പുനഃപ്രവേശന അപേക്ഷ
കാലിക്കട്ട് സർവകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 2020 ൽ ബിഎ അഫ്സൽഉൽഉലമ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം ആൻഡ് ബിബിഎ (സിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സിഡിഒഇ (മുൻ എസ്ഡിഇ) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (സിബിസിഎസ്എസ്2023) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500 രൂപ അധിക പിഴയോടെ ഏപ്രിൽ ഒൻപത് വരെയും അപേക്ഷിക്കാം. ഫോൺ: 0494 2400288, 0494 2407356.
പരീക്ഷ
എസ്ഡിഇ ആറാം സെമസ്റ്റർ ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം
എസ്ഡിഇ ഒന്നാം സെമസ്റ്റർ ജൂലൈ 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലൈ 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംകോം നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
യൂണിഫോം സേനകളിലേക്ക് കായിക പരിശീലനം
കാലിക്കട്ട് സർവകലാശാലയിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കേന്ദ്രസംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ബാച്ചിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരാണ് നേതൃത്വം നൽകുന്നത്.
മൂല്യനിർണയ ക്യാമ്പ്
ബാർകോഡ് സമ്പ്രദായത്തിലുള്ള ഒന്നാം സെമസ്റ്റർ വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം നവംബർ 2023 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 15, 30, മെയ് നാല്, ആറ് തീയതികളിൽ നടക്കും. അധ്യാപകർക്ക് ഏപ്രിൽ 15ന് വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ 30നും (ബികോം) മെയ് നാലിനും ആറിനുമായി (ബിഎ) തിരിച്ചേൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.