University News
ബിഎഡ് കോഴ്സ് അപേക്ഷ
സിയുസിബിസിഎസ് സ്കീമില്‍ ബിരുദ പരീക്ഷ 2017 ല്‍ പാസായി ബിഎഡ് കോഴ്സിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ബിരുദത്തിന്‍റെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡില്‍ രേഖപ്പെടുത്തിയ മാര്‍ക്ക്, 18 നകം ബിഎഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കേണ്ടതാണ്. Common course I, II, Core course, Complementary course I, II, Open course തുടങ്ങിയ വിഷയങ്ങളിലെ മാര്‍ക്ക്ഓണ്‍ലൈന്‍ അപേക്ഷയിലെ നിര്‍ദ്ദേശാനുസരണം രേഖപ്പെടുത്തണം. ടോട്ടല്‍ മാര്‍ക്ക് ചേര്‍ത്തേണ്ട കോളത്തില്‍ മൊത്തം ലഭിച്ച മാര്‍ക്കും അതിന്‍റെ മാക്സിമം മാര്‍ക്കും ചേര്‍ക്കണം. തുടര്‍ന്ന് ഫൈനലൈസ് ചെയ്ത അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. മാര്‍ക്ക് ചേര്‍ക്കാത്ത അപേക്ഷകരുടെ റാങ്ക് ലിസ്റ്റിലെ സ്ഥാനം പിറകിലാവുമെന്ന് ഡയറക്‌ടര്‍ അറിയിച്ചു.
More News