University News
പുനഃപരീക്ഷ
അഫിലിയേറ്റഡ് കോളജുകളില്‍ ജനുവരി 29ന് നടന്ന നാലാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റ് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ (പേപ്പര്‍ A13 ഓന്‍ട്രിപ്രൂണര്‍ഷിപ്പ് ഡെവലപ്‌മെന്‍റ്) റദ്ദാക്കി. പുനഃപരീക്ഷ 16ന് നടക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി (സിബിസിഎസ്എസ്) നവംബര്‍ 2022, 2023 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക് (2017, 2018 പ്രവേശനം) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ഏപ്രില്‍ 12 വരെ നീട്ടി. പരീക്ഷാ കേന്ദ്രം: സര്‍വകലാശാലാ ടാഗോര്‍ നികേതന്‍. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എല്ലാ അവസരങ്ങളും നഷ്ടമായ വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ പിജി (സിബിസിഎസ്എസ്) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്സൽഉല്‍ഉലമ, ബിഎസ്‌സി മാത്തമാറ്റിക്‌സ്സിബിസിഎസ്എസ്, സിയുസിബിസിഎസ്എസ് യുജി (റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ്) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാലിക്കട്ട് സര്‍വകലാശാലാ സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പാര്‍ട്ട് ടൈം ഡയറ്റീഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ആൻഡ് വെയിറ്റ് മാനേജ്‌മെന്‍റ്, കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കാണ് നിയമനം.
അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം 15നകം പ്രിന്‍സിപ്പല്‍, സെന്‍റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കട്ട് സര്‍വകാശാല, മലപ്പുറം 673635 എന്ന വിലാസത്തില്‍ അയക്കണം.
അതത് വിഷയത്തില്‍ പിജിയും നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9847206592.
More News