University News
ബി​കോം, ബി​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) 2016 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

ബി​ബി​എ​എ​ൽ​എ​ൽ​ബി, എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി, എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം, ത്രി​വ​ത്സ​രം, 2008 സ്കീം) ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ എ​ഴ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഒ​ന്പ​ത് വ​രെ​യും നീ​ട്ടി.


ദേ​ശീ​യ പു​ന​ര​ർ​പ്പ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു

തേ​ഞ്ഞി​പ്പ​ലം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ ദേ​ശീ​യ പു​ന​ര​ർ​പ്പ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​വി.​വി. ജോ​ർ​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ദേ​ശീ​യ സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​കാ​ലി​ക കേ​ര​ളം: ഒ​രു പു​ന​ർ​വി​ചി​ന്ത​നം​രാ​ഷ്ട്രീ​യം, സാ​ന്പ​ത്തി​കം, സാ​മൂ​ഹി​കം എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ജി. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ. മാ​ഹീ​ൻ, ഡോ. ​സോ​ൾ​വി​ൻ, സി.​പ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ് മ​ത്സ​രം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ചെ​യ​ർ ഫോ​ർ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഗാ​ന്ധി​ജി: ജീ​വി​തം, ദ​ർ​ശ​നം, കാ​ലം’ എ​ന്ന വി​ഷ​യ​ത്തി​ൽ 18ന് ​ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ലാ​ണ് മ​ത്സ​രം. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ൾ​ക്കും പ​ഠ​ന​വ​കു​പ്പു​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഒ​രു കോ​ള​ജി​ൽ നി​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന ഒ​ന്നി​ൽ കൂ​ടു​ത​ൽ ടീ​മു​ക​ൾ ആ​വാം. പ്ര​ഥ​മ റൗ​ണ്ട് മ​ത്സ​രം എ​ഴു​ത്ത് പ​രീ​ക്ഷ​യാ​യി​രി​ക്കും. ഇ​തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന പ​ത്ത് ടീ​മു​ക​ൾ​ക്ക് ഫൈ​ന​ൽ റൗ​ണ്ടി​ൽ പ​ങ്കെ​ടു​ക്കാം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10,000, 7,500, 5,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം പ​ത്തി​ന​കം ഫോ​ണ്‍ : 0494 2400350, ഇ​മെ​യി​ൽ [email protected] വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.


മ​ല​യാ​ള ഭാ​ഷാ ദി​നാ​ഘോ​ഷം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ മ​ല​യാ​ള ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും. സാ​ഹി​ത്യ​കാ​ര​ൻ ക​ല്പ​റ്റ നാ​രാ​യ​ണ​ൻ, ഗാ​യ​ക​ൻ വി.​ടി. മു​ര​ളി എ​ന്നി​വ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, മാ​തൃ​ഭാ​ഷാ പ്ര​തി​ജ്ഞ, ഭാ​ഷാ​ഭി​വാ​ദ്യം, കാ​ന്പ​സ് ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​യാ​ള​ഗാ​ന സ്മൃ​തി തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ൾ. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
More News