സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ഏപ്രിലിൽ നടത്തിയ രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഓണ്‍ലൈനായി ജൂണ്‍ ഒന്‍പതിനകം അപേക്ഷിക്കേണ്ടതാണ്.
പരീക്ഷാ അഡ്മിറ്റ് കാർഡ്
2017 മേയ് 31ന് ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
2017 ജൂണ്‍ 28 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്റി (2010, 2011 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2017 ജൂണ്‍ 27 മുതൽ ആരംഭിക്കുന്ന ഫൈനൽ എംഫിൽ ക്ലിനിക്കൽ എപിഡെമിയോളജി തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
2017 ജൂണ്‍ ആറുമുതൽ ആരംഭിക്കുന്ന സെക്കൻഡ് ബിഎച്ച്എംഎസ് റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.