University News
സുവോളജി ജൂണിയർ റിസർച്ച് ഫെലോ: അപേക്ഷ ക്ഷണിച്ചു
സുവോളജി പഠനവകുപ്പിൽ ഡിബിറ്റി സഹായത്തോടെയുള്ള ഗവേഷണ പ്രൊജക്റ്റിലേക്ക് താൽക്കാലിക അടിസ്‌ഥാനത്തിൽ ജൂണിയർ റിസർച്ച് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഡോ. പുഷ്പലത, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ടുമെന്റ് ഓഫ് സോഷ്യോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്്, കാലിക്കട്ട് യൂണിവേഴ്സിറ്റി. പിഒ, 673 635 എന്ന വിലാസത്തിൽ ഒക്ടോബർ ഏഴിനകം ലഭിക്കണം. യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങൾക്കും സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495927507.

<ആ>എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം അപേക്ഷ ക്ഷണിച്ചു

എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സർവകലാശാലാ ഫണ്ടിലേക്ക് 500 രൂപ (എസ്സി/എസ്ടി 250 രൂപ) ഇ പെയ്മെന്റായി അടച്ച് www.cuonline.ac.in എന്ന സൈറ്റിൽ എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി അഡ്മിഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ ചലാൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. പ്രിന്റൗട്ട് ഒക്ടോബർ 16 നകം ദി കോർഡിനേറ്റർ, ഡിപ്പാർട്ടുമെന്റ് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്്, കാലിക്കട്ട്് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0494 2407016, 2407017.

<ആ>പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ തമിഴ് പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ആറ് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2015 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (09 സ്കീം) റഗുലർ, പാർട്ട് ടൈം സപ്ലിമെന്ററി (കെമിക്കൽ എഞ്ചിനീയറിംഗ് ഒഴികെ)/ബിആർക് (04 സ്കീം) സപ്ലിമെന്ററി/ബിആർക് (2012 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പ്രിന്റൗട്ട് 24 നകം ലഭിക്കണം.

2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് സയൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഏഴ് വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മാനേജ്മെന്റ് വൈദഗ്ധ്യ ശിൽപശാല ആരംഭിച്ചു

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ ജോയിന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ എന്നീ തസ്തികകളിലുള്ള ഉദ്യോഗസ്‌ഥർക്കായി സംഘടിപ്പിച്ച മാനേജ്മെന്റ് വൈദഗ്ധ്യ ശിൽപശാല പ്രോ വൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. സിൻഡിക്കറ്റ് അംഗങ്ങളായ കെ. വിശ്വനാഥ്, കെ.കെ. ഹനീഫ, ഫിനാൻസ് ഓഫീസർ കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു.
More News