University News
റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ പ​ത്തി​ന് ന​ട​ത്തു​ന്നു. യോ​ഗ്യ​ത: എം​എ റ​ഷ്യ​ൻ, നെ​റ്റ്, പി​എ​ച്ച്ഡി നെ​റ്റ്, പി​എ​ച്ച്ഡി ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ എം​എ​യു​ള്ള​വ​രേ​യും പ​രി​ഗ​ണി​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11 ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ എ​ത്ത​ണം. ഫോ​ണ്‍: 9446157542, 0494 2407250.

അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം

അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ 2008 മു​ത​ൽ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് തു​ക 15ന​കം മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം എ​ത്തി കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ഇ​ത് സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​ക്കു​ന്ന​തി​നാ​ൽ പി​ന്നീ​ട് അ​വ​കാ​ശ​മു​ന്ന​യി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ലെ​ന്ന് പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി അ​റി​യി​ച്ചു.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും. നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും.
More News