കുസാറ്റ് ക്യാറ്റ് 2024: ഓണ്‍ലൈന്‍ രജിസ്ട്രേഷൻ 15 വരെ
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യുടെ 202425 അധ്യയനവര്‍ഷത്തേക്കുള്ള വിവിധ അക്കാഡമിക് പ്രോഗ്രാമുകളിലേക്കുള്ള (ബിരുദ, ബിരുദാനന്തരം) പ്രവേശനത്തിനായി ക്യാറ്റ് (CAT) 2024 ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി ഈ മാസം 15 ആണ്.
എംബിഎ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഏപ്രില്‍ 30 വരെയും എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകൾക്കായി മേയ് 31 വരെയും രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: admissions.cusat.ac.in, ഫോണ്‍: 04842577100.