രാധിക തിരിച്ചുവരുന്നു
Monday, October 16, 2017 2:23 AM IST
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രാധിക തിരിച്ചുവരവിനൊരുങ്ങുന്നു. ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്യുന്ന "ഓൾ' എന്ന സിനിമയിലൂടെയാണു രാധികയുടെ തിരിച്ചുവരവ്.
ഓളിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരിക്കും രാധിക അവതരിപ്പിക്കുന്നത്. സിനിമയിൽ ഷെയ്ൻ നിഗമാണു നായകനാവുന്നത്. ബാലതാരമായി ശ്രദ്ധനേടിയ എസ്തേർ അനിൽ ആണ് നായിക.