ഫീസിളവിന് അർഹരായവർ രേഖകൾ സമർപ്പിക്കണം
മലപ്പുറം: പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയ അർഹമായ തുക കൈപ്പറ്റുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടും രേഖകൾ ഹാജരാകാത്ത ഫീസിളവിനു അർഹരായ കാലിക്കട്ട് സർവകലാശാലാ സിഡിഒഇയിലെ (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) എസ്സി, എസ്ടി, ഒഇസി വിഭാഗത്തിൽപ്പെട്ട യുജി, പിജി വിദ്യാർഥികൾ പ്രസ്തുത രേഖകൾ ഏപ്രിൽ 20ന് മുമ്പായി സിഡിഒഇയിൽ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക ഗ്രാൻഡ് അനുവദിച്ച വകുപ്പിലേക്ക് ഇനിയൊരറിയിപ്പ് കൂടാതെ തിരിച്ചടയ്ക്കുന്നതാണ്. ഫീസിളവിന് അർഹരായ വിദ്യാർഥികളുടെ പട്ടികയും വിശദ വിവരങ്ങളും വിദൂര വിഭാഗം വെബ്സൈറ്റിൽ.
മധ്യവേനൽ അവധി
മലപ്പുറം: കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകൾ, പഠനവകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ മധ്യവേനലവധി 28 മുതൽ ജൂൺ രണ്ട് വരെ ആയിരിക്കും.
ഗ്രേഡ് കാർഡ് വിതരണം
മലപ്പുറം: അഞ്ചാം സെമസ്റ്റർ ബിആർക് (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ അതത് കോളജുകളിൽ നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
പരീക്ഷാ അപേക്ഷ
മലപ്പുറം: ഒന്ന്, മൂന്ന് സെമസ്റ്റർ എംസിഎ (2019 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒൻപത് വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
ഹാൾടിക്കറ്റ്
മലപ്പുറം: ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബിഎ / ബിഎ അഫ്സൽഉൽഉലമ / ബിഎ മൾട്ടീമീഡിയ / ബിഎസ്സി ഏപ്രിൽ 2024 / 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മലപ്പുറം: എസ്ഡിഇ മൂന്നാം സെമസ്റ്റർ എംകോം നവംബർ 2023 (2021 ആൻഡ് 2022 പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും നവംബർ 2022 (2019 ആൻഡ് 2020 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ആറുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബിവോക് ഇസ്ലാമിക് ഫിനാൻസ് (2022 പ്രവേശനം) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ആറുവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഹോണേഴ്സ്) (2020 പ്രവേശനം) ഒക്ടോബർ 2022 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.
ക്വട്ടേഷൻ ക്ഷണിച്ചു
മലപ്പുറം: സർവകലാശാലാ ക്യാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റർ ഒരു വർഷത്തേക്ക് നടത്തുവാനുള്ള അവകാശത്തിന് നിശ്ചിത ഫോറത്തിൽ മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോറം സർവകലാശാലാ ഭരണവിഭാഗത്തിലെ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്ന് 25 മുതൽ ഓഫീസ് പ്രവർത്തന സമയങ്ങളിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.