University News
അധ്യാപക പരിശീന കേന്ദ്രത്തിൽ ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് ഡയറക്ടർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴിനകം ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ.

<ആ>അഫ്സൽ–ഉൽ–ഉലമ പ്രിലിമിനറി പരീക്ഷാഫലം

2016 മേയിൽ നടത്തിയ ഒന്നാം വർഷ അഫ്സൽ–ഉൽ–ഉലമ പ്രിലിമിനറി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

<ആ>പ്രിന്റിംഗ് ടെക്നോളജി കോണ്ടാക്ട് ക്ലാസ് ഇന്ന്

വിദൂരവിദ്യാഭ്യാസം ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി (2014–15 പ്രവേശനം) കോണ്ടാക്ട് ക്ലാസ് പ്രിന്റിംഗ് ടെക്നോളജി കേന്ദ്രത്തിൽ ഇന്നു രാവിലെ പത്ത് മുതൽ നടക്കും.
More News