University News
ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ 16 മുതൽ 25 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി 28 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ഒന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ബിഎസ്വിടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

ഫെബ്രുവരി രണ്ടുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2014 സ്കീം) പരീക്ഷ, മൂന്നാംവർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി (2011 സ്കീം) പരീക്ഷ എന്നിവയ്ക്കു ജനുവരി അഞ്ചുമുതൽ 11 വരെയുള്ള തീയതികളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 16 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

എംഎസ്സി മെഡിക്കൽ ഫിസിയോളജി പരീക്ഷാ അപേക്ഷ

ഫെബ്രുവരി മൂന്നു മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി നാലുമുതൽ 11 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 16 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

എംഫാം ഡിഗ്രി തിയറി പരീക്ഷാ തീയതി

ഫെബ്രവുരി ആറുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഫാംഡി ഡിഗ്രി തിയറി പരീക്ഷാ തീയതി

ഫെബ്രുവരി ഒന്നുമുതൽ ആംരഭിക്കുന്ന മൂന്നാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News