University News
എം​ബി​എ പ്ര​വേ​ശ​നം: 27 വ​രെ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ലും, സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ (തൃ​ശൂ​ർ), തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ക്യാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​ർ​ക്ക് 27 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ക്യാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് സ്കോ​റും ച​ലാ​നും സ​ഹി​തം സ​മ​ർ​പ്പി​ക്ക​ണം. ക്യാ​റ്റ്, സി​മാ​റ്റ്, കെ​മാ​റ്റ് പ​രീ​ക്ഷ​ക്ക് 15%, 10%, 7.5% സ്കോ​ർ (യ​ഥാ​ക്ര​മം ജ​ന​റ​ൽ, മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം) നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം) സ​ഹി​തം 27ന് ​അ​ഞ്ച് മ​ണി​ക്ക​കം ദി ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 0494 2407363.

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ​ർ ഫോ​ർ പി​ജി സ്റ്റ​ഡീ​സ് ഇ​ൻ സോ​ഷ്യ​ൽ വ​ർ​ക്ക്, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407017, 2407016.

എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407017, 2407016.

എം​എ അ​റ​ബി​ക് പ്രീ​വി​യ​സ് മാ​ർ​ക്ക് ലി​സ്റ്റ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല 2016 മേ​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ അ​റ​ബി​ക് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ്രീ​വി​യ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 15ന് ​പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ആ​രം​ഭി​ച്ചു.

ബി​എം​എം​സി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 22 മു​ത​ൽ വ​ളാ​ഞ്ചേ​രി പു​റ​മ​ണ്ണൂ​ർ മ​ജ്ലി​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കും.
More News