University News
അപേക്ഷ ക്ഷണിച്ചു
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കുന്ന പ്രവൃത്തികൾക്ക് കരാറടിസ്ഥാനത്തിൽ ഓവർസിയറെ (സിവിൽ) നിയമിക്കുന്നതിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 25. വിവരങ്ങൾ വെബ്സൈറ്റിൽ.


സോണൽ മത്സരങ്ങൾക്ക് നാളെ വരെ അപേക്ഷിക്കാം

201617 വർഷത്തെ സോണൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ താത്പര്യമുള്ള കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ കോളജുകൾ അപേക്ഷ 18നകം സർവകലാശാലാ വിദ്യാർത്ഥിക്ഷേമ വിഭാഗം ഓഫീസിൽ എത്തിക്കണം.


എംഫിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2017 അധ്യയന വർഷത്തെ എംഫിൽ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് മൂന്ന്. ഫീ: ജനറൽ 300 രൂപ, എ‌സ്‌സി/എസ്ടി 135 രൂപ. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, ഇചലാൻ എന്നിവ സഹിതം ബന്ധപ്പെട്ട പഠനവകുപ്പുകളിൽ ലഭിക്കേണ്ട അവസാന തിയതി മാർച്ച് എട്ട്. പ്രവേശന പരീക്ഷ മാർച്ച് 15ന് നടത്തി മാർച്ച് 22ന് ഫലം പ്രസിദ്ധീകരിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാഭവൻ സ്റ്റുഡന്‍റ്സ് അദാലത്ത്

പരീക്ഷകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഹരിക്കപ്പെടാതെ അവശേഷിക്കുന്ന അപേക്ഷകളും പരാതികളും നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ ത്വരിതപ്പെടുത്തുന്നതിനുമായി അദാലത്ത് സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ പത്ത് മുതൽ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന അദാലത്തിൽ വൈസ് ചാൻസലർ, പ്രോവൈസ് ചാൻസലർ, സിൻഡിക്കറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ കണ്‍ട്രോളർ, പരീക്ഷാവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പരാതികൾ മാർച്ച് മൂന്നിനകം പരീക്ഷാ കണ്‍ട്രോളർക്ക് ലഭിക്കണം.


പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റർ ബിഎ /ബിഎസ്‌സി /ബിഎസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍ /ബികോം/ ബികോം ഓണേഴ്സ്/ ബിബിഎ/ ബിഎംഎംസി/ ബിസിഎ /ബിഎസ്ഡബ്ല്യൂ/ ബിടിഎ/ ബിടിഎച്ച്എം/ ബിവിസി/ ബിഎച്ച്എ/ ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴകൂടാതെ 20 മുതൽ മാർച്ച് രണ്ട് വരെയും 150 രൂപ പിഴയോടെ മാർച്ച് ഏഴ് വരെയും ആയിരം രൂപ സൂപ്പർ ഫൈനോടെ പരീക്ഷയ്ക്ക് 15 ദിവസം മുന്പ് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം.

പരീക്ഷാഫലം

2016 ജൂണ്‍ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ ഹിന്ദി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

എംകോം പുനർമൂല്യനിർണയ ഫലം

തൃശൂർ സെന്‍റ് തോമസ് കോളജ്, തൃശൂർ ശ്രീ കേരളവർമ്മ കോളജ്, മലപ്പുറം ഗവ. കോളജ് എന്നീ കേന്ദ്രങ്ങളിലെ വിദൂരവിദ്യാഭ്യാസം എംകോം മൂന്ന്, നാല് സെമസ്റ്റർ ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
More News