University News
സായി ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ നാളെ സർവകലാശാല സന്ദർശിക്കും
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ സഞ്ജീവ് ഭരൻവാൾ നാളെ കാലിക്കട്ട് സർവകലാശാലയിൽ എത്തും. വൈസ് ചാൻസലർ, കായിക വിഭാഗം ഡയറക്ടർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തും. സർവകലാശാലാ സ്റ്റേഡിയവും അനുബന്ധ സംവിധാനങ്ങളും അദ്ദേഹം സന്ദർശിക്കും.

ദേശീയ സെമിനാർ നാളെ മുതൽ

മാധ്യമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലാ മാധ്യമ പഠനവിഭാഗം യുജിസി സഹായത്തോടെനാളെയും മറ്റന്നാളും ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ നാളെ രാവിലെ പത്തിന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യൻ പോൾ ആണ് മുഖ്യ പ്രഭാഷകൻ. ഓപ്പണ്‍ മാഗസിൻ സീനിയർ അസിസ്റ്റന്‍റ് എഡിറ്റർ കെ.കെ. ഷാഹിന പ്രസംഗിക്കും. പഠനവകുപ്പ് മേധാവി ഡോ.എൻ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. വിവിധ സർവകലാശാലകളിലെ 25 ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ബഹുസംസ്കാര മാധ്യമ ശിൽപശാല

മലപ്പുറം പ്രസ്ക്ലബും കാലിക്കട്ട് സർവകലാശാല അറബി പഠനവിഭാഗവും സംയുക്തമായി യുജിസിയുടെ സഹകരണത്തോടെ മലപ്പുറത്തെ പത്രപ്രവർത്തകർക്കായി ബഹുസംസ്കാര മാധ്യമം: അറബി പദാവലിയും മാധ്യമപ്രവർത്തകരും എന്ന വിഷയത്തിൽ രണ്ടിന് ശിൽപശാല സംഘടിക്കുന്നു. മലപ്പുറം പ്രസ്ക്ലബിൽ രാവിലെ പത്തിന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. മലയാള സർവകലാശാല മീഡിയ ഫാക്കൽട്ടി ഡോ. ലാൽമോഹൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. എ.ബി. മൊയ്തീൻകുട്ടി, അബ്ദുൽ ലത്തീഫ് നഹ, പ്രസ്ക്ലബ് പ്രസിഡന്‍റ് ആർ. സാംബൻ, ജനറർ സെക്രട്ടറി സുരേഷ് എടപ്പാൾ, എൻ.പി. സലാഹുദ്ദീൻ എന്നിവർ പങ്കെടുക്കും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9895327511.

ബിഫാം സപ്ലിമെന്‍ററി പരീക്ഷാ കേന്ദ്രം

രണ്ടാം വർഷ ബിഫാം സപ്ലിമെന്‍ററി പരീക്ഷ ആറിന് ആരംഭിക്കും. താഴെ കൊടുത്ത കോളജുകളിൽ അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പെരിന്തൽമണ്ണ അൽഷിഫ കോളജ് ഓഫ് ഫാർമസി, പുളിക്കൽ ജാമിയ സലഫിയ ഫാർമസി കോളജ്, പാലക്കാട് ഗ്രേസ് കോളജ് (പെരിന്തൽമണ്ണ അൽഷിഫ കോളജ് ഓഫ് ഫാർമസി), കോഴിക്കോട് മേരിക്കുന്ന് ജെഡിടി ഇസ്ലാം, കോഴിക്കോട് മെഡിക്കൽ കോളജ്, മണാശേരി നാഷണൽ കോളജ് ഓഫ് ഫാർമസി (കോഴിക്കോട് മേരിക്കുന്ന് ജെഡിടി ഇസ്ലാം).

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 13 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
More News