University News
ഒന്നാംവർഷ എംഎഎസ്എൽപി പരീക്ഷാഫലം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 ഓഗസ്റ്റിൽ നടത്തിയ ഒന്നാംവർഷ എംഎഎസ്എൽപി റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം, സെപ്റ്റംബറിൽ നടത്തിയ മൂന്നാംവർഷ എംഎസ്്സി മെഡിക്കൽ ഫിസിയോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് സഹിതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 21നകം അപേക്ഷിക്കേണ്ടതാണ്.

ബിഫാം ഡിഗ്രി റീടോട്ടലിംഗ് ഫലം

2016 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന മൂന്നാംവർഷ ബിഫാം ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2010 *2012) പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

ഫാം ഡി ഡിഗ്രി പരീക്ഷാ റീടോട്ടലിംഗ് ഫലം

ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ഫാംഡി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം, രണ്ടാം വർഷ ഫാംഡി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.

മൂന്നാംവർഷ ബിഫാം ഡിഗ്രി പരീക്ഷാ അപേക്ഷ

2017 ജനുവരി 19 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 * 2012 സ്്കീം) പരീക്ഷയ്ക്കു ഡിസംബർ 26 മുതൽ ജനുവരി മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിനു 100/ രൂപ ഫൈനോടുകൂടി ജനുവരി അഞ്ചുവരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി ആറുവരെയും ഓൺലൈൻ രജിസ്ട്രേഷനു അവസരമുണ്ട്.

എംഡിഎസ് പാർട്ട് –ക സപ്ലിമെന്ററി പരീക്ഷാതീയതി

2017 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന എംഡിഎസ് പാർട്ട്–1 സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാംവർഷ ബിഎസ്സി ഒപ്ടോമെട്രി പ്രാക്ടിക്കൽ പരീക്ഷാതീയതി

2017 ജനുവരി മൂന്നിനു ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്സി ഒപ്ടോമെട്രി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷാതീയതി

ഡിസംബർ 15 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി റഗുലർ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News