University News
ഇന്‍റർസോണ്‍ ഫുട്ബോൾ എഴു മുതൽ സർവകലാശാലാ സ്റ്റേഡിയത്തിൽ
ഇന്‍റർസോണ്‍ പുരുഷ ഫുട്ബോൾ ചാന്പ്യൻഷിപ്പ് ഏഴുമുതൽ പത്തുവരെ സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. നാല് സോണുകളിൽ നിന്നായി 16 ടീമുകൾ മാറ്റുരയ്ക്കും. മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവർക്ക് സർവകലാശാലാ ടീമിൽ അവസരം നൽകും. സർവകലാശാലാ ടീം സെലക്‌ഷൻ ഒന്പതിനുരാവിലെ എട്ടു മണിക്ക് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. ഫിക്സ്ചറും മത്സര സമയവും സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും. ഇത്തവണ ദക്ഷിണ മേഖല, അഖിലേന്ത്യാ അന്തർ സർവകലാശാലാ മത്സരങ്ങൾക്ക് സർവകലാശാല ആതിഥ്യമരുളും.

എൻജിനിയറിംഗ് കോളജിൽ കരാർ നിയമനം

എൻജിനിയറിംഗ് കോളജിൽ (സിയുഐഇടി) ലബോറട്ടറി അസിസ്റ്റന്‍റ് (ഒന്ന്), ഇൻസ്ട്രക്ടർ (രണ്ട്), ട്രേഡ്സ്മാൻ (നാല്) തസ്തികകളിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 15. ഉയർന്ന പ്രായപരിധി: 65 വയസ്. വിരമിച്ചവർക്കും അപേക്ഷിക്കാം. ഓരോ വിഭാഗത്തിലേക്കും വെവ്വേറെ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ: www.cuiet.info എന്ന വെബ്സൈറ്റിൽ

പരീക്ഷാ അപേക്ഷ

പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം/എംബിഎ/എംസിജെ/എംഎൽഐഎസ്‌സി/എംടിഎ റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് (സിസിഎസ്എസ്) പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. പ്രിന്‍റൗട്ട് ചലാൻ സഹിതം 20നകം ലഭിക്കണം.

എംകോം മാർക്ക് ലിസ്റ്റ് വിതരണം

തൃശൂർ സെന്‍റ് തോമസ് കോളജ്, തൃശൂർ ശ്രീ കേരളവർമ്മ കോളജ്, മലപ്പുറം ഗവണ്‍മെന്‍റ് കോളജ്, മുട്ടിൽ ഡബ്ല്യൂഎംഒ കോളജ് എന്നീ പരീക്ഷാ കേന്ദ്രങ്ങളുടെ സബ്സെന്‍ററുകളിൽ സർവകലാശാലാ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എംകോം പരീക്ഷ (2016 മെയ്) എഴുതിയ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ എട്ട് മുതൽ ലഭ്യമാകും.

പരീക്ഷ

കോളജുകളിലെ അഞ്ചാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്) ഓപ്പണ്‍ കോഴ്സ് റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ 14, 15 തിയതികളിൽ നടക്കും.
നാലാം സെമസ്റ്റർ ബിടെക്/ബിആർക് (2004 സ്കീം, 20042008 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷ 17ന് ആരംഭിക്കും.

ആറാം സെമസ്റ്റർ ബിടെക്/ബിആർക് (20002003 പ്രവേശനം)/പാർട്ട്ടൈം ബിടെക് (20002008 പ്രവേശനം) (2000 സ്കീം) സപ്ലിമെന്‍ററി പരീക്ഷ 15ന് ആരംഭിക്കും.

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ് ലാമിക് ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
2017 ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംസിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
More News