നടൻ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ്വിരാജ്. ജയജയജയജയ ഹേ എന്ന ചിത്രം കണ്ടതിന് ശേഷം ബേസിലിനിട്ട് ഒരു അടി കൊടുക്കാൻ തോന്നിയെന്നും എന്നാൽ ബേസിലിന്റെ ആ മുഖം കാണുന്പോൾ അതിന് തോന്നുന്നില്ലെന്നുമാണ് ജ്യോതിക പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു.
ഗുരുവായൂരന്പലനടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് തുറന്നു പറഞ്ഞത്.
ബേസിലിന്റെ റിയൽ ലൈഫ് പേഴ്സാണിലിറ്റിയെക്കുറിച്ച് ഏറ്റവും നല്ല പരാമർശം എന്നോട് പറഞ്ഞത് ജ്യോതികയാണ്. അന്ന് എനിക്ക് ബേസിലിനെ അത്ര നന്നായി പരിചയം ഇല്ലായിരുന്നു. ഞാൻ ഒരിക്കൽ സൂര്യയുടെയും ജ്യോതികയുടെയും മുംബൈയിലെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയി.
ഞാൻ എത്തുന്നതിന്റെ തലേദിവസം ജ്യോതിക ജയജയജയജയ ഹേ എന്ന ചിത്രം കണ്ടിരുന്നു. അപ്പോൾ പടത്തിനെക്കുറിച്ച് ജ്യോതിക പറഞ്ഞു,
എത്ര ബ്രില്ല്യന്റായ പടമാണത്, വളരെ നല്ല പടം, പക്ഷേ ആ ബേസിലിന്റെ കഥാപാത്രം കണ്ടാൽ ഒറ്റ അടി കൊടുക്കാൻ തോന്നും, പക്ഷേ ഇവനായത് കൊണ്ട് നമുക്കൊരു സ്നേഹവും തോന്നും. ബേസിലിന്റെ ഏറ്റവും വലിയ സന്പാദ്യവും അതുതന്നെയാണ്. പൃഥ്വിരാജ് പറഞ്ഞു.
ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയജയജയജയ ഹേ. ചിത്രത്തിൽ ദർശന അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭർത്താവായിട്ടാണ് ബേസിൽ എത്തിയത്.
ഈ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരന്പലനടയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.