University News
സിയുഐഇടി ഇൻസ്ട്രക്‌ടർ
എൻജിനിയറിംഗ് കോളജിലേക്ക് (സിയുഐഇടി) കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്‌ടർ (മെക്കാനിക്കൽ), പ്രഫഷണൽ അസിസ്റ്റന്‍റ് (ലൈബ്രറി) തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആറിന് രാവിലെ പത്തിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 0494 2407106.

നാലാം സെമസ്റ്റർ ബിഎ/ബിഎസ‌്സി സ്പോട്ട് പെയ്മെന്‍റ് ക്യാന്പ്

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ബിഎസ്‌സി (സിയുസിബിസിഎസ്എസ്, ഏപ്രിൽ 2016) പരീക്ഷയുടെ മൂല്യനിർണയ സ്പോട്ട് പെയ്മെന്‍റ് ക്യാന്പ് ആറിന് സർവകലാശാലാ അക്കാദമിക് സ്റ്റാഫ് കോളജിൽ നടക്കും. എല്ലാ ചീഫ് എക്സാമിനർമാരും മാർക്ക് ഷീറ്റുകളും ബില്ലുകളും സഹിതം ഉച്ചയ്ക്ക് ഒന്നിനകം ക്യാന്പിൽ എത്തണം.

രണ്ടാം വർഷ അഫ്സൽഉൽഉലമ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

എട്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താഴെ കാണുന്ന കോളജുകൾ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കൊടുത്ത കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം.

മന്പാട് എംഇഎസ്. കോളജ് (എടവണ്ണ ജാമിഅ നദ്വിയ ആർട്സ് സയൻസ് കോളജ്), മണ്ണാർക്കാട് എംഇഎസ് (ഒറ്റപ്പാലം മർക്കസ് ഓറിയന്‍റൽ അറബിക് കോളേജ്), കോഴിക്കോട് ഗവണ്‍മെന്‍റ് ആർട്സ് ആന്‍റ് സയൻസ് കോളേജ് (ഫറോക്ക് റൗലത്തുൽ ഉലൂം അറബിക് കോളജ്), പട്ടാന്പി എസ്.എൻ.ജി.എസ് കോളേജ് (കരിങ്ങനാട് സലഫിയ അറബിക് കോളേജ്), മൊകേരി ഗവണ്‍മെന്‍റ് കോളേജ് (പേരാന്പ്ര സികെജി ഗവണ്‍മെന്‍റ് കോളജ്), കൊച്ചി ഡിയുവിഎച്ച്എസ്എസ് (പുതുക്കാട് പ്രജ്യോതി നികേതൻ).

തിരൂരങ്ങാടി പിഎസ്എംഒ കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച 148 വരെ രജിസ്റ്റർ നന്പറുള്ളവർ തിരൂരങ്ങാടി കഐംഎംഎംഒ കോളജിലാണ് പരീക്ഷ എഴുതേണ്ടത്. കടമേരി റഹ്‌മാനിയ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച എല്ലാ പ്രൈവറ്റ് വിദ്യാർഥികളും മടപ്പള്ളി ഗവണ്‍മെന്‍റ് കോളജിൽ പരീക്ഷ എഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2010 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് പിഴകൂടാതെ എട്ട് വരെയും 150 രൂപ പിഴയോടെ പത്ത് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം.

പരീക്ഷാഫലങ്ങൾ

2016 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ മലയാളം പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ അറബിക് (സിയുസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണയത്തിന് 15 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ബാച്ച്ലർ ഓഫ് ലോ (ഓണേഴ്സ്) പരീക്ഷാഫലം (ഏപ്രിൽ 2016) വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് 15 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. 2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫാഷൻ ടെക്സ്റ്റൈൽ ഡിസൈനിംഗ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 14 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

ബിവോക് ഓട്ടോമൊബൈൽ പ്രാക്‌ടിക്കൽ പരീക്ഷ

ബിവോക് ഓട്ടോമൊബൈൽ (ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്) പ്രാക്‌ടിക്കൽ പരീക്ഷ ഇന്ന് ആരംഭിക്കും.
More News