ഓട്ടോറിക്ഷയുമായി സുജിത് വാസുദേവ്
Wednesday, January 3, 2018 3:02 PM IST
ജയിംസ് ആൻഡ് ആലീസിനു ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു.ഓട്ടോറിക്ഷയെന്നാണ് ചിത്രത്തിന്റെ പേര്. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുക. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.ഗൾഫ് മലയാളിയായ മോഹൻദാസാണ് ചിത്രം നിർമിക്കുന്നത്. സുജിത് വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.