University News
ബിഎഡ് ഒന്നാം സെമസ്റ്റർ മൂല്യനിർണയ ക്യാന്പ് 20 മുതൽ
കാലിക്കട്ട് സർവകലാശാല ബിഎഡ് ഒന്നാം സെമസ്റ്റർ ഡിസംബർ 2016 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 20 മുതൽ കോഴിക്കോട് ജിസിടിഇ, ഒറ്റപ്പാലം എൻഎസ്എസ്, ഫാറൂഖ് ട്രെയിനിംഗ് കോളജ്, തൃശൂർ ഐഎഎസ്ഇ എന്നിവിടങ്ങളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച അധ്യാപകർ പങ്കെടുക്കണം.

എസ്ഡിഇയുജി ആറാം സെമസ്റ്റർ പ്രോജക്ട്

കാലിക്കട്ട് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2014ൽ പ്രവേശനം നേടിയ ബിരുദ വിദ്യാർഥികളുടെ ആറാം സെമസ്റ്ററിലെ പ്രോജക്ട് പിഴകൂടാതെ സമർപ്പിക്കേണ്ട അവസാന തിയതി 20. 21 മുതൽ 31 വരെ 250 രൂപ ചലാൻ സഹിതം സമർപ്പിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.

ബിടെക് എട്ടാം സെമസ്റ്റർ പരീക്ഷ

കാലിക്കട്ട് സർവകലാശാല എട്ടാം സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബിടെക് (2009 സ്കീം) റഗുലർ പരീക്ഷയുടെ എപിസി സമർപ്പിക്കുന്നതിനുള്ള തിയതി ഏപ്രിൽ അഞ്ച് വരെ നീട്ടി.

പരീക്ഷ

കാലിക്കട്ട് സർവകലശാല ഒന്നാം സെമസ്റ്റർ എംഎസ്‌സി റേഡിയേഷൻ ഫിസിക്സ് റഗുലർ/സപ്ലിമെന്‍ററി പരീക്ഷ 29ന് രാവിലെ 9.30ന് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ആരംഭിക്കും.

പരീക്ഷാ അപേക്ഷ

കാലിക്കട്ട് സർവകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പി
റ്റാലിറ്റി മാനേജ്മെന്‍റ് (2015 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് 20 മുതൽ 29 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

പരീക്ഷാഫലം

കാലിക്കട്ട് സർവകലാശാല വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽഉൽഉലമ, ബിഎസ് സി, ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് നവംബർ 2015 പരീക്ഷാഫലം വെബ്സൈറ്റിൽ.

കാലിക്കട്ട് സർവകലാശാല 2016 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിപിഎഡ് (ദ്വിവൽസരം) റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 29 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

കാലിക്കട്ട് സർവകലാശാല 2016 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംപിഎഡ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

കാലിക്കട്ട് സർവകലാശാല ബിഐഡി ആറാം സെമസ്റ്റർ (2013 പ്രവേശനം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് 21 മുതൽ 31 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. പ്രിന്‍റൗട്ട് ചലാൻ സഹിതം ഏപ്രിൽ ഏഴിനകം ലഭിക്കണം.
More News