University News
സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2017 ജനുവരി 24 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിഫാം ഡിഗ്രി (2010 * 2012 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി മൂന്നുമുതൽ 10 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 12 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

എംഎസ്എൽപി സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

ഫെബ്രുവരി രണ്ടുമുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി ഒമ്പതുമുതൽ 16 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 18 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 21 വരെയും ഓൺലൈൻ രജിസ്ട്രേഷനു അവസരമുണ്ട്.

മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പരീക്ഷാ അപേക്ഷ

ഫെബ്രുവരി 13 മുതൽ ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് – പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി 19 മുതൽ 27 വരെയുള്ള തീയതികളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 30 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ഒന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

പ്രാക്ടിക്കൽ പരീക്ഷാ തീയതി

ഡിസംബർ 30 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബിഎസ്്സി ഒപ്ടോമെട്രി റഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News