University News
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്‌ടമായ 2019 പ്രവേശനം എസ്ഡിഇ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എംഎ / എംഎസ്‌സി / എംകോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്) എംഎസ്‌സി ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എംഎസ്‌സി സൈക്കോളജി, എംഎ സോഷ്യോളജി നവംബർ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും. പരീക്ഷ ഏപ്രിൽ ഒന്നിന് തുടങ്ങും.

പരീക്ഷ

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് (2017 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 15ന് തുടങ്ങും.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി നവംബർ 2023 (2021 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നവംബർ 2022 (2020 പ്രവേശം മാത്രം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളായ (സിബിസിഎസ്എസ് 2020 പ്രവേശനം മാത്രം) എംഎസ്‌സി ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എംഎസ്‌സി സൈക്കോളജി, എംഎ സോഷ്യോളജി ആറാം സെമസ്റ്റർ ഏപ്രിൽ 2023, ഒന്നാം സെമസ്റ്റർ നവംബർ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ പുനർമൂല്യനിർണയത്തിന് 29 വരെയും ഒന്നാം സെമസ്റ്ററിന് 31 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎസ്എസ്) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (സിസിഎസ്എസ്) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എംഎ അറബിക് നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News