University News
ഭാ​ഷാ സെ​മി​നാ​ർ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ക്കും
കോ​ഴി​ക്കോ​ട്: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത ഭാ​ഷാ പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ സെ​മി​നാ​ർ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​റി​യി​ച്ചു.

സം​സ്കൃ​ത പ​ഠ​ന​വ​കു​പ്പി​ലെ ഗ​വേ​ഷ​ക​ർ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ന്പ​സി​ലെ 35 പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ത​യ്യാ​റാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കു​ട്ടി​കൃ​ഷ്ണ മാ​രാ​രും സം​സ്കൃ​ത സാ​ഹി​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്കൃ​ത പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ​ൻ.​കെ.​സു​ര​ന്ദ​രേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഭാ​ഷാ വി​ഭാ​ഗം ഡീ​ൻ ഡോ.​കെ.​കെ ഗീ​ത​കു​മാ​രി, ഹി​ന്ദി വ​കു​പ്പ് മേ​ധാ​വി ഡോ. ​പ്ര​മോ​ദ് കൊ​വ്വ​പ്ര​ത്ത്, ഡോ. ​കെ.​കെ അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More News