University News
ബിബിഎ, ബികോം പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ യുജി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2016) പരീക്ഷയ്ക്ക് കോഴിക്കോട് ഫാറൂഖ് കോളജ് കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച ബിബിഎ വിദ്യാർഥികൾ അതേ ഹാൾടിക്കറ്റുമായി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ഹാജരാകണം. മുട്ടിൽ ഡബ്ല്യൂഎംഒ കോളജ് കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ച ബികോം വിദ്യാർഥികൾ അതേ ഹാൾടിക്കറ്റുമായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ പരീക്ഷക്ക് ഹാജരാകണം. പരീക്ഷ ജനുവരി മൂന്നിന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ഡിഗ്രി ഹാൾടിക്കറ്റ്

താഴെ കൊടുത്ത രണ്ടാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്: ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ്, ബിടിടിഎം, ബിഎ ഉറുദു ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ ഉറുദു വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് മൾട്ടി ലിംഗ്വൽ ഡിടിപി, ബിഎ ഇസ്ലാമിക് സ്റ്റഡീസ്, ബിഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബിഎ അറബിക് ആൻഡ്് ഹിസ്റ്ററി, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബിഎ വോകൽ/വീണ/വയലിൻ/മൃദംഗം, ബിടിഎഫ്പി.

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016 ബിഎ അറബിക് കോർ കോഴ്സായി (സിയുസിബിസിഎസ്എസ്) എടുത്തിട്ടുള്ള റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ജനുവരി നാലിന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ പിജി പരീക്ഷ

പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് എംബിഎ പരീക്ഷ ജനുവരി 18–നും, എംഎ/എംഎസ്സി/എംകോം/എംസിജെ/എംഎൽഐഎസ്സി/എംടിഎ പരീക്ഷ ജനുവരി 23–നും ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎൽഐഎസ്സി/എംസിജെ/എംജെടി/എംടിടിഎം/എംബിഇ (സിയുസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 27ന് ആരംഭിക്കും.

പരീക്ഷാഫലം

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കളിനറി സയൻസ് ’ഒ’ സീരീസ് (2014 ബാച്ച്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്ന്, രണ്ട് സെമസ്റ്റർ (2014 ബാച്ച്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷ ജനുവരി 13 വരെ സ്വീകരിക്കും.
More News