമെന്താണ് ഗുരോ?

കെ. ബാലകൃഷ്ണൻ കൊളച്ചേരി.

= അവർക്ക് മതവും രാഷ്ട്രീയവുമില്ല!


? പാട്നയിൽ വിവാഹിതനാവാൻ യുവാവ് ചെയ്തത് മൊബൈൽ ഫോണും താക്കോലും വിഴുങ്ങിയിട്ടാണ്. അതും ദുർമന്ത്രവാദിയുടെ കല്പന പ്രകാരം- അന്ധവിശ്വാസങ്ങൾ എന്നു പറഞ്ഞാൽ ഇതൊക്കെ തന്നെയല്ലേ ജി?

വടക്കേതിൽ വിനോദ് കുമാർ, നറുകര.

= എന്നു പറയാൻ പറ്റില്ല, ഇല്ലെങ്കിൽ ഭാര്യ അയാളെ വിഴുങ്ങിയാലോ!


ബാലഗോപാലൻ, ഉൗരങ്കര ഹൗസ്, പേരാന്പ്ര, കോഴിക്കോട്.

? പോലീസിന്‍റെ അടികൊണ്ടും ഇടികൊണ്ടും വെടികൊണ്ടും തളരാതെ അതിജീവിച്ച ഒരു രാഷ്ട്രീയ പാർട്ടി ഇന്ന് ഈ സാക്ഷരകേരളം ഭരിക്കുന്പോൾ പോലീസ് സ്റ്റേഷനിലെത്തുന്നവരൊക്കെ പരലോകത്തെത്തുന്നത് ശരിയല്ലായെന്നാണ് ഞാൻ പറയുന്നത്. സത്യത്തിൽ എന്താണ് സംഭവിക്കുന്നത്?

= പാർട്ടി ഒരുപാട് മാറി. ഇടഞ്ഞാൽ എതിരാളികളെ വെട്ടിക്കൊല്ലുന്ന പാർട്ടിയാണിന്ന്. കൊല്ലുന്ന പാർട്ടിക്ക് തിന്നുന്ന പോലീസു തന്നെയാണ് ഇണക്കം.

? ഇടതുഭരണം തുടങ്ങിയിട്ട് രണ്ടു കൊല്ലമാകുന്നതേ കോണ്‍ഗ്രസുകാർ ഇപ്പോഴും വടക്കുനിന്ന് തെക്കോട്ട് യാത്ര നടത്തി ചെരുപ്പ് തേയ്ച്ചിട്ട് വല്ല കാര്യമുണ്ടോ നായരേ?

= ഇതു ഭരണം പിടിക്കാനല്ല ഒരിടത്തും ഭരണമില്ലാത്തതിനാൽ വറ്റി വരണ്ട ഖജനാവ് നിറച്ച് പുട്ടടിക്കാനുള്ള ? ഒരു ഇടക്കാല പണ യാചനായാത്രയാണ്...

പ്രതിപക്ഷം ലോകസഭ സ്തംഭിപ്പിച്ചെന്നും പറഞ്ഞ് ബിജെപിയുടെ നേതാക്കൾ ഉണ്ണാവൃതം നടത്തിയതിനെക്കുറിച്ച്...?

= അവർക്കും എന്തെങ്കിലും സ്തംഭിപ്പിക്കണ്ടേ....!

? മോഹൻലാലില്ലാത്ത ’മോഹൻലാൽ’ എന്നു പേരുള്ള സിനിമ കഥാ മോഷണം പറഞ്ഞ് വിഷുവിന് റിലീസ് ഇല്ലാന്ന് വർത്ത. താങ്കൾക്കെന്തെങ്കിലും സംശയമുണ്ടോ?

= ഒന്നു പോ മോനെ ഗോപാലാ..., കൊടുക്കേണ്ടത് കൊടുത്തു കിട്ടേണ്ടത് കിട്ടിയപ്പോൾ പടമൊക്കെ സവാരി ഗിരിഗിരി.....യായി ഓടിത്തുടങ്ങി.

politicalnaircartoons.blogspot.in


? കേരളം പുനഃസൃഷ്ടിക്കുവാൻ പരശുരാമനെ കൊണ്ട് വീണ്ടും മഴു എറിയിക്കേണ്ടി വരുമോ?

പി.ആർ ജോസ്, ചൊവ്വൂർ

= പരശുരാമന്‍റെ മഴു എന്നേ മോഷണം പോയി, അതിപ്പോൾ ഇവിടത്തെ ഭൂമാഫിയയുടെ കൈയിലാണ് അവരത് ഇടയ്ക്ക് കായലിൽ എറിയുന്നുമുണ്ട്!


? സർക്കാർ ചെലവിൽ 51 അമ്മമാർക്ക് മൂട്ടകടി. മൂട്ടയെ തുരത്താൻ വകുപ്പുകൾ തമ്മിൽ കത്തിടപാടു നടത്തി സമയം കളയുന്നു. ഇതെല്ലാം ഈ ഓണ്‍ലൈൻ യുഗത്തിലാണോ നടക്കുന്നത്?

വടക്കേതിൽ വിനോദ്കുമാർ, നറുകര.

= സർക്കാർ സർവ്വീസിലും കനത്ത ശന്പളം വാങ്ങി ജനത്തെ കടിക്കുന്ന മൂട്ടകളുണ്ട്. അവരാണ് അമ്മമാരുടെ ജീവിതം ദുസഹമാക്കുന്നത്!


? പഴയ എഴുത്തുകാർ തിരികേ വരുന്പോൾ വല്ല പരിഗണനയും കിട്ടുമോ നായർജീ? (വർഷങ്ങളായി കാർട്ടൂണ്‍സ്കോപ്പിലേയ്ക്ക് എഴുതിയിട്ട്. ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു)

രാജേഷ് പി തുവ്വൂർ.

= അവസാനം കുറ്റസമ്മതം നടത്തി അല്ലേ.... ധൈര്യമായി കടന്നു വരൂ...സ്കോപ്പ് ഒപ്പമുണ്ട്


? പട്ടിണിയെപ്പറ്റി പല രാഷ്ട്രീയ പാർട്ടികളും പറയാറുണ്ട്. ഞങ്ങൾ പട്ടിണിയെ തുടച്ചുമാറ്റുമെന്ന്.... ഇങ്ങനെ പറയുന്നതിനു പകരം പട്ടിണിയെ ആഹാരംകൊടുത്തു മാറ്റാമെന്ന് എന്തെ പറയാത്തത്?

എം.എ. വർഗീസ് തുരുത്തിശേരി

= ആഹാരം കൊടുത്തു പഠിപ്പിച്ചാൽ പ്രശ്നം ഗുരുതരമാവുകയേയുള്ളുവെന്ന് രാഷ്ട്രീയക്കാർക്കറിയാം. തുടച്ചു നീക്കുകയാണ് എളുപ്പം!


? പരസ്യം വരുന്പോൾ, താനേ ഓഫാക്കുന്ന ടെലിവിഷൻ സെറ്റുകൾ ഭാവിയിൽ ആരെങ്കിലും കണ്ടുപിടിച്ചാൽ?

കെ. ബാലകൃഷ്ണൻ കൊളച്ചേരി, കണ്ണൂർ

= പരസ്യമാണെന്ന് തിരിച്ചറിയാത്ത രഹസ്യമായ പരസ്യങ്ങളും കണ്ടുപിടിക്കും!

? ഗുരുവായൂരിൽ ഉച്ചയ്ക്കു നടയടയ്ക്കുക 2.30-ന് (വാർത്ത) ഒരുമണിക്ക് നടയടച്ച് ഭഗവാൻ ഉച്ചവിശ്രമത്തിലാണ് പിന്നെ വൈകിട്ടാണ് നടതുറക്കുക പതിവ്. ഇപ്പോൾ ഭക്തൻ 1000 രൂപ അടച്ചാൽ ഗുരുവായൂരപ്പനും ഓവർ ടൈം ചെയ്യേണ്ടിവരുമല്ലോ സർ? കാശ് ഉള്ളവൻ വിചാരിച്ചാൽ ദൈവത്തിനും പണികൊടുക്കാം എന്ന് അർഥം വരുന്നുണ്ടോ സർ?

സായി ബാബു, ഇരവിപുരം, കൊല്ലം

= ഭഗവാന്‍റെ കടാക്ഷം ന്ധഎക്കോണമി ക്ലാസിലും ബിസിനസ് ക്ലാസിലും’ ലഭ്യമാക്കിയതാണ്!


politicalnaircartoons.blogspot.in


?~കല്യാണം കഴിഞ്ഞു കുടുംബജീവിതം തുടങ്ങിയാലും ചില പെണ്‍കുട്ടികളുടെ ഉണ്ടക്കണ്ണുകൾ കൊണ്ടുള്ള ഒറ്റനോട്ടത്തിൽ തന്നെ പലപ്പോഴും കല്യാണം കഴിഞ്ഞ കാര്യവും തനിക്കു ഭാര്യയുണ്ടെന്ന കാര്യവും മറന്നുപോകുന്നത് പുരുഷ·ാർക്ക് സംഭവിക്കുന്നതാണ്. ഈ പ്രശ്നത്തിന് എങ്ങനെ ഒരു പരിഹാരമുണ്ടാവും മാഷേ?

അനീഷ് ഒ.പി, ഏറ്റുമാനൂർ

= ഭാര്യയുടെ സിസിടിവിക്കണ്ണുകളിലൂടെ ഉടക്കി നാക്കുകൊണ്ടു വരിഞ്ഞ് അവനെ വരച്ചവരയിൽ നിർത്തണം!? വിവാഹിതനെങ്കിലും അവിവാഹിതനായി കഴിയുന്ന എനിക്ക് അവിവാഹിതർക്കുള്ള പെൻഷന് അർഹതയുണ്ടോ നായരെ?

വടവതി രാജൻ, കമലാലയം, വേങ്ങാട്.

= വിവാഹമെന്ന ആജീവനാന്ത തടവിൽ നിന്ന് പരോളിലിറങ്ങി സുഖിക്കാൻ നിങ്ങളാര് കുഞ്ഞനന്തൻ സഖാവോ.... അങ്ങനാണേൽ ഒരു തടസവുമില്ല, സർക്കാർ ഒപ്പമുണ്ട്!? ജാതിയും, മതവുമില്ലാത്ത ഒരു പുതുതലമുറയെ വളർത്തിയെടുക്കുകയാണു പിണറായി സർക്കാർ. ഇത് ഇന്ത്യ മുഴുവൻ പ്രാവർത്തികമായാൽ രാജുനായർ എന്തുചെയ്യും....?

മോഹൻ കുഞ്ഞൂഞ്ഞ്, ചെറുപുഴ

= ജാതിയും മതവും പോയാലും അസഹിഷ്ണത തുടരും, ജാതിക്കു പകരം പാർട്ടിചിന്ത വരും.സംസ്കാരമുള്ള മനുഷ്യരുണ്ടായാലെ കാര്യമുള്ളൂ!? റോഡിലെ കുഴി അടയ്ക്കാനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ എന്തു കോപ്രായങ്ങൾ കാണിക്കുകയും വാക്കിൽ സത്യത്തിനും നീതിക്കുംവേണ്ടി ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന ജയസൂര്യ. പക്ഷേ, മറുവശത്ത് കായൽ കൈയേറ്റവും അനധികൃത കെട്ടിടം പണിയും വസ്തു കൈയേറ്റവും... കാശുള്ളവൻ എന്തു ചെറ്റത്തരം കാണിച്ചാലും അതൊക്കെ ഒരു കോമഡി പരിപാടി കാണുന്ന ലാഘവത്തോടെ സമൂഹം കണ്ടുംകേട്ടും മറക്കുന്നു. ഇപ്പോൾ എല്ലാവരുടെയും പ്രതികരണശേഷിയും നശിച്ചിരിക്കുന്നു. ഇതെന്താ ഇങ്ങനെ....?

പി.ടി. കടുത്തുരുത്തി

= കാരുണ്യം, ആദർശം, പ്രകൃതിസ്നേഹം എന്നിങ്ങനെ എങ്ങനേയും പത്തു പുത്തനുണ്ടാക്കി പേരായി കഴിയുന്പോൾ പലർക്കും ഉണ്ടാവുന്ന പൊങ്ങച്ച അസുഖമാണ്!


politicalnaircartoons.blogspot.in


? മനുഷ്യരിൽ ഒരുത്തന് ശക്തിയുണ്ട് ആരോഗ്യമുണ്ട് പക്ഷേ അവനു ബുദ്ധിയില്ലെങ്കിൽ അവന്‍റെ ശക്തികൊണ്ട് എന്തു പ്രയോജനം?

അനീഷ് ഒ.പി, ഏറ്റുമാനൂർ

= അങ്ങനെയുള്ള കാട്ടുപോത്തുകളാണ് ഗുണ്ടാസംഘത്തിൽ ചേരുക. ഇപ്പോൾ പോലീസിലും എടുക്കുമെന്ന് കേൾക്കു ന്നു!? കമലാഹാസന്‍റെ പുതിയപാർട്ടി നിലവിൽവന്നാൽ-അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരേ ജനങ്ങളെ അണിനിരത്തും. ജ·ി-കുടിയാൻ വ്യവസ്ഥിതിക്കു മാറ്റുംവരും. താരാധനയ്ക്കു പകരം നല്ല സ്വഭാവക്കാരനു വോട്ടെന്ന സ്ഥിതി വരും.പാവപ്പെട്ടവനെ ഉന്നതിയിലേക്കു കൊണ്ടുവരും. ജാതിവ്യവസ്ഥിതി മാറ്റും. ന്ധആണ്‍ജാതി, പെണ്‍ജാതി’ മാത്രമാകും. ബാക്കിയുള്ളവയിൽ ചിലതിനെപ്പറ്റി സാറ് പറയൂ, കേൾക്കട്ടെ.

മോഹൻ കുഞ്ഞൂഞ്ഞ്, ചെറുപുഴ

= ഇങ്ങനെയൊക്കയുള്ളൊരു സ്വപ്നലോകം സിനിമ പിടിച്ച് കാണിക്കാനേ ഇങ്ങേരു വിചാരിച്ചാൽ സാധിക്കൂ..? ശൂർപ്പണഖ, പൂതന, മണ്ഡോദരി എന്നീ പുരാണത്തിലെ സ്ത്രീ നാമങ്ങൾ, ഇന്ത്യയിലെ ഒരു സ്ത്രീയും സ്വീകരിക്കാത്തതിന്‍റെ കാരണമെന്താണു തലൈവാ...?

കെ. ബാലകൃഷ്ണൻ കൊളച്ചേരി, കണ്ണൂർ

= അവരുടെ സ്വഭാവമാണ് എല്ലാവരും സ്വീകരിക്കുക പക്ഷേ പേര് സീത, ലക്ഷ്മി, രാധ എന്നൊക്കെ ശേലിന് ഇടുമെന്നു മാത്രം!


politicalnaircartoons.blogspot.in


? കിളികളെ പിടിക്കുന്നതും വേട്ടയാടുന്നതും നിരോധിച്ച നമ്മുടെ രാജ്യത്ത് വയല്‍ക്കിളികളെ പിടിക്കുന്നതും അറസ്റ്റു ചെയ്യുന്നതും കുറ്റകരമല്ലേ?

പി.ആര്‍ ജോസ്, ചൊവ്വൂര്‍.

= സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ വയല്‍ക്കിളികളെ ഇറച്ചിക്കോഴികളായി പ്രഖ്യാപിച്ചാല്‍ മാത്രം മതി, പിന്നെ കൊന്നു തിന്നാം..!

? അധികപ്രസംഗി എന്ന് അധിക്ഷേപിക്കുന്ന മുതിന്നവര്‍ക്ക് ഇതാ ഒരു വാര്‍ത്ത. ഇടതടവില്ലാതെ 81.16 മണിക്കൂര്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തിയ വല്‍സരാജിന്റെ ഗിന്നസ് റെക്കാര്‍ഡ് ഒരു മഹാസംഭവം തന്നെയല്ലേ?

വടക്കേതില്‍ വിനോദ്കുമാര്‍ നറുകര, മലപ്പുറം

= 81 മണിക്കൂര്‍ മോട്ടിവേഷന്‍ നടത്തിയിട്ടും ഒരാളുപോലും നന്നായില്ല എന്നത് മറ്റൊരു റെക്കാര്‍ഡായും കണക്കാക്കാം..


? വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കു പുറമെ കേരളാകോണ്‍ഗ്രസ് മാണി, സിഎംപി പിന്നെ യുഡിഎഫിലുള്ള മറ്റ് അലുകുലുത്ത് പാര്‍ട്ടികളെല്ലാം എല്‍ഡിഎഫില്‍ ചേക്കേറുകയും രണ്ടാമതും പിണറായി ഭരണത്തിലേറുകയും ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്നം കണ്ടാല്‍?

മോഹന്‍കുഞ്ഞൂഞ്ഞ്, ചെറുപുഴ

= ചെന്നിത്തലക്ക് പണി കൊടുക്കുന്നത് ആലോചിച്ചു കിടന്നു മയങ്ങിയപ്പോള്‍ കണ്ട സ്വപ്നമാണത്. അല്ലാതെ അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ മലയാളികള്‍ കൂട്ടത്തോടെ മറുനാട്ടില്‍ ചെന്നു രാപാര്‍ക്കേണ്ടിവരും!


politicalnaircartoons.blogspot.in


? ഒരു വര്‍ഷം മുമ്പ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെ സോമാലിയയോട് ഉപമിച്ച പി.എമ്മിന്റെ വാക്കുകള്‍, മധു സംഭവം, ലോക്കപ്പ് മര്‍ദ്ദനങ്ങളോടെ അറം പറ്റിയില്ലേ നായര്‍ജി?

കുത്താമ്പുള്ളി മോഹന്‍ദാസ്

= ഇനിയിപ്പോ സോമാലിയക്ക് എന്തെങ്കിലും വിഷമമോ, അപമാനമോ ഉണ്ടോന്ന് അന്വേഷിച്ചാല്‍ മതി..!

? കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യമല്ലേ?

ഹുസൈന്‍ പൂക്കാട്ടിരി, മലപ്പുറം

= വേണ്ടാ. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ ഒരുപാടു നേതാക്കളുടെ പണിപോവുന്ന കാര്യമാണ്.

? കേരളത്തില്‍ എവിടെയെങ്കിലും ഒരു ആന ചെരിഞ്ഞാല്‍ വിവിധ മാര്‍ഗ്ഗങ്ങളില്‍ ആ വാര്‍ത്ത ആയിരങ്ങള്‍ അറിയും. എ ന്നാല്‍ ഈ ആനകളുടെ പാപ്പാന്മാര്‍ മരിച്ചാല്‍ അധികം ആരും തന്നെ അറിയാറില്ല. എന്താണിതിനു കാരണം?

റോയി ജോര്‍ജ് കുണ്ടറ

= തലയെടുപ്പ് ആനയ്ക്കു തന്നെ. ആനപ്പുറത്തിരുന്നാലെ പാപ്പനൊരു വിലകിട്ടു. പാപ്പാന്‍ മരിച്ച വിവരമറിയണേലും ആന ചവിട്ടിക്കൊല്ലണം.!


politicalnaircartoons.blogspot.in


? 'ഓരോ വാര്‍ഡിലും മദ്യഷാപ്പ്' എന്ന നിയമം വരുമോ സര്‍?

അനീഷ് പി.പി പുറച്ചേരി.

= ഓരോ വീടുമാണ് ശരിക്കും ലക്ഷ്യം!

? ദളിതര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപാരികളും ബസ് ഓണേഴ്‌സും സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മറ്റ് ഏതു ഹര്‍ത്താലിലും സഹകരിക്കുന്നു.ഇത് എന്തു വിരോധാഭാസമാണ് നായര്‍ജീ?

അസ്‌കര്‍ കളത്തിങ്ങല്‍,ചന്തക്കടവ്, ഫറോക്ക്

= ദളിതരോടുള്ള വിരോധമാണ് ഈ ആഭാസത്തിനു കാരണം!

? നടന്‍ ദിലീപ് ഇരയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനായിരിക്കും ഗുരുവേ...?

ഗോവിന്ദന്‍ എടച്ചോളി,പാനൂര്‍

= ദൃശ്യം കിട്ടാനായിരുന്നു ക്വട്ടേഷന്‍ എന്നാണല്ലോ പറയുന്നത്.


politicalnaircartoons.blogspot.in


? പൊതുജനങ്ങളോടു പോലീസുകാര്‍ തെറിവിളിയും വാഹനപരിശോധനയും മര്‍ദനവും ഒക്കെ നടത്തി വിലസുമ്പോള്‍ ഈ ആഭ്യന്തരവകുപ്പിനെ നന്നാക്കാന്‍ പിണറായിക്കാകുമോ നായര്‍ജീ?

കിലാബുദീന്‍ പോളയത്തോട്, കൊല്ലം.

= ബുദ്ധിമുട്ടാണ്. ആയകാലത്ത് പിണറായിയേയും തല്ലി ചതച്ച പോലീസാണ്. അവര്‍ക്ക് ആ ഹുങ്ക് കാണാതിരിക്കുമോ..!

? പി.സി. ജോര്‍ജ് കീഴാറ്റൂരില്‍ എത്തി വയല്‍ക്കിളികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും നിയമസഭയില്‍ തള്ളിപറയുകയും ചെയ്യുന്ന നിലപാടിനെ താങ്കള്‍ എങ്ങനെ കാണുന്നു ഗുരുവേ...?

ഗോവിന്ദന്‍ എടച്ചോളി,പാനൂര്‍

= എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു സ്വതന്ത്രന്റെ കഷ്ടപ്പാട് ആദ്ദേഹത്തിനെ അറിയൂ. പാവം എങ്ങനെയെങ്കിലും ജീവിച്ചു പോട്ടേ.

? കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ എന്തു മുന്‍കരുതലാണെടുക്കേണ്ടത്?

റോയി ജോര്‍ജ് കുണ്ടറ

= ചെത്തിപ്പൂളി വേഗം അകത്താക്കുക!


? മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയെ പ്രമേയമാക്കി മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ചലച്ചിത്രം 'മോഹന്‍ലാല്‍' പൂര്‍ത്തിയായിരിക്കുന്നു. ദാ, ഇപ്പോള്‍ ഒരു വാര്‍ത്ത കേള്‍ക്കണു: ദിലീപിനോടാരാധന തോന്നുന്ന പ്രമേയം മുന്‍നിര്‍ത്തി ഇതേപോലെ ഒരു ചിത്രം വരണു. എന്താണു താങ്ങളുടെ അഭിപ്രായം?

സി.ജി. ഗിരിജന്‍ ആചാരി, തോന്നല്ലൂര്‍

= സ്വയം പൊക്കി ഊതി വീര്‍പ്പിച്ച ബലൂണുകളായി നടക്കാനാണ് സൂപ്പര്‍ സിനിമാക്കാര്‍ക്കു മോഹം. കൈയിലിരിപ്പ് തിരിച്ചറിയുമ്പോള്‍ പലതിന്റേയും കാറ്റുപോകും.


? ചേട്ടനു വയല്‍ക്കിളികളെയാണോ വെട്ടുക്കിളികളെയാണോ കൂടുതല്‍ ഇഷ്ടം?

= എല്ലാ കിളികളും പ്രകൃതിക്കു വേണ്ടവര്‍ തന്നെ.

? കഴിഞ്ഞദിവസം കിളിമാനൂര്‍ക്കു കൊട്ടാരക്കരകൂടി ബസ്‌യാത്ര പോയപ്പോള്‍ 'വാളകം' എത്തിയപ്പോള്‍ ഞാനൊന്നു ഞെട്ടി എന്താ കാരണമെന്നു പറയാമോ?

= അതു ക്വട്ടേഷന്‍കാരുടെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായതിനാല്‍.

? കാര്‍ട്ടൂണ്‍സ്‌കോപ്പിന് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ എന്തായിരിക്കും പ്രതികരണം?

= ഗുണമാണോ ദോഷമാണോ എന്ന് തോമസ് ഐസക്കിനോട് ചോദിച്ചിട്ട് പറയാം.


politicalnaircartoons.blogspot.in


Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.