University News
വിദൂര പഠനം: യുജിസിസംഘം സർവകലാശാല സന്ദർശിക്കും
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ യുജിസി അംഗീകാരം പുനസ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയിലെ വിദഗ്ധ സംഘം ജനുവരി 13, 14 തിയതികളിൽ സർവകലാശാല സന്ദർശിക്കും.

ഇന്റർവ്യൂ

ഡിപാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷനിലെ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ നാഷനൽ മിഷൻ ഓൺ ടീച്ചേഴ്സ് ആൻഡ് ടീച്ചിംഗ് പ്രോജക്റ്റിന്റെ ’ഭാഗമായി കരാറടിസ്‌ഥാനത്തിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷിച്ചവർക്കുള്ള ഇന്റർവ്യൂ 29–ന് രാവിലെ ഒമ്പതിന് ഭരണകാര്യാലയത്തിൽവച്ച് നടത്തും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407106.

പരീക്ഷ

രണ്ടാം സെമസ്റ്റർ ബിവോക് (2015 പ്രവേശനം) ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി റഗുലർ പരീക്ഷ ജനുവരി ആറിനു തുടങ്ങും.

റഗുലർ/വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ്, ബിടിടിഎം, ബിഎ ഉർദു ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ ഉർദു വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് മൾട്ടിലിംഗ്വൽ ഡിറ്റിപി, ബിഎ ഇസ്ലാമിക് സ്റ്റഡീസ്, ബിഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ അറബിക് ആൻഡ് ഹിസ്റ്ററി, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎ മാസ്കമ്യൂണിക്കേഷൻ ആൻഡ്് ജേണലിസം, ബിഎ വോക്കൽ/ ബിഎ വീണ/ ബിഎ വയലിൻ/ബിഎ മൃദംഗം, ബിടിഎഫ്പി റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (സിയുസിബിസിഎസ്എസ്) 2014–15 പ്രവേശനം പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

പരീക്ഷാഫലം

2015 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്ഡബ്ല്യൂ (സിയുസിബിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
More News