University News
ബി​എ​ച്ച്എം, ബി​പി​എ​ഡ്: 15 വ​രെ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (നാ​ല് വ​ർ​ഷം, യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യം), ബി​പി​എ​ഡ് (ര​ണ്ട് വ​ർ​ഷം, യോ​ഗ്യ​ത: അം​ഗീ​കൃ​ത ബി​രു​ദം) എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള കോ​ഴ്സു​ക​ൾ​ക്ക് മേ​യ് 15 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന വ​ർ​ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: www.cuonline.ac.in.. ഫോ​ണ്‍: 0494 2407016, 2407017.

പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള പി​ജി കോ​ഴ്സു​ക​ൾ​ക്ക് 15 വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക‌​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ൾ, സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലെ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി, എം​എ​സ്ഡ​ബ്ല്യൂ, എം​സി​ജെ, എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, എം​പി​എ​ഡ്, എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ ഫോ​ക്‌​ലോ​ർ, എം​എ​സ് സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി, എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി, എം​എ​സ് സി ​സൈ​ക്കോ​ള​ജി, എം​എ​സ് സി ​അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ൻ​സ്, എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള പി​ജി കോ​ഴ്സു​ക​ൾ​ക്ക് 15 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഹ​രി​ജ​ൻ വെ​ൽ​ഫ​യ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ നി​ന്ന് ല​ഭി​ക്കേ​ണ്ട ഫീ ​കു​ടി​ശി​ക വ​രു​ത്തി​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407016, 2407017.

അ​ന്യ​സം​സ്ഥാ​ന/​വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യു​എ​ഇ, കു​വൈ​റ്റ്, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, മും​ബൈ, ചെ​ന്നൈ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 2017ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പ​ത്ത് വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ ച​ലാ​ൻ സ​ഹി​തം 15ന​കം ല​ഭി​ക്ക​ണം.

ബേ​സി​ക് സ​യ​ൻ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്കാ​യി ജൂ​ണ്‍ 14 മു​ത​ൽ ജൂ​ലൈ നാ​ല് വ​രെ ബേ​സി​ക് സ​യ​ൻ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സ് ന​ട​ത്തും. അ​ഞ്ച് മു​ത​ൽ ജൂ​ണ്‍ ഒ​ന്ന് വ​രെ ugchrdc.uoc.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. കെ​മി​സ്ട്രി, ഇ​ക്കോ​ള​ജി, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407351.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്ന് "കോ​ങ്ക​ണ്ണ​ൻ’

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ന് തൃ​ശൂ​ർ സ​ദ്ഗ​മ​യ അ​വ​ത​രി​പ്പി​ക്കു​ന്ന "കോ​ങ്ക​ണ്ണ​ൻ’ എ​ന്ന പ്ര​ഫ​ഷ​ണ​ൽ നാ​ട​കം അ​ര​ങ്ങേ​റും. സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
More News